Actor
വിഗ്ഗില്ലാത്ത മോഹന്‍ലാലിനെ കണ്ട് ആ നടന്‍ ഇറങ്ങിയോടി, മമ്മൂട്ടി ഉറങ്ങുമ്പോള്‍ പോലും വിഗ്ഗ് ഊരാറില്ല; നടന്മാരെല്ലാം രജനിയെ കണ്ട് പഠക്കണം!; ബാബു നമ്പൂതിരി
വിഗ്ഗില്ലാത്ത മോഹന്‍ലാലിനെ കണ്ട് ആ നടന്‍ ഇറങ്ങിയോടി, മമ്മൂട്ടി ഉറങ്ങുമ്പോള്‍ പോലും വിഗ്ഗ് ഊരാറില്ല; നടന്മാരെല്ലാം രജനിയെ കണ്ട് പഠക്കണം!; ബാബു നമ്പൂതിരി
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹന്‍ലാല്‍. പ്രായഭേദമന്യേ ആരാധകരുള്ള നടന്‍. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹന്‍ലാല്‍ കേരളക്കരയുടെ മനസ്സില്‍ ചേക്കേറിയിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു കഴിഞ്ഞു. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിച്ചും മോഹന്‍ലാല്‍ എന്ന നടവിസ്മയും തിരശ്ശീലയില്‍ ആടിത്തീര്‍ത്തത് എത്രയോ മികച്ച കഥാപാത്രങ്ങള്‍.
ഇനിയും ചെയ്യാനിരിക്കുന്നത് അതിലേറെ മികച്ച വേഷങ്ങള്‍. മീശ പിരിച്ച ലാലേട്ടന്‍ വേഷങ്ങളോട് ഒരു പ്രത്യേക ആരാധനയാണ് മലയാളികള്‍ക്ക്. എന്നാല്‍ മീശയില്ലാതെ ക്ലീന്‍ ഷേവില്‍ മോഹന്‍ലാല്‍ തകര്‍ത്തഭിനയിച്ച സിനിമകള്‍ ഉണ്ട്. മോഹന്‍ലാലിന്റെ മുഖത്തെ സൂക്ഷാമിഭനയം പുറത്തെടുത്ത കഥാപാത്രങ്ങളാണ് അതില്‍ പലതും. ഒരോ അഭിനേതാവിന്റെയും പ്രധാന ആയുധം അവരുടെ ശരീരമാണ്. അതുകൊണ്ട് തന്നെ അത് സംരക്ഷിച്ച് നിലനിര്‍ത്തിക്കൊണ്ടുപോകുന്നതിന് ആവശ്യമായ ഫിറ്റ്‌നസ് ട്രെയിനിങ്, ഭക്ഷമ ക്രമം, സൗന്ദര്യം വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ ചികിത്സകള്‍ എല്ലാം നടിമാരും നടന്മാരും എപ്പോഴും ചെയ്യാറുണ്ട്.
മോഹന്‍ലാലിനെ കണ്ടാല്‍ അറുപത്തിമൂന്നുകാരനാണെന്ന തോന്നല്‍ വരില്ല. ഇപ്പോഴും ചെറുപ്പമാണ് അദ്ദേഹം. അതുപോലെ തന്നെയാണ് മമ്മൂട്ടിയും വയസ് എഴുപത്തിരണ്ട് ആയെങ്കിലും ഇപ്പോഴും അദ്ദേഹം ചെറുപ്പമാണ്. മകന്‍ ദുല്‍ഖറിനെക്കാള്‍ സ്‌റ്റൈലിഷാണ് മമ്മൂട്ടിയെന്നാണ് ആരാധകര്‍ പറയുന്നത്. വിഗ് ആയതുകൊണ്ട് കഴിഞ്ഞ കുറച്ച് നാളുകളായി എല്ലാ കഥാപാത്രത്തിനും ഒരേ ഹെയര്‍സ്‌റ്റൈലാണ് മോഹന്‍ലാല്‍ ഉപയോഗിക്കുന്നതെന്നും കണ്ട് ബോറടിച്ചുവെന്നും വിമര്‍ശനം ഉണ്ടാകാറുണ്ട്.
മോഹന്‍ലാല്‍ വിഗ് ഉപയോഗിക്കുന്നുവെന്നത് അദ്ദേഹത്തിന്റെ ആരാധകരും സമ്മതിക്കുന്ന കാര്യമാണ്. പക്ഷെ ഒരിക്കല്‍ പോലും കഷണ്ടിയുമായി അദ്ദേഹം പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. മോഹന്‍ലാല്‍ മാത്രമല്ല മമ്മൂട്ടിയും വിഗാണെന്ന് പറയുകയാണ് ഇപ്പോള്‍ പ്രജ അടക്കമുള്ള സിനിമകളിലൂടെ ശ്രദ്ധേയനായ നടന്‍ ബാബു നമ്പൂതിരി. ഒരിക്കല്‍ മോഹന്‍ലാല്‍ വിഗ്ഗ് ഊരിയപ്പോള്‍ ലാലിന്റെ യഥാര്‍ത്ഥ രൂപം കണ്ട് ലാലു അലക്‌സ് ഞെട്ടിയെന്നും ബാബു നമ്പൂതിരി പറയുന്നു.
