Connect with us

മഞ്ജു വാര്യര്‍ ഗോള്‍ച്ചനെ കണ്ടാല്‍ പ്രൊഫഷണലിസം, ദിലീപ് കണ്ടാല്‍ അത് ഡി കമ്പനി, മാഫിയ; രാഹുല്‍ ഈശ്വര്‍

Malayalam

മഞ്ജു വാര്യര്‍ ഗോള്‍ച്ചനെ കണ്ടാല്‍ പ്രൊഫഷണലിസം, ദിലീപ് കണ്ടാല്‍ അത് ഡി കമ്പനി, മാഫിയ; രാഹുല്‍ ഈശ്വര്‍

മഞ്ജു വാര്യര്‍ ഗോള്‍ച്ചനെ കണ്ടാല്‍ പ്രൊഫഷണലിസം, ദിലീപ് കണ്ടാല്‍ അത് ഡി കമ്പനി, മാഫിയ; രാഹുല്‍ ഈശ്വര്‍

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഒരു നാടകവും ഹൈക്കോടതിയില്‍ കളിച്ചിട്ടില്ല എന്ന് രാഹുല്‍ ഈശ്വര്‍. ഒരു ചാനല്‍ ചര്‍ച്ചയിലാണ് രാഹുല്‍ ഈശ്വര്‍ ഇക്കാര്യം പറഞ്ഞത്. മൊബൈല്‍ ഫോണ്‍ നല്‍കില്ല എന്ന് ദിലീപ് പറഞ്ഞിട്ടില്ല എന്നും മനപൂര്‍വം സംശയത്തിന്റെ പുകമറ സൃഷ്ടിക്കാനാണ് ദിലീപ് വിരോധികള്‍ ശ്രമിക്കുന്നത് എന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

കാവ്യ മാധവനാണ് മാഡം എന്നും കാവ്യ മാധവന്റെ അമ്മയാണ് മാഡം എന്നും പറഞ്ഞവര്‍ ഇപ്പോള്‍ എവിടെ പോയി എന്നും രാഹുല്‍ ഈശ്വര്‍ ചോദിക്കുന്നു. എന്തൊക്കെ കള്ളങ്ങള്‍ ആയിരുന്നു കേരളത്തില്‍ പ്രചരിപ്പിച്ചത് എന്നും ഇതിനൊക്കെ തെളിവുണ്ടായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു.

കാരണം കേസിന്റെ ഡീറ്റെയില്‍സിലേക്ക് പോകുമ്പോഴാണ് നമുക്ക് സത്യം മനസ്സിലായത്. ജനുവരി 11 മുതല്‍ ഏകദേശം ഓഗസ്റ്റ് 30 വരെ ഉപയോഗിച്ചു. 2021 ല്‍ ഉപയോഗിച്ച ഫോണില്‍ 2017 ലെ തെളിവുണ്ടെന്ന് പറഞ്ഞാല്‍ ടൈം മെഷീന്‍ വെച്ച് തിരിച്ചു പോണം. ജസ്റ്റിസ് ഗോപിനാഥിന്റെ ബെഞ്ചില്‍ ജാമ്യം കൊടുക്കുന്ന സമയത്തും ഇവരിത് റൈസ് ചെയ്തതാണ്.

അതിന് ശേഷവും ദിലീപിന്റെ ജാമ്യം ക്യാന്‍സല്‍ ചെയ്യണം എന്ന് പറഞ്ഞ് പൊലീസും പ്രോസിക്യൂഷനും റൈസ് ചെയ്തതാണ്. അതെല്ലാം തള്ളിക്കളഞ്ഞ വാദഗതികളാണ്. അതായത് ദിലീപിന്റെ മേലില്‍ സംശയത്തിന്റെ പുകമറ സൃഷ്ടിക്കുക. അവിടെ ദിലീപ് എന്ത് നാടകമാണ് കളിച്ചത്. നാടകം കളിച്ചത് ആരാണ്.

