Connect with us

കല്യാണത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി ജയലളിത കല്യാണം കഴിച്ചില്ല എന്നാണ് പറഞ്ഞത്, അത്ര വലിയ ആളാണോ ഇവള്‍; കനകയെ കുറിച്ച് നടിയുടെ പിതാവ്

Malayalam

കല്യാണത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി ജയലളിത കല്യാണം കഴിച്ചില്ല എന്നാണ് പറഞ്ഞത്, അത്ര വലിയ ആളാണോ ഇവള്‍; കനകയെ കുറിച്ച് നടിയുടെ പിതാവ്

കല്യാണത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി ജയലളിത കല്യാണം കഴിച്ചില്ല എന്നാണ് പറഞ്ഞത്, അത്ര വലിയ ആളാണോ ഇവള്‍; കനകയെ കുറിച്ച് നടിയുടെ പിതാവ്

സിനിമാ പ്രേക്ഷകരെ സംബന്ധിച്ച് നടി കനകയുടെ ജീവിതം ഇന്നും ചുരുളഴിയാത്ത ദുരൂഹതയാണ്. ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമകളില്‍ തിളങ്ങി നിന്നിരുന്ന കനകയ്ക്ക് പിന്നീട് സംഭവിച്ചതെന്തെന്ന് പലര്‍ക്കും വ്യക്തമായി അറിയില്ല. വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ പ്രേക്ഷകരുടെ പ്രിയനായികമാരുടെ ഇടയില്‍ സ്ഥാനം പിടിക്കാന്‍ കനകയ്ക്കായിരുന്നു. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ തീയേറ്ററില്‍ പ്രദര്‍ശനം നടത്തിയ സിനിമ ആയിരുന്നു ഗോഡ് ഫാദര്‍. ഇതില്‍ നായികയായി എത്തിയ കനക മികച്ച പ്രകടനം ആയിരുന്നു കാഴ്ചവെച്ചത്.

മലയാളത്തില്‍ മോഹന്‍ലാലിന്റെ നായികയായും കനക ഏറെ ശ്രദ്ധ പിടിച്ചുപറ്റി. വിയറ്റനാം കോളനി എന്നി ചിത്രത്തില്‍ കൂടി അഭിനയിച്ച താരം തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ഹിറ്റ് നായികയായി മാറുക ആയിരുന്നു. സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനും മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും ഒപ്പം നായികയായി എത്തിയ കനക തിളങ്ങി നിന്ന സമയം ആയിരുന്നു കനകയുടെ അപ്രതീക്ഷിത പിന്‍വാങ്ങല്‍. 2000ല്‍ റിലീസ് ചെയ്ത മഴ തേന്‍മഴ എന്ന ചിത്രത്തിലാണ് കനക അവസാനമായി അഭിനയിച്ചത്.

അമ്മ ദേവികയുടെ മരണം കനകയെ പിടിച്ചുലച്ചു. അമ്മയുടെ നിഴലിലായിരുന്നു കനക ജീവിച്ചത്. ദേവിക മരിച്ചതോടെ എല്ലാത്തില്‍ നിന്നും അകന്ന് കനക സ്വന്തം വീട്ടിലൊതുങ്ങി. ഇന്ന് അധികമാരുമായും സമ്പര്‍ക്കമില്ലാതെ വീട്ടില്‍ ഒറ്റയ്ക്ക് കഴിയുകയാണ് കനക. ദേവദാസ് എന്നാണ് കനകയുടെ അച്ഛന്റെ പേര്. അച്ഛനുമായി കനക അകല്‍ച്ചയിലാണ്. ദേവികയും ദേവദാസും വളരെ നേരത്തെ പിരിഞ്ഞതാണ്. കനകയെ വളര്‍ത്തിയത് അമ്മ ദേവികയാണ്.

അമ്മയെക്കുറിച്ച് അനാവശ്യം പ്രചരിപ്പിച്ച ആളാണ് അച്ഛനെന്നാണ് കനക പറയുന്നത്. എന്നാല്‍ അമ്മയുടെയൊപ്പം നടന്ന് കനക ജീവിതം നശിപ്പിച്ചെന്നാണ് ദേവദാസ് പറയുന്നത്. മുമ്പൊരിക്കല്‍ വിളിച്ച് ചേര്‍ത്ത പത്ര സമ്മേളനത്തില്‍ ഇരുവരും ഒരുമിച്ചെത്തിയിരുന്നു. അന്ന് രണ്ട് പേരും തമ്മില്‍ വാഗ്വാദവുമുണ്ടായി. അന്ന് ഇരുവരും ഉന്നയിച്ച ആരോപണങ്ങളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്.

മകള്‍ സിനിമയില്‍ അഭിനയിക്കുന്നതില്‍ തനിക്ക് എതിര്‍പ്പുണ്ടായിരുന്നെന്നാണ് ദേവദാസ് വ്യക്തമാക്കിയത്. മകളെ പഠിപ്പിക്കാനാണ് താന്‍ ആഗ്രഹിച്ചത്. എന്നാല്‍ ഭാര്യ ദേവിക മകളെ സിനിമയിലേയ്ക്ക് കൊണ്ടു വന്നെന്ന് ദേവദാസ് അന്ന് വ്യക്തമാക്കി. മകളുടെ രീതികളാണ് അവള്‍ക്ക് മാനസിക പ്രശ്‌നമുണ്ടെന്ന് താന്‍ പറയാന്‍ കാരണമെന്നും ദേവദാസ് അന്ന് തുറന്നടിച്ചു. ആരോടും ഇടപഴകുന്നില്ല. വീട്ടില്‍ അടച്ച് പൂട്ടി ഇരിക്കുന്നു.

