Malayalam
തെളിവുകള്‍ ഒന്നും തെളിവുകള്‍ അല്ല എന്നു ഇതിനകത്ത് എല്ലാം ഞാന്‍ നിരപരാധിയാണ് എന്ന് പറയുന്നതാണ് പൊട്ടത്തരവും ഊളത്തരവുമാണ്; തുറന്ന് പറഞ്ഞ് ബൈജു കൊട്ടാരക്കര
തെളിവുകള്‍ ഒന്നും തെളിവുകള്‍ അല്ല എന്നു ഇതിനകത്ത് എല്ലാം ഞാന്‍ നിരപരാധിയാണ് എന്ന് പറയുന്നതാണ് പൊട്ടത്തരവും ഊളത്തരവുമാണ്; തുറന്ന് പറഞ്ഞ് ബൈജു കൊട്ടാരക്കര
തുടരന്വേഷണം ഒരു കാരണവശാലും വിചാരണസമയത്ത് എടുക്കരുത്, തള്ളണമെന്ന് ദിലീപ് പറഞ്ഞിട്ടും കോടതി തള്ളാത്തതത് തുടരന്വേഷണത്തില്‍ കഴമ്പുണ്ടെന്ന് തോന്നിയത് കൊണ്ടല്ലേ എന്ന് ചോദിച്ച് ബൈജു കൊട്ടാരക്കര. സര്‍ക്കാര്‍ സംവിധാനം വ്യക്തമായി അന്വേഷിച്ച് തെളിവുകള്‍ കൊണ്ട് കൊടുക്കുമ്പോള്‍ ആ തെളിവുകള്‍ ഒന്നും തെളിവുകള്‍ അല്ല എന്നും ഇതിനകത്ത് എല്ലാം ഞാന്‍ നിരപരാധിയാണ് എന്ന് പറയുന്നത് പൊട്ടത്തരവും ഊളത്തരവും ആണ്.
തെളിവുകള്‍ കണ്ടെത്തി അത് കോടതിയില്‍ സമര്‍പ്പിക്കുമ്പോള്‍ ഇതൊന്നും ഞാന്‍ ചെയ്തതല്ല. ഞാന്‍ ചെയ്തതൊക്കെ ഞാന്‍ നശിപ്പിച്ചിട്ടുണ്ട് എന്ന മട്ടിലാണല്ലോ ദിലീപ് നിന്നതെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു. ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സജി നന്ത്യാട്ട് കുറെ കാലാമായി വെളുത്ത പുകയും കറുത്തപുകയും എന്നൊക്കെ പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇതേവരെ കറുത്ത പുകയായിരുന്നു. െ്രെകംബ്രാഞ്ച് രണ്ടാമത്തെ വട്ടം അന്വേഷണം ഏറ്റെടുക്കുന്നത് വരെ, വളരെ വ്യക്തമായ ഡിജിറ്റലും അല്ലാത്തതുമായ തെളിവുകള്‍ ബാലചന്ദ്ര കുമാര്‍ എന്ന് െ്രെകംബ്രാഞ്ചിന് കൈമാറിയോ അന്നുവരെ ഇത് കറുത്ത പുകയല്ല വെളുത്ത പുകയായിരുന്നു സജി നന്ദ്യാട്ടിന്. അന്നുമുതല്‍ വീണ്ടും ഈ കറുത്ത പുക വീഴാന്‍ തുടങ്ങി..
കറുത്ത പുക വീഴാന്‍ തുടങ്ങിയത് െ്രെകംബ്രാഞ്ച് രണ്ടാമത് അന്വേഷിച്ച് റിപ്പോര്‍ട്ട് കൊടുത്ത സമയത്ത്. ഇപ്പോള്‍ ബലാചന്ദ്ര കുമാര്‍ തന്നെ പറഞ്ഞു. 2017 ല്‍ നടന്ന സംഭവം 2018 ല്‍ കണ്ട വീഡിയോ.. ദിലീപ് കോടതിയില്‍ ആ വീഡിയോ കാണുന്നത് 2018ല്‍.. 2018 ല്‍ കണ്ട വീഡിയോയുടെ സെക്കന്റ് ബൈ സെക്കന്റ് വേര്‍ഷന്‍ എങ്ങനെയാണ് അനൂപിന്റെ ഫോണില്‍ 2017 ല്‍ ഫോണില്‍ സ്‌ക്രിപ്റ്റ് സഹിതം എഴുതി വെയ്ക്കുന്നത്.
അങ്ങനെ എഴുതി വെയ്ക്കണമെങ്കില്‍ ആ വീഡിയോ അവര്‍ ആക്‌സസ് ചെയ്തിട്ടുണ്ടെന്നും ആ വീഡിയോ റീക്രിയേറ്റ് ചെയ്തിട്ടുണ്ടെന്നും ഉള്ളത് തെളിവുകള്‍ സഹിതം കേരള സമൂഹത്തില്‍ വന്നിട്ടുണ്ട്.. ഇത് മലയാളികള്‍ മുഴവന്‍ കണ്ടോണ്ടിരിക്കുകയാണ്..ആരേയും പറ്റിക്കാന്‍ സാധിക്കില്ല…
വിചാരണ കോടതിയുടെ ഭാഗത്തുനിന്നു വന്ന ഈ തീരുമാനം സ്വാഗതം ചെയ്യുന്നു. ദിലീപ് എല്ലായിടത്തും പറഞ്ഞുനടന്നത് എന്താണ്..തുടരന്വേഷണം ഒരു കാരണവശാലും വിചാരണസമയത്ത് എടുക്കരുത് തള്ളണം എന്നിട്ട് കോടതി തള്ളിയോ എന്തുകൊണ്ടാണ് തള്ളാതിരുന്നത് അതില്‍ കഴമ്പുണ്ടെന്ന് കോടതിക്ക് തോന്നിയിട്ടാകണം..
