Connect with us

ആരോട് അടുക്കണമെന്ന് കൃത്യമായി അറിയുന്ന ആളാണ് മോഹൻലാൽ, അത്ര പെട്ടെന്ന് ആരെയും അടുപ്പിക്കില്ല; മമ്മൂട്ടി ശരിക്കും ശുദ്ധനാണ്; ബാബു നമ്പൂതിരി

Actor

ആരോട് അടുക്കണമെന്ന് കൃത്യമായി അറിയുന്ന ആളാണ് മോഹൻലാൽ, അത്ര പെട്ടെന്ന് ആരെയും അടുപ്പിക്കില്ല; മമ്മൂട്ടി ശരിക്കും ശുദ്ധനാണ്; ബാബു നമ്പൂതിരി

ആരോട് അടുക്കണമെന്ന് കൃത്യമായി അറിയുന്ന ആളാണ് മോഹൻലാൽ, അത്ര പെട്ടെന്ന് ആരെയും അടുപ്പിക്കില്ല; മമ്മൂട്ടി ശരിക്കും ശുദ്ധനാണ്; ബാബു നമ്പൂതിരി

ബാബു നമ്പൂതിരി എന്ന പേര് കേൾക്കുമ്പോൾ തന്നെ മലയാളികൾക്ക് ഓർമ വരിക തൂവാനത്തുമ്പിയിലെ തങ്ങളെയാണ്. ആ കഥാപാത്രം അത്രമേൽ മലയാളിയുടെ മനസിൽ പതിഞ്ഞ് പോയതിന് പിന്നിൽ ബാബു നമ്പൂതിരി എന്ന കെ.എൻ നീലകണ്ഠൻ നമ്പൂതിരിയുടെ അഭിനയവഴക്കമാണെന്നതിൽ സംശയമില്ല. തൂവാനത്തുമ്പികൾക്ക് ശേഷവും നിരവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ നിറസാന്നിധ്യമാകാൻ അദ്ദേഹത്തിന് കഴിഞ്ഞു. നാൽപ്പത് വർഷത്തെ സിനിമാ ജീവിതത്തിനുള്ളിൽ 215ഓളം സിനിമകൾ ബാബു നമ്പൂതിരി ചെയ്ത് കഴിഞ്ഞു.

ഇപ്പോഴിതാ മലയാള സിനിമയിലെ സൂപ്പർതാരങ്ങളായ മോഹൻലാൽ, മമ്മൂട്ടി എന്നിവരുടെ സ്വഭാവത്തെ കുറിച്ചും അവരുമായുള്ള അടുപ്പത്തെ കുറിച്ചും മനസ് തുറക്കുകയാണ് ബാബു നമ്പൂതിരി. ഇരുവരുമായും വർഷങ്ങൾ നീണ്ട പരിചയമാണ് തനിക്കുള്ളതെന്ന് അദ്ദേഹം പറഞ്ഞു. അമ്മ എന്ന സംഘടനയുടെ ആരംഭകാലം മുതൽക്കേ ഇരുവരുമായുള്ള സൗഹൃദം താൻ കാത്തുസൂക്ഷിക്കുന്നുണ്ടെന്ന് ബാബു നമ്പൂതിരി മനസ് തുറന്നു.

മമ്മൂട്ടി ശരിക്കും ശുദ്ധനാണെന്നും ബാബു നമ്പൂതിരി കൂട്ടിച്ചേർത്തു. മോഹൻലാലിനെ കുറിച്ചും ബാബു നമ്പൂതിരി സംസാരിച്ചു. മോഹൻലാൽ എല്ലാം ഉള്ളിൽ വച്ചുകൊണ്ട് നടക്കുന്ന ആളാണ് എന്നല്ല ഈ പറഞ്ഞതിന് ഒന്നും അർത്ഥമെന്ന് പറഞ്ഞ ബാബു നമ്പൂതിരി ലാലിന്റ രീതികൾ വേറെയാണെന്നും വ്യക്തമാക്കി. ആളുകളുമായി ഇടപഴകുന്നതിൽ മോഹൻലാൽ പുലർത്തുന്ന ശീലങ്ങളാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

ആരോട് അടുക്കണമെന്ന് കൃത്യമായി അറിയുന്ന ആളാണ് മോഹൻലാൽ. അതുകൊണ്ട് തന്നെ അത്ര പെട്ടെന്ന് ആരെയും അടുപ്പിക്കില്ല. എല്ലാവരിൽ നിന്നും ഒരു അകലം ഇപ്പോഴും സൂക്ഷിക്കുന്ന പ്രകൃതമാണ് മോഹൻലാലിന്റേത്. വളരെ ശ്രദ്ധയോടെ മാത്രമേ ആളുകളെ അദ്ദേഹം അടുപ്പിക്കുകയുള്ളൂ എന്നും ബാബു നമ്പൂതിരി പറയുന്നു. മോഹൻലാലും മമ്മൂട്ടിയും നിരവധി തവണ തന്റെ വീട്ടിൽ വന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമ്മ സംഘടനയിൽ അത്ര സജീവമല്ലെന്നാണ് ബാബു നമ്പൂതിരി പറയുന്നത്. അത്യവശ്യ ഘട്ടത്തിൽ മാത്രമേ മീറ്റിംഗുകളിൽ ഒക്കെയും പങ്കെടുക്കാറുള്ളൂ. തിരഞ്ഞെടുപ്പ് സമയത്തും മറ്റുമൊക്കെ പോവാറുണ്ട്. വോട്ട് ചെയ്യാറുണ്ട്, കുറച്ചു നേരം മീറ്റിംഗ് കേട്ടുകഴിഞ്ഞാൽ ബാക്കി ഒഴിവാക്കാറാണ് പതിവെന്നും ബാബു നമ്പൂതിരി പറയുന്നു. അമ്മയോട്‌ എന്തെങ്കിലും ഇഷ്‌ടക്കേട് ഉള്ളതുകൊണ്ടല്ല അതെന്നും നമ്മൾ ഇല്ലെങ്കിലും ഇതിന് വേണ്ടി സമയം ഉഴിഞ്ഞുവെച്ചവർ ധാരാളം ഉണ്ടെന്നും ബാബു നമ്പൂതിരി പറഞ്ഞു.

Continue Reading

More in Actor

Trending