Connect with us

പ്രാർത്ഥനകൾ ഫലിക്കുന്നു; ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി കണ്ണുകള്‍ തുറന്നു !! പക്ഷെ……

Malayalam Breaking News

പ്രാർത്ഥനകൾ ഫലിക്കുന്നു; ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി കണ്ണുകള്‍ തുറന്നു !! പക്ഷെ……

പ്രാർത്ഥനകൾ ഫലിക്കുന്നു; ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി കണ്ണുകള്‍ തുറന്നു !! പക്ഷെ……

പ്രാർത്ഥനകൾ ഫലിക്കുന്നു; ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി കണ്ണുകള്‍ തുറന്നു !! പക്ഷെ……

പാതിയില്‍ നിലച്ചൊരു ഈണം പോലെയാണ് വയലിന്‍ മാന്ത്രികന്‍ ബാലഭാസ്‌കര്‍ നമ്മോട് ഈ ലോകത്തോട് വിട പറഞ്ഞത്. ബാലുവിന്റെ വിയോഗം ഉള്‍ക്കൊള്ളാന്‍ നമുക്കാർക്കും തന്നെ ഇനിയും സാധിച്ചിട്ടില്ല. അപകടത്തില്‍ ബാലുവിനും മകള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടപ്പോള്‍ എല്ലാവരുടേയും ഉള്ളില്‍ നോവായത് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയായിരുന്നു. ചികിത്സയില്‍ കഴിയുന്ന ലക്ഷ്മിക്ക് ബോധം തെളിഞ്ഞുവെന്നും ലക്ഷ്മി കണ്ണുകള്‍ തുറന്നുവെന്നുമാണ് ഏറ്റവും പുതിയ വാര്‍ത്ത.

കഴിഞ്ഞദിവസം ഫെയ്‌സ്ബുക്ക് ലൈവിലൂടെ പ്രശസ്ത സംഗീത സംവിധായകനും ബാലഭാസ്‌കറിന്റെ ഏറ്റവുമടുത്ത സുഹൃത്തുമായ സ്റ്റീഫന്‍ ദേവസ്സിയാണ് ഇക്കാര്യം അറിയിച്ചത്.

‘ലക്ഷ്മിയെക്കുറിച്ച്‌ ഒരുപാട് പേര്‍ അന്വേഷിക്കുന്നുണ്ട്. ഞാന്‍ ഡോക്ടറുമായി സംസാരിച്ചിരുന്നു. ലക്ഷ്മി കണ്ണുകള്‍ തുറന്നു. ബോധത്തിലേക്ക് തിരിച്ചുവന്നിട്ടുണ്ട്. നമ്മള്‍ സംസാരിക്കുന്നതെല്ലാം കേള്‍ക്കാന്‍ ഇപ്പോള്‍ ലക്ഷ്മിക്ക് സാധിക്കും. പക്ഷെ തിരിച്ചൊന്നും പറയാന്‍ കഴിയില്ല. ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും അവര്‍ ജീവിതത്തിലേക്ക് മടങ്ങി വരുമെന്നും തന്നെയാണ് ഡോക്ടര്‍മാര്‍ ഉറപ്പ് നല്‍കുന്നത്,’ സ്റ്റീഫന്‍ പറഞ്ഞു.

നിലവില്‍ വെന്റിലേറ്ററിലാണ് ലക്ഷ്മിയുള്ളത്. ബാലഭാസ്‌കറിന്റേയും മകളുടേയും വിയോഗം ലക്ഷ്മിയെ ഇതുവരെ അറിയിച്ചിട്ടില്ല. തിങ്കളാഴ്ച ആകുമ്ബോളേയ്ക്കും ലക്ഷ്മിയെ വെന്റിലേറ്ററില്‍ നിന്നും ഐസിയുവിലേക്ക് മാറ്റുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായും സ്റ്റീഫന്‍ പറഞ്ഞു. ബാലുവിനും മകള്‍ക്കും സംഭവിച്ചത് ലക്ഷ്മി അറിയുമ്ബോള്‍ എങ്ങനെ താങ്ങുമെന്ന് അറിയില്ല, ഇരുവരുടേയും കുടുംബം ഇക്കാര്യം എങ്ങനെ ലക്ഷ്മിയെ അറിയിക്കും എന്ന് വിഷമിച്ചിരിക്കുകയാണെന്നും എല്ലാം അറിയുമ്ബോള്‍ ലക്ഷ്മിക്ക് അതിജീവിക്കാന്‍ കഴിയട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാമെന്നും സ്റ്റീഫന്‍ ലൈവില്‍ പറഞ്ഞു.

Bala Bhaskar’s wife Lakshmi recovers

More in Malayalam Breaking News

Trending

Recent

To Top