നടിയെന്നാല്‍ കിരീടം വെച്ച ആളാണോ. കല്യാണത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി ജയലളിത കല്യാണം കഴിച്ചില്ല എന്നാണ് പറഞ്ഞത്. അത്ര വലിയ ആളാണോ ഇവളെന്നും ദേവദാസ് കുറ്റപ്പെടുത്തി. എന്നാല്‍ ജയലളിതയുടെ കാര്യം ഒരു ഉദാഹരണമായി പറഞ്ഞതാണെന്ന് കനക വ്യക്തമാക്കി. ഇടയ്ക്ക് ഇരുവരും തമ്മില്‍ തര്‍ക്കവുമായി. മകള്‍ക്ക് വട്ടാണ്. ഇവളോടൊപ്പം ഇരിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് ദേവദാസ് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ നിന്നും എണീറ്റ് പോകാനും ശ്രമിച്ചു. പത്ര സമ്മേളനത്തില്‍ കനകയും തുറന്ന് സംസാരിച്ചു.

താന്‍ വീട്ടില്‍ അടച്ച് പൂട്ടിയിരിക്കുകയല്ല എന്ന് കനക അന്ന് തുറന്ന് പറഞ്ഞു. നായികയായി അഭിനയിക്കാനുള്ള പ്രായം കഴിഞ്ഞതിനാല്‍ വീട്ടിലിരുന്നു. ഞാന്‍ എന്റെ സ്വന്തം വീട്ടിലിരിക്കുന്നതില്‍ എന്താണ് തെറ്റെന്നും കനക ചോദിച്ചു. തന്നെ ഭ്രാന്തിയെന്ന് വിളിച്ചാലും പ്രശ്‌നമില്ല. എന്നാല്‍ അമ്മയെക്കുറിച്ച് മോശമായി പറഞ്ഞത് ക്ഷമിക്കാനാകില്ല. അച്ഛനുമായി ഒത്ത് പോകാന്‍ താന്‍ തയ്യാറല്ലെന്നും കനക അന്ന് വ്യക്തമാക്കി. അച്ഛനുമായി കനകയ്ക്ക് ചില സ്വത്ത് തര്‍ക്കങ്ങളുണ്ടായിട്ടുണ്ട്.

ഒറ്റയ്ക്കുള്ള ജീവിതം നിര്‍ത്തി കനക പൊതുസമൂഹത്തിലേക്ക് കടന്ന് വരണമെന്ന് ഏവരും ആഗ്രഹിക്കുന്നുണ്ട്. അടുത്തിടെ കനകയുടെ വീട്ടില്‍ തീപടര്‍ന്ന സംഭവം വാര്‍ത്തയായിരുന്നു. ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരെ വീട്ടിലേക്ക് കയറ്റാന്‍ കനക സമ്മതിച്ചില്ലെന്നാണ് പുറത്ത് വന്ന വാര്‍ത്ത. ഒരുപാട് നേരം ഉദ്യോഗസ്ഥര്‍ സംസാരിച്ചതിനു ശേഷമാണ് കനക വാതില്‍ തുറന്നത് തന്നെ. ആ ബംഗ്ലാവ് കണ്ടാല്‍ പ്രേത ഭവനം പോലെയുണ്ടെന്നാണ് അന്ന് പലരും അഭിപ്രായപ്പെട്ടത്. അത്രയും ശോഷിച്ച നിലയിലായിരുന്നു അത്.

തീപിടിത്തത്തെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ കനകയുടെ വീട്ടില്‍ പോയപ്പോള്‍ മീഡിയക്കാര്‍ വരേണ്ട നിങ്ങളെ ആരെങ്കിലും വിളിച്ചോ എന്നാണ് ചോദിച്ചത്. വീട് കത്തിയാലും ഇല്ലെങ്കിലും എന്താണ്, എന്റെ കാര്യങ്ങളല്ലാതെ നിങ്ങള്‍ക്ക് വേറെ വാര്‍ത്തയില്ലേ എന്നൊക്കെ ചോദിച്ച് ഭയങ്കര ദേഷ്യത്തില്‍ സംസാരിച്ചു. വീട്ടിന് പുറത്തേ ഇറങ്ങില്ല. ആരെങ്കിലും സഹായിക്കാന്‍ വന്നാല്‍ അവരെയും വഴക്ക് പറഞ്ഞ് മടക്കുമെന്നാണ് അടുത്തിടെ പുറത്ത് വന്ന വാര്‍ത്തകള്‍. ഇപ്പോള്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള, ഇടിഞ്ഞ് വീഴാറായ ഈ വീട്ടില്‍ അടച്ച് പൂട്ടി കഴിയുകയാണ് കനക.

More in Malayalam

Trending

Recent

To Top