‘മോഹന്‍ലാലിന് നല്ല ആകാരസൗഭവമുണ്ട്. നീളം, തടി, അയാളുടെ അഭിനയ മികവ്, നാലാള്‍ വന്നാലും മോഹന്‍ലാലിന് അടിച്ച് വീഴ്ത്താനാകും എന്ന തോന്നല്‍ ജനത്തിനുണ്ട്. മോഹന്‍ലാലിന്റെ ഇടിപടങ്ങള്‍ അല്ല ആളുകള്‍ക്ക് ഇഷ്ടം. അദ്ദേഹത്തിന്റെ ഇടിപടങ്ങള്‍ ഓടിയത് അദ്ദേഹത്തിന്റെ മികവ് കൊണ്ടുമല്ല. കൂടെയുള്ള ആര്‍ട്ടിസ്റ്റുകള്‍ നടിമാര്‍ എന്നിവരൊക്കെ കൊണ്ടായിരിക്കും. ആറാം തമ്പുരാനാണ് ബെസ്റ്റ് ഉദാഹരണം. ഹീറോ പരിവേഷം കൊടുത്തിട്ടുണ്ട് മോഹന്‍ലാലിന്.’
‘ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്ന ഒരാണ്. പിന്നെ മഞ്ജുവാര്യരുടെ അഭിനയവും. രണ്ടും കൂടെ യോജിച്ചപ്പോള്‍ ഭയങ്കര ക്ലിക്കായി ആ സിനിമയും പാട്ടുകളും. ഇത്രയും പടങ്ങള്‍ ചെയ്ത മോഹന്‍ലാലില്‍ നിന്ന് വീണ്ടും വെറൈറ്റി വേണമെന്ന് ആഗ്രഹിക്കുന്നത് തന്നെ തെറ്റാണ്. മനുഷ്യനല്ലേ…’നമ്മള്‍ ഒരു കഥാപാത്രം ചെയ്യുമ്പോള്‍ നമ്മുടെ മാനറിസം ആ കഥാപാത്രത്തില്‍ കുറച്ച് കടന്ന് വരാം. പിന്നെയും വെറെറ്റി വേണമെന്ന് പറഞ്ഞാല്‍ ബുദ്ധിമുട്ടായിരിക്കും. മോഹന്‍ലാലിനെ ഹീറോയായി കാണാനാണ് ജനങ്ങള്‍ക്കിഷ്ടം. ഫാസില്‍, സത്യന്‍ അന്തിക്കാട് പടങ്ങളിലൂടെ മറ്റ് റോളുകളും തനിക്ക് വഴങ്ങുമെന്ന് അദ്ദേഹം കാണിച്ചിട്ടുണ്ട്.’
‘മമ്മൂട്ടിയും മോഹന്‍ലാലും എല്ലാ റോളും ചെയ്ത് കഴിഞ്ഞു. തമിഴിലൊക്കെ രജിനികാന്തൊക്കെ അദ്ദേഹത്തിന് പറ്റിയ വേഷമെ ഏറ്റെടുക്കൂ. ഓടി നടന്ന് അഭിനയിക്കുന്നില്ലല്ലോ. സ്വന്തം ശരീരം മറ്റുള്ളവരെ കാണിക്കാന്‍ അദ്ദേഹത്തിന് യാതൊരു മടിയും ഇല്ല. എന്റെ തലയും താടിയും രൂപവും ഇങ്ങനെയൊക്കെയാണെന്ന് അദ്ദേഹം ധൈര്യത്തോടെ കാണിക്കും. അതാണ് ആളുകള്‍ ഇഷ്ടപ്പെടുന്നത്.’
‘മമ്മൂട്ടിയും മോഹന്‍ലാലും വിഗ്ഗൊന്നുമില്ലാതെ ഇറങ്ങി നടക്കണം. അതാണ് ചെയ്യേണ്ടതെന്നാണ് ഞാന്‍ പറയുന്നത്. കിടക്കുമ്പോള്‍ മാത്രം വിഗ് ഊരിവെക്കുന്നവരാണ് നമ്മുടെ പല ആര്‍ട്ടിസ്റ്റുകളും. ആണുങ്ങളും പെണ്ണുങ്ങളും. മുടിയില്ലായ്മ കാണിക്കുന്നതില്‍ പ്രശ്‌നം ഇല്ലെന്ന് കാണിക്കുന്നത് നടന്‍ സിദ്ദിഖ് മാത്രമാണ്. മോഹന്‍ലാല്‍ തന്റെ സ്വരൂപം ലാലു അലക്‌സിന് മുന്നില്‍ കാണിച്ചിരുന്നതായി കേട്ടിട്ടുണ്ട്. താന്‍ എന്നെ ഇങ്ങനെ കണ്ടിട്ടില്ലല്ലോ അല്ലേയെന്ന് സ്വയം പറഞ്ഞ് വിഗ് മാറ്റിയത്രേ.’
‘കര്‍ത്താവേ എന്ന് പറഞ്ഞ് ഓടിയെന്ന് ലാലു എന്നോട് ഒരിക്കല്‍ സംസാരത്തിന് ഇടയില്‍ പറഞ്ഞിട്ടുണ്ട്. മോഹന്‍ലാല്‍ വിഗ് വെക്കാന്‍ തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. മമ്മൂട്ടി സദാസമയവും വിഗ്ഗിലാണ്. മമ്മൂട്ടിക്ക് പ്രായമായല്ലോ. താരങ്ങള്‍ അവരുടെ സൗന്ദര്യത്തെ കുറിച്ച് ഭയങ്കര കോണ്‍ഷ്യസാണ്. നടന്‍മാര്‍ രജനിയെ കണ്ട് പഠിക്കട്ടെ. കമല്‍ഹാസന്‍ അടുത്തിടെ കേരളീയം പരിപാടിക്ക് വന്നപ്പോള്‍ പ്രായം തോന്നിക്കുന്ന രീതിയിലാണ് വന്നത്. അത്ര കോണ്‍ഷ്യസ് അല്ലെന്ന് തോന്നിയെന്നുമാണ്’, സൂപ്പര്‍ താരങ്ങളെ കുറിച്ച് സംസാരിക്കവെ ബാബു നമ്പൂതിരി പറഞ്ഞത്.