കാവ്യാ മാധവനാണ് മാഡം എന്ന് പറഞ്ഞവരാണ് നാടകം കളിച്ചത്. കാവ്യാ മാധവന്റെ അമ്മയാണ് മാഡം എന്ന് പറഞ്ഞവരാണ് നാടകം കളിച്ചത്. എന്തൊക്കെ പ്രൊപ്പഗാണ്ടയായിരുന്നു. മഞ്ജു വാര്യര്‍ അഹമ്മദ് ഗോള്‍ച്ചനെ കണ്ടാല്‍ അത് പ്രൊഫഷണലിസവും ദിലീപ് അഹമ്മദ് ഗോള്‍ച്ചനെ കണ്ടാല്‍ അത് ദാവൂദ് ഇബ്രാഹിമിന്റെ ബന്ധവും എന്ന രീതിയില്‍ പലരും ഇവിടെ പറഞ്ഞില്ലേ.

കോടതിയില്‍ നടന്ന വാദഗതി അവിടെ ഒരു ജഡ്ജി ഇല്ലേ. ജസ്റ്റിസ് പി ഗോപിനാഥ് എന്ന് പറയുന്ന ആരാധ്യനും അറിവുള്ളവനുമായ ജഡ്ജിയില്ലേ. അദ്ദേഹത്തെ കണ്‍വിന്‍സ് ചെയ്യിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞോ. ദിലീപിന്റെ ജാമ്യം കാന്‍സല്‍ ചെയ്യണം എന്ന് പറഞ്ഞ് കൊടുത്തില്ലേ. ദിലീപിന്റെ ജാമ്യം കാന്‍സല്‍ ചെയ്‌തോ.

ദിലീപിനെതിരായ വിധി ജസ്റ്റിസ് സിയാദ് റഹ്മാന്‍, ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ഭാഗത്ത് നിന്ന് ഏതെങ്കിലും വരികയുണ്ടായോ. ഇതൊക്കെ നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കാനാണ്. ദിലീപ് മൊബൈല്‍ തരില്ല എന്നല്ല പറഞ്ഞത്. ഞാന്‍ ആള്‍റെഡി ഇതിലെ ഡാറ്റ എന്താണ് എന്ന് റിട്രീവ് ചെയ്യാന്‍ ബോംബെയിലെ ഒരു സ്ഥലത്ത് ഏല്‍പ്പിച്ചിട്ടുണ്ട്. അല്ലാതെ ദിലീപ് കോടതിയില്‍ ഞാന്‍ മൊബൈല്‍ തരില്ല എന്നല്ല പറഞ്ഞത്.

ദിലീപിന്റെ ഫോണില്‍ നിന്ന് അതിനുശേഷവും ദിലീപിനെ വിളിക്കുകയും ബാക്കിയുള്ളവരോട് അനുബന്ധമായി സംസാരിക്കുകയും ചെയ്തത് റിട്രീവ് ചെയ്യണമെങ്കില്‍ അത് ദിലീപിന്റെ സ്വാതന്ത്ര്യത്തിന്റെ ഭാഗമല്ലേ. ദിലീപിന്റെ മൊബൈലിലെ ഡാറ്റ ദിലീപിന്റെ മൊബൈലിലെ കാര്യങ്ങള്‍ റിട്രീവ് ചെയ്യുകയും സമൂഹത്തിന് മുന്നില്‍ കൊണ്ടുവരികയും അദ്ദേഹത്തിന്റെ ഒന്നര മിനിറ്റോളം ഉള്ള ഒരു സംഭാഷണം അദ്ദേഹം കോടതിയില്‍ കൊടുക്കുകയും ചെയ്തു.

