Actor
അവർ എന്റെ ചങ്കുതകർത്തെന്ന് ബാല! അന്ന് രാത്രി കൊച്ചിവിട്ടു; കോകിലയെ കെട്ടിപിടിച്ച് കരഞ്ഞ് നടൻ! ഞെട്ടലോടെ അമ്മായിയമ്മ ച കോകിലയുടെ അമ്മയുടെ മുന്നിൽവെച്ച് ബാല ചെയ്തത്
അവർ എന്റെ ചങ്കുതകർത്തെന്ന് ബാല! അന്ന് രാത്രി കൊച്ചിവിട്ടു; കോകിലയെ കെട്ടിപിടിച്ച് കരഞ്ഞ് നടൻ! ഞെട്ടലോടെ അമ്മായിയമ്മ ച കോകിലയുടെ അമ്മയുടെ മുന്നിൽവെച്ച് ബാല ചെയ്തത്
കൊച്ചിയിൽ നിന്നും വൈക്കത്തേക്ക് പോയത് വേദനയോടെയെന്ന് ബാല. ഭാര്യ കോകിലയ്ക്ക് ഒപ്പം ക്ഷേത്ര ദർശനത്തിന് എത്തിയപ്പോൾ മാധ്യമങ്ങളോട് ആയിരുന്നു താരത്തിന്റെ പ്രതികരണം. ഇപ്പോഴാണ് താൻ സന്തോഷവാനായിരിക്കുന്നതെന്നും താൻ വേറൊരു ലോകത്താണ് ജീവിക്കുന്നതെന്നുമാണ് ബാല പറയുന്നത്.
വൈക്കം ക്ഷേത്രത്തിൽ വെച്ച് അദ്ദേഹം മാധ്യമങ്ങൾക്ക് മുന്നിൽ ക്ഷേത്ര ദർശനം നടത്തിയ സന്തോഷത്തെ കുറിച്ച് വാചാലനായി. ക്ഷേത്ര ദർശനത്തിനു ശേഷമാണു അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചത്.
”ഒരുപാട് സന്തോഷം, നല്ല ദർശനം കിട്ടി, രണ്ടുപേരും ഭാഗ്യം ചെയ്യണം ഇത്തരത്തിൽ ഒരു ദർശനം കിട്ടാൻ എന്നാണ് ഭാര്യയെ ചേർത്ത് നിർത്തി ക്ഷേത്ര ദർശനത്തെ കുറിച്ച് ബാല പറഞ്ഞത്.
അതേസമയം തനിക്കൊരു വിഷമമുണ്ടെന്നും ബാല പറയുന്നു. കൊച്ചിയിൽ ആയിരുന്നപ്പോൾ ഒത്തിരി പ്രശ്നങ്ങളുണ്ടായിരുന്നെന്നും കോകിലയ്ക്ക് പേടിയും ഉണ്ടായിയെന്നും വൈക്കത്ത് വന്നപ്പോൾ അതെല്ലാം മാറിയെന്നും ബാല വ്യക്തമാക്കി.
എന്നാൽ ചില വീഡിയോകള്‍ കണ്ടു. വേറൊന്നുമില്ല. കണക്കെടുത്ത് നോക്കുകയാണെങ്കില്‍ മീഡിയയെ താൻ എത്ര സ്‌നേഹിച്ചുവെന്ന് തനിക്ക് മാത്രമേ അറിയൂ. അതിനാലാണ് ഇത്രയും വേദന. ഇത്രയൊക്കെ സ്‌നേഹിച്ചിട്ടും ഒരു നിമിഷം കൊണ്ട് താൻ അനന്യായി നിങ്ങള്‍ക്കെന്നും ഒരു ദിവസം കൊണ്ട് താൻ എങ്ങനെയാണ് നിങ്ങള്‍ക്ക് കുറ്റക്കാരനായതെന്നുമാണ് മാധ്യമങ്ങളോടായി ബാല ചോദിക്കുന്നത്. ആ വിഷമത്തിലാണ് കൊച്ചി വിട്ടത്. മനസിലാക്കുന്നവര്‍ മനസിലാക്കട്ടെ. എന്നും ബാല കൂട്ടിച്ചേർത്തു.
മാത്രമല്ല ഈ ലോകം തനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു എന്നാണ് വൈക്കത്തെ കുറിച്ച് ബാല പറയുന്നത്. കോകില തന്റെ ജീവിതത്തിലേക്ക് വരികയും, കൊച്ചിയില്‍ താമസിക്കുകയും ചെയ്തപ്പോള്‍ ഒരുപാട് സംശയങ്ങളുണ്ടായിരുന്നു. പക്ഷെ ഇവിടെ വന്നപ്പോള്‍ മലയാളികള്‍ എന്താണെന്നും വൈക്കം എന്താണെന്നും ദൈവം തമ്പുരാന്‍ എങ്ങനെയാണെന്നും മനസിലാവുകയും വളരെയധികം ഇഷ്ടപ്പെടുകയും ചെയ്തുവെന്നാണ് ബാല പറയുന്നത്. വൈക്കത്തേക്ക് ആരെയും താൻ ക്ഷണിക്കുന്നില്ലെന്നും വേറൊരു ലോകത്താണ് ഇപ്പോൾ ജീവിക്കുന്നതെന്നും ബാല പറഞ്ഞു.
മാത്രമല്ല വൈക്കത്ത് ഗ്രാമ പ്രദേശം ആണ് ഇത്. സിറ്റി ബഹളമൊന്നും ഇല്ല. താൻ നല്ലവൻ തന്നെയാണ്. പക്ഷേ റൊമ്പ നല്ലവനല്ലെന്ന് ബാല പറഞ്ഞു. എന്നാൽ താനാരോടും സർട്ടിഫിക്കറ്റും ചോദിച്ചിട്ടില്ല, ആരേയും ദ്രോഹിച്ചിട്ടില്ല, നല്ലതെ എല്ലാവർക്കും ചെയ്തിട്ടുള്ളൂ. ആ വിഷമത്തിലാണ് കൊച്ചിയിൽ നിന്നും മാറിയതെന്നും തന്നെ മനസിലാക്കുന്നവർ മനസിലാക്കട്ടെയെന്നും പറഞ്ഞ് ബാല വികാരഭരിതനായി.
കോകിലയുടെ കൈ ചേർത്ത് പിടിച്ചാണ് താരം മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയത്. കോകിലയും കോകിലയുടെ അമ്മയും ഉണ്ടായിരുന്നു ബാലയ്‌ക്കൊപ്പം. മാധ്യമങ്ങൾക്ക് മുന്നിൽ അമ്മയെയെയും ബാല പരിചയപ്പെടുത്തുന്നുണ്ട്. ക്ഷേത്രത്തിൽ വെച്ച് ആരാധകർക്കൊപ്പം ബാല സെൽഫിയും എടുത്താണ് മടങ്ങിയത്. ബാല സെൽഫി എടുക്കാൻ നിൽക്കുമ്പോൾ കോകില മാറി നിൽക്കുന്നതും വിഡിയോയിൽ കാണാം.
