Malayalam Breaking News
ബാലഭാസ്‌കര്‍ വെന്റിലേറ്ററില്‍….. ഭാര്യ അബോധാവസ്ഥയില്‍; AIMS വിദഗ്ധരുടെ സഹായം തേടി സര്‍ക്കാര്‍
ബാലഭാസ്‌കര്‍ വെന്റിലേറ്ററില്‍….. ഭാര്യ അബോധാവസ്ഥയില്‍; AIMS വിദഗ്ധരുടെ സഹായം തേടി സര്‍ക്കാര്‍
ബാലഭാസ്‌കര്‍ വെന്റിലേറ്ററില്‍….. ഭാര്യ അബോധാവസ്ഥയില്‍; AIMS വിദഗ്ധരുടെ സഹായം തേടി സര്‍ക്കാര്‍
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വയലിനിസ്റ്റ് ബാലഭാസ്‌കര്‍ വെന്റിലേറ്ററില്‍ തുടരുന്നു. അപകടത്തില്‍ പരിക്കേറ്റ ബാലഭാസ്‌കറുടെ ഭാര്യ ലക്ഷ്മിയുടെയും ആരോഗ്യസ്ഥിതിയില്‍ മാറ്റമില്ല. ഇരുവരുടെയും ചികിത്സയ്ക്കായി എയിംസില്‍ നിന്നും വിദഗ്ധ സംഘത്തെ എത്തിക്കാന്‍ സംസ്ഥാന സര്‍ക്കാന്‍ തീരുമാനിച്ചു.
കഴിഞ്ഞ ദിവസം രാത്രി ആരോഗ്യവകുപ്പ് സെക്രട്ടറി എയിംസ് അധികൃതരുമായി ഇതുസംബന്ധിച്ച് ചര്‍ച്ച നടിത്തിയിരുന്നു. ബാലഭാസ്‌കറും ഭാര്യയും അബോധാവസ്ഥയില്‍ തുടരുകയാണ്. ബാലഭാസ്‌കറിന് നട്ടെല്ലിലെ ശാസ്ത്രക്രിയ നടത്തിയിരുന്നു. ശേഷം അദ്ദേഹം വെന്റിലേറ്ററില്‍ തുടരുകയാണ്. വയറിലെ അണുബാധ നീക്കം ചെയ്യാനായി ബാലഭാസ്‌കറുടെ ഭാര്യയ്ക്ക് ഒരു ശസ്ത്രക്രിയ കൂടി നടത്തിയിരുന്നു. അബോധാവസ്ഥയില്‍ ആയിരുന്നെങ്കിലും ഇടയ്ക്ക് ലക്ഷ്മി കുഞ്ഞിനെ തിരക്കിയതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിരുന്നു.
വാഹനാപകടത്തില്‍ ബാലഭാസ്‌കറുടെ മകള്‍ തേജസ്വിനി ബാല മരിച്ചിരുന്നു. തേജസ്വിനിയുടെ മൃതദേഹം കഴിഞ്ഞ ദിവസമാണ് സംസ്‌കരിച്ചത്. ലക്ഷ്മിയുടെ തിട്ടമംഗലത്തെ വീട്ടിലായിരുന്നു സംസ്‌കാരം. ചികിത്സയെ ബാധിക്കുന്നതിനാല്‍ തേജസ്വിനിയുടെ മൃതദേഹം ബാലഭാസ്‌കറെയും ഭാര്യയെയും കാണിക്കാതെ സംസ്‌കരിക്കുകയായിരുന്നു.
Balabhaskar in critical condition