ഇതിന്റെ പിന്നിലുള്ള മോട്ടീവ് എന്താണ് എന്ന് സ്ഥാപിക്കാനായി. ദിലീപിന് ജാമ്യം കിട്ടിയിരിക്കുന്ന കേസിലാണ് താങ്കള്‍ ഈ സംശയം ഉന്നയിക്കുന്നത് എന്ന് മറക്കരുത്. ദിലീപ് വിരോധികള്‍ സമൂഹത്തില്‍ സംശയത്തിന്റെ പുകമറ സൃഷ്ടിക്കാന്‍ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്. ജഡ്ജിയെ അധിക്ഷേപിച്ചു. അങ്ങനെ ചില ആള്‍ക്കാരിപ്പോള്‍ മാപ്പ് പറയാന്‍ വെമ്പല്‍ കൊണ്ട് നില്‍ക്കുകയാണ്. അവരോടൊക്കെ ഈ ജഡ്ജിയെ ബഹുമാനിക്കുന്ന ജുഡീഷ്യറിയെ ബഹുമാനിക്കുന്ന സംയമനം ബാലചന്ദ്രകുമാര്‍ പറഞ്ഞ് കൊടുക്കണം.

കോടതി ഒരു വിധി വന്നു. അതിനെ ബഹുമാനിക്കുന്നു. ഡിസ്ചാര്‍ജ് പെറ്റീഷന്‍ തള്ളിയവരെല്ലാം ശിക്ഷിക്കപ്പെട്ടിട്ടുണ്ട് എന്ന് തോന്നുമല്ലോ താങ്കളുടെ വാദം കേട്ടാല്‍. ദിലീപ് ഒരു മൊബൈല്‍ ഫോണ്‍ കൊടുത്തില്ല. അതിന് പിന്നില്‍ രഹസ്യമുണ്ട്. സായ് ശങ്കര്‍ എന്തോ വലിയ കാര്യം കണ്ടുപിടിച്ചു. ഡിജിറ്റല്‍ എവിഡന്‍സുകളാണ് ഇനിയും വെളിയില്‍ വരും. എന്തായിരുന്നു. എന്തെങ്കിലും ആയോ. ദിലീപ് ഗ്രൂപ്പിലിട്ട് തട്ടിയ കാര്യം എന്തായി.

നമ്മുടെ ആ അഞ്ച് പോലീസുകാരുടെ ജീവഹാനി സംഭവിക്കാന്‍ സാധ്യത എന്തായി. എന്തൊക്കെ കള്ളങ്ങള്‍ ആയിരുന്നു കേരളത്തില്‍ പ്രചരിപ്പിച്ചത്. എന്തെങ്കിലും തെളിയിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ. 2021 ല്‍ മേടിച്ച ഫോണില്‍ 2017 ലെ കോള്‍റെക്കോഡ്‌സ് ഉണ്ടാകില്ലല്ലോ. ഇതെല്ലാം ദിലീപിനെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താന്‍ ആയിരുന്നു. ഹൈക്കോടതി ഈ വാദഗതി അംഗീകരിച്ചോ. പോലീസ് എന്താണ്‌കേള്‍ക്കാത്തത്.

നിങ്ങളുടെ പൊലീസല്ലേ. കാവ്യാ മാധവന്റെ അമ്മയെ അറസ്റ്റ് ചെയ്യാന്‍ പറയാത്തത് എന്താ. അവരാണല്ലോ മാഡം. അവരെ കൂടെ അറസ്റ്റ് ചെയ്യാന്‍ പറയാത്തത് എന്താണ്. മഞ്ജു വാര്യര്‍ അഹമ്മദ് ഗോള്‍ച്ചനെ കണ്ടല്ലോ. ഇതിന്റെ പിന്നിലും ദാവൂദ് ഇബ്രാഹിം ആണോ. മഞ്ജു വാര്യര്‍ കണ്ടാല്‍ പ്രൊഫഷണലിസം, ദിലീപ് കണ്ടാല്‍ അത് ഡി കമ്പനി, മാഫിയ. അതുതന്നെയാണ് ദിലീപിന്റെ കാര്യത്തില്‍ മുന്‍പ് ഉന്നയിച്ച പല വാദഗതികളും ഇന്ന് തെളിഞ്ഞുകൊണ്ടിരിക്കുകയാണ് ദിലീപ് അഹമ്മദ് ഗോള്‍ച്ചനെ കണ്ടപ്പോള്‍ എന്‍ ഐ എയും തീവ്രവാദവും ദാവൂദ് ഇബ്രാഹിമും എന്നൊക്കെ പറയുന്നത്.’

More in Malayalam

Trending

Recent

To Top