ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും തിരക്കഥ എഴുതുന്ന മൂന്നാമത്തെ ചിത്രമാണ് ഒരു യമണ്ടൻ പ്രേമ കഥ . ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം ദുൽഖർ സൽമാൻ നായകനാകുന്ന ഒരു ക്ളർഫുൾ ചിത്രമാണ് യമണ്ടൻ പ്രേമ കഥ.
ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ നടൻ ബൈജുവും എത്തുന്നുണ്ട്. ബൈജുവിന് മൂന്നാം വരവിൽ ഒട്ടും പിഴച്ചില്ലെന്ന് വേണം പറയാൻ . കാരണം മേരാ നാം ഷാജിയിൽ പ്രധാന വേഷത്തിലെത്തി കയ്യടി നേടിയതിനു പിന്നാലെയാണ് ലൂസിഫറിൽ മുരുകൻ എന്ന കഥാപാത്രമായി എത്തിയത്.
ഇപ്പോൾ മൂന്നാം ചിത്രമായ യമണ്ടൻ പ്രേമ കഥയിൽ എസ് ഐ പവൻ കുമാർ ആയാണ് ബൈജു എത്തുന്നത്. സംഗീത പ്രേമി എന്നാണ് ബൈജുവിന്റെ കാരക്ടർ പോസ്റ്ററിൽ പറയുന്നത്.
സലീം കുമാർ, സൗബിൻ സാഹിർ എന്നിവരെ കൂടാതെ ധർമജൻ ബോൾഗാട്ടി, വിഷ്ണു ഉണ്ണികൃഷ്ണൻ, രമേഷ് പിഷാരടി തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഛായാഗ്രഹണം സുജിത് വാസുദേവും എഡിറ്റിങ്ങ് ജോണ്‍ കുട്ടിയും നിര്‍വ്വഹിക്കുന്നു. നാദിർഷയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഹാസ്യത്തിന് പ്രാധാന്യം നൽകുന്ന ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ആണ്.
baiju as S I pavan kalyan in oru yamanadan premakadha
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...