Malayalam
ബാലഭാസ്കറിന്റെ മരണത്തിന് പിന്നിൽ ആ പ്രമുഖൻ?സോബിയുടെ നിർണ്ണായക വെളിപ്പെടുത്തൽ, ബാലുവിന്റെ കൊലയാളിയെ കണ്ടെത്തി സിബിഐ!
ബാലഭാസ്കറിന്റെ മരണത്തിന് പിന്നിൽ ആ പ്രമുഖൻ?സോബിയുടെ നിർണ്ണായക വെളിപ്പെടുത്തൽ, ബാലുവിന്റെ കൊലയാളിയെ കണ്ടെത്തി സിബിഐ!
മലയാളികളെ എറെ വേദനിപ്പിച്ചതാണ് ബാലഭാസ്‌കറിന്റെ അകാല മരണം. ബാലുവെന്ന ഓമനപ്പേരില്‍ ഇപ്പോഴും മലയാളികളുടെ മനസില്‍ ജീവിക്കുകയാണ് ബാല ഭാസ്‌കര്‍. മരണത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താനുള്ള സിബിഐയുടെ അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവായിരിക്കുകയാണ് കലാഭവന്‍ സോബി. ദൈവം കാത്ത് വച്ചിരുന് തെളിവ് പോലെ കലാഭവന്‍ സോബി ചങ്കൂറ്റത്തോടെ രംഗത്തെത്തിയപ്പോള്‍ സിബിഐയ്ക്ക് അത് വലിയ തെളിവായി മാറി.
അപകടസ്ഥലത്ത് സംഗീതരംഗത്തെ ഒരു പ്രമുഖനെ കണ്ടെന്നാണ് സോബി പറയുന്നു. ഇക്കാര്യം സോബി സിബിഐയെ അറിയിച്ചിട്ടുണ്ട്. ബ്രെയിന്‍ മാപ്പിങിന് സമ്മതമാണെന്നും സോബി സിബിഐയെ അറിയിച്ചു.സിബിഐ അന്വേഷണത്തോടെ എല്ലാ തെളിയുമെന്നും ബാലഭാസ്‌കറിന്റേത് കൊലപാതകമാണെന്ന് ഉറപ്പാണെന്നും സോബി പറഞ്ഞു. അതേസമയം, സോബിയുമായി സിബിഐ ഉദ്യോഗസ്ഥര്‍ വിവിധയിടങ്ങളില്‍ പരിശോധന നടത്തി.ബാലഭാസ്കറിന്റെ കാര്‍ ആക്രമിക്കപ്പെട്ടെന്നു സോബി പറഞ്ഞ സ്ഥലത്തും അപകടസ്ഥലത്തുമാണ് പ്രധാനമായും പരിശോധന നടത്തിയത്. രാവിലെ 9.45ന് ആരംഭിച്ച പരിശോധന 2.15ന് അവസാനിച്ചു.
ഒരാള്‍ സ്‌കോര്‍പ്പിയോയുടെ ഗ്ലാസ് അടിച്ച് പൊട്ടിക്കുന്നത് കണ്ടുവെന്നാണ് സോബിന്‍ സിബിഐയ്ക്ക് മൊഴി നല്‍കിയത്. അല്ലാതെ കാറിന്റെ പുറകിലെ ഗ്ലാസ് എന്തിന് തല്ലിപ്പൊളിക്കണം. പിന്നീട് ഒരു വെള്ള ഇന്നോവ വന്നു. പത്തുപന്ത്രണ്ട് പേര്‍ മൊത്തം ഉണ്ടായിരുന്നു. അവിടെ നില്‍ക്കുന്നത് പന്തിയല്ലെന്ന് തോന്നിയതുകൊണ്ട് ഞാന്‍ അവിടെനിന്നു പോയി. തിരുവനന്തപുരം ഭാഗത്തുനിന്ന് ഒരു വണ്ടി അതിവേഗം വരുന്നത് കണ്ടു. വണ്ടിയേതാണെന്നുപോലും മനസ്സിലാകാത്ത തരത്തിലായിരുന്നു പോക്ക്. ഏകദേശം ഒന്നര കിലോമീറ്റര്‍ കടന്നപ്പോള്‍ ബാലഭാസ്‌കറിന്റെ വാഹനാപകടം നടന്ന സ്ഥലത്തെത്തി. ഒരു നീല വണ്ടി മറിഞ്ഞുകിടക്കുന്നതായി കണ്ടു. ഇതിനിടയ്ക്ക് എന്ത് സംഭവിച്ചിരിക്കാം എന്നാണ് സിബിഐ അന്വേഷിച്ച് കണ്ടെത്തേണ്ടത്. അതേസമയം ഈ സംഭവങ്ങള്‍ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയോ, അപകടം നടന്നെന്ന് പറയുന്ന പെട്രോള്‍ പമ്പിലെ ജീവനക്കാരോ രക്ഷിക്കാനെത്തിയവര്‍ ആരുമേ കണ്ടിട്ടില്ലെന്ന് പറയുന്നു. ഇവിടെയാണ് ദുരൂഹത കൂട്ടുന്നത്.
ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് വെളിപ്പെടുത്തിയ കലാഭവന്‍ സോബിയുമായി സിബിഐ ഉദ്യോഗസ്ഥര്‍ വിവിധയിടങ്ങളിലാണ് പരിശോധന നടത്തിയത്. ബാലഭാസ്‌കറിന്റെ കാര്‍ ആക്രമിക്കപ്പെട്ടെന്നു സോബി പറഞ്ഞ സ്ഥലത്തും അപകടസ്ഥലത്തുമാണ് പ്രധാനമായും പരിശോധന നടത്തിയത്. രാവിലെ 9.45ന് ആരംഭിച്ച പരിശോധന 2.15ന് അവസാനിച്ചു.
balabhasker