െ്രെകംബ്രാഞ്ച് കൊടുത്ത ഒരു കടലോളം തെളിവുകള്‍, ഇത്രയൊക്കെ തെളിവുണ്ടായിട്ടും ഈ വെളുത്ത പുക കത്തിച്ചുകൊണ്ടിരിക്കാതെ സജി നന്ത്യാട്ടേ..ഈ പറയുന്ന യഥാര്‍ത്ഥ്യത്തോട് നിങ്ങള്‍ അടുത്തുവരണം, ഒരു പ്രതിക്ക് എന്താണ് അവകാശം, പ്രതിയായി കോടതിയില്‍ വരുന്ന ഒരാള്‍ക്ക് പോലീസ് അന്വേഷിച്ച് കോടതിയില്‍ കൊടുത്ത കാര്യങ്ങള്‍ അംഗീകരിക്കരുതെന്ന് പറയാന്‍ എന്താണ് അവകാശം…
സര്‍ക്കാര്‍ സംവിധാനം വ്യക്തമായി അന്വേഷിച്ച് തെളിവുകള്‍ കൊണ്ട് കൊടുക്കുമ്പോള്‍ ആ തെളിവുകള്‍ ഒന്നും തെളിവുകള്‍ അല്ല എന്നു ഇതിനകത്ത് എല്ലാം ഞാന്‍ നിരപരാധിയാണ് എന്ന് പറയുന്നതാണ് പൊട്ടത്തരവും ഊളത്തരവും എന്നു പറയേണ്ടി വരും, ബൈജു കൊട്ടാരക്കര പറഞ്ഞു.തെളിവുകള്‍ കണ്ടെത്തി അത് കോടതിയില്‍ സമര്‍പ്പിക്കുമ്പോള്‍ ഇതൊന്നും ഞാന്‍ ചെയ്തതല്ല. ഞാന്‍ ചെയ്തതൊക്കെ ഞാന്‍ നശിപ്പിച്ചിട്ടുണ്ട് എന്ന മട്ടിലാണല്ലോ ദിലീപ് നിന്നത്..
എവിടെയാണ് നശിപ്പിച്ച് കളഞ്ഞത് രാമന്‍ പിള്ളയുടെ ഓഫീസില്‍. ദലീപിന്റെ വക്കീലായ രാമന്‍ പിള്ളയുടെ ഓഫീസില്‍ സായ്ശങ്കര്‍ എന്ന ഹാക്കറിനെ വിളിച്ചുവരുത്തി അത് ഫുള്‍ ഡിലീറ്റ് ചെയ്യിപ്പിച്ചു..എന്നാല്‍ അതിന്റെ മിറര്‍ ഇമേജ് വരുമെന്ന് ഇവര്‍ക്ക് അറിയില്ലായിരുന്നു. ഈ മിറര്‍ ഇമേജും ബാക്കിയുള്ള തെളിവുകളും ഒക്കെ െ്രെകംബ്രാഞ്ച് കോടതിയില്‍ ഹാജരാക്കിയതോടെ ഇവരുടെ മിണ്ടാട്ടം മുട്ടി, എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ കോടതിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ സംവിധായകന്‍ ബൈജു കൊട്ടാരക്കരയ്‌ക്കെതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തിരുന്നു. ചാനല്‍ ചര്‍ച്ചയ്ക്കിടെ വിചാരണ കോടതി ജഡ്ജിയായ ഹണി എം വര്‍ഗീസിനെതിരെ ബൈജു കൊട്ടാരക്കര രംഗത്തെത്തുകയായിരുന്നു. നേരത്തേ കേസ് പരിഗണിക്കവെ തന്റെ പരാമര്‍ശത്തില്‍ നീരുപാധികം മാപ്പ് പറയാമെന്ന് സംവിധായകന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ബൈജു കൊട്ടാരക്കര പരസ്യമായി തന്നെ മാപ്പ് പറയണമെന്നാണ് ഹൈക്കോടതി സംവിധാകനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കോടതി അലക്ഷ്യമൊന്നും താന്‍ കാണിച്ചിട്ടില്ലെന്നായിരുന്നു അന്ന് ബൈജു കോടതിയെ അറിയിച്ചത്. വിചാരണയില്‍ അവിശ്വാസം പ്രകടിപ്പിച്ചിട്ടില്ല. തന്റെ വ്യക്തിപരമായ അഭിപ്രായം പറയുകയാണ് ചെയ്തതെന്നും ബൈജു കൊട്ടാരക്കര പറഞ്ഞിരുന്നു. സംഭവത്തില്‍ നീരുപാധികം മാപ്പ് പറയാമെന്നും സംവിധായകന്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ പരസ്യമായി തന്നെ മാപ്പ് പറയണമെന്നാണ് ഇന്ന് കേസ് പരിഗണിക്കവെ ബൈജു കൊട്ടാരക്കരയോട് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
