Actor
ബാലയ്യയെ പോലെ പ്രായമുള്ള നടനെ കീർത്തിയ്ക്ക് പ്രണയിക്കണം! വിവാഹ വാർത്തയ്ക്ക് പിന്നാലെ ഞെട്ടിച്ച് നടി! കട്ടകലിപ്പിൽ മേനക!
ബാലയ്യയെ പോലെ പ്രായമുള്ള നടനെ കീർത്തിയ്ക്ക് പ്രണയിക്കണം! വിവാഹ വാർത്തയ്ക്ക് പിന്നാലെ ഞെട്ടിച്ച് നടി! കട്ടകലിപ്പിൽ മേനക!
മലയാള സിനിമയിൽ മാത്രമല്ല മറ്റു ഭാഷകളിലും തിളങ്ങുകയാണ് കീർത്തി സുരേഷ്. എന്നാൽ ഇപ്പോഴിതാ പുറത്ത് വരുന്ന വിവരങ്ങൾ ഞെട്ടിക്കുന്നതാണ്.
തന്റെ കരിയറില്‍ വലിയ നഷ്ടങ്ങള്‍ കീര്‍ത്തി വരുത്തിയതിനെ കുറിച്ചുള്ള ചില വിവരങ്ങളാണ് പുറത്തുവരുന്നത്. നഷ്ടപ്പെടുത്തിയ സിനിമയെ കുറിച്ചും അതിന്റെ കാരണങ്ങളെപ്പറ്റിയുമുള്ള റിപ്പോര്‍ട്ടുകളും സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
നിലവിൽ മണ്ണിരത്‌നം സംവിധാനം ചെയ്ത പൊന്നിന്‍ സെല്‍വന്‍ ആണ് കീര്‍ത്തി നഷ്ടപ്പെടുത്തിയ സിനിമകളില്‍ ഒന്ന്. ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രം അവതരിപ്പിക്കാനുള്ള അവസരം കീര്‍ത്തിക്കായിരുന്നെങ്കിലും താരം അത് നഷ്ടപ്പെടുത്തി.
എന്നാല്‍ രജനീകാന്തിനൊപ്പം അണ്ണാത്തെ എന്ന സിനിമയില്‍ അഭിനയിക്കാന്‍ ഏറ്റെടുത്ത കീര്‍ത്തിക്ക് ഷെഡ്യൂളിന്റെ പ്രശ്‌നം വന്നതിനാല്‍ പൊന്നിയന്‍ സെല്‍വന്‍ ഉപേക്ഷിക്കേണ്ടതായി വന്നത്. നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഈ സിനിമയ്ക്കായി മാറ്റിവെച്ചെങ്കിലും ഈ സിനിമ വിജയം കണ്ടതുമില്ല.
തെലുങ്കില്‍ മുതിര്‍ന്ന നടനായ നന്ദമൂരി ബാലകൃഷ്ണയുടെ നായികയായി അഭിനയിക്കാനുള്ള അവസരവും നാനി നായകനായിട്ടെത്തിയ ‘ശ്യാം സിംഹ റോയ്’ എന്ന ചിത്രവും, അജയ് ദേവ്ഗണിന്റെ മൈതാനം തുടങ്ങിയ പ്രധാനപ്പെട്ട ചിത്രങ്ങളും താരം ഒഴിവാക്കി. മാത്രമല്ല അജയ് ദേവ്ഗണിന്റെ സ്പോര്‍ട്സ് ഡ്രാമ ചിത്രത്തിലെയും നല്ലൊരു വേഷമാണ് കീര്‍ത്തി സുരേഷിന് ലഭിച്ചിരുന്നത് അതും നടി വേണ്ടെന്ന് വെച്ച്.
അതേസമയം നിലവിൽ തെലുങ്കിലെ തന്നെ പ്രമുഖ സംവിധായകനായ കൃഷ്ണ വംശിയുടെ സംവിധാന ചിത്രത്തിൽ സൂപ്പര്‍താരം നന്ദമുരി ബാലകൃഷ്ണ (ബാലയ്യ)യുടെ നായികയാകാൻ കീര്‍ത്തി സുരേഷിനെ വിളിച്ചെങ്കിലും നടി അതും നിരസിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.ഇതിന്റെ കാരണം ബാലയ്യയെപ്പോലുള്ള ഒരു മുതിര്‍ന്ന നടനെ പ്രണയിക്കണമെന്ന ആശയത്തില്‍ കീര്‍ത്തിയ്ക്ക് അസ്വസ്ഥതയുണ്ടെന്നാണ് പറയുന്നത്.
ഇതേത്തുടർന്നാണ് സിനിമ വേണ്ടെന്ന തീരുമാനത്തിന് കാരണമെന്നും റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ കോടികളുടെ നഷ്ട്ടമാണ് നടിയ്ക്ക് സംഭവിച്ചത്. വിവാഹ സമയം ആയത് കൊണ്ടാണോ സിനിമ വേണ്ടെന്