Connect with us

വിവാഹവാർത്ത രണ്ടു വർഷം മറച്ചുവച്ച് നടി മേഘ്‌ന ; കാരണം വെളിപ്പെടുത്തി താരം !!!

Malayalam Breaking News

വിവാഹവാർത്ത രണ്ടു വർഷം മറച്ചുവച്ച് നടി മേഘ്‌ന ; കാരണം വെളിപ്പെടുത്തി താരം !!!

വിവാഹവാർത്ത രണ്ടു വർഷം മറച്ചുവച്ച് നടി മേഘ്‌ന ; കാരണം വെളിപ്പെടുത്തി താരം !!!

വിവാഹം കഴിഞ്ഞ് രണ്ടു വർഷത്തിന് ശേഷം വിവാഹ വാർത്ത വെളിപ്പെടുത്തി ഞെട്ടിച്ചിരിക്കുകയാണ് തമിഴ് നടി മേഘ്ന നായിഡു. താൻ രണ്ട് വർഷം മുൻപു തന്നെ വിവാഹം കഴിച്ചുവെന്ന വാർത്തയാണ് മേഘ്ന ഇൻസ്റ്റഗ്രാമിലൂടെ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. താൻ രണ്ട് വർഷം മുൻപ് കല്ല്യാണം കഴിച്ചതാണെന്ന് തുറന്നുപറഞ്ഞുകൊണ്ട് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖമാണ് മേഘ്ന പങ്കുവച്ചത്.


 
പോർച്ചുഗീസ് ടെന്നിസ് താരം ലൂയിസ് മിഗ്വെൽ റെയിസിനെയാണ് മേഘ്ന രണ്ട് വർഷം മുൻപ് വിവാഹം കഴിച്ചത്. ഇവരും പൂമാലയണിഞ്ഞുനിൽക്കുന്ന ചിത്രവുമുണ്ട് അഭിമുഖത്തിനൊപ്പം. താൻ വിവാഹം കഴിഞ്ഞ വിവരം അറിഞ്ഞിട്ടും അത് പുറത്തുപറയാതിരുന്ന സുഹൃത്തുക്കളോട് മേഘ്ന നന്ദി പറയുന്നുമുണ്ട് പോസ്റ്റിൽ.

ഇതാ ആ വലിയ വാർത്ത. വിവാഹവാർത്ത അറിഞ്ഞിട്ടും ഞങ്ങളുടെ സ്വകാര്യത മാനിച്ച് അത് രഹസ്യമാക്കിവച്ചവരോടെല്ലാം നന്ദിയുണ്ട്. മിഗ്വെലിനേക്കാൾ മെച്ചപ്പെട്ടൊരു സുഹൃത്തിനെയും ജീവിതപങ്കാളിയെയും എനിക്ക് വേറെ കിട്ടാനില്ല. മിഗ്വെൽ… നിങ്ങളെ ജീവിതപങ്കാളിയായി ലഭിച്ച ഞാൻ അനുഗ്രഹീതയാണ്. എട്ട് വർഷമായി തുടരുന്ന ഈ യാത്ര സുന്ദരമാക്കിയതിന് അങ്ങേയറ്റത്തെ കടപ്പാടുണ്ട്. ഞങ്ങളുടെ സ്നേഹത്തിൽ പൂർണ വിശ്വാസം അർപ്പിക്കുകയും ഞങ്ങളെ സ്നേഹിക്കുകയും ചെയ്ത വീട്ടുകാരോടും നന്ദിയുണ്ട്-മേഘ്ന ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

അനാവശ്യമായി ജനങ്ങളുടെ ശ്രദ്ധ തങ്ങളുടെ മേൽ പതിയാതിരിക്കാനാണ് ജീവിതത്തിലെ ഏറ്റവും സുന്ദരമായ ഈ വിവാഹത്തിന്റെ കാര്യം രഹസ്യമാക്കിവച്ചതെന്ന് മേഘ്ന പിന്നീട് ബൊംബെ ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അതുമാത്രമല്ല, താരങ്ങളുടെ പതിവ് ആർഭാട വിവാഹങ്ങളോട് തനിക്ക് പണ്ടേ താത്പര്യമില്ലെന്നും മേഘ്ന പറഞ്ഞു.

ആറു വർഷത്തെ പ്രണയത്തിനൊടുവിലാണ് മേഘ്നയും മിഗ്വെലും ജീവിതത്തിൽ ഒന്നിക്കാൻ തീരുമാനിച്ചത്. തന്നെക്കാൾ പത്ത് വയസ്സിന് ഇളയവളായ നടിയെ പ്രണയിക്കാൻ തുടക്കത്തിൽ മിഗ്വെലിന് മടിയായിരുന്നുവെന്ന് മേഘ്ന പറഞ്ഞു. ഈ ബന്ധം തുടർന്ന് പോകുമോ എന്ന ആശങ്കയായിരുന്നു മിഗ്വെലിന്. എന്റെ അമ്മയുടെ പിറന്നാൾ ദിനത്തിലാണ് ആ പ്രണയം അക്ഷരാർഥത്തിൽ പൂവിട്ടത്. പിറന്നാളിന് വന്ന മിഗ്വെൽ അമ്മയോട് ചോദിച്ചു. എന്ത് സമ്മാനമാണ് വേണ്ടതെന്ന്. നിങ്ങൾ ജീവിതത്തിൽ ഒന്നിക്കുന്നത് കാണുക എന്നത് മാത്രമാണ് തന്റെ ആഗ്രഹമെന്ന് അമ്മ പറഞ്ഞു. പിന്നെ ഒന്നിനും സമയമുണ്ടായില്ല. ഷോപ്പിങ്ങിനോ മെഹന്തിയിടാനോ പോലും സമയമുണ്ടായില്ല. ഉടനെ ഒരു അയ്യപ്പ ക്ഷേത്രത്തിൽ പോയി ഹിന്ദു ആചാര പ്രകാരം വിവാഹം കഴിച്ചു. അടുത്ത വർഷം പള്ളിയിൽ വച്ച് ക്രിസ്ത്യൻ മതാചാര പ്രകാരവും വിവാഹച്ചടങ്ങ് നടത്തണമന്നുണ്ട്-മേഘ്ന പറഞ്ഞു.

actress megna naidu tells why she didin’t tell her marriage for two years

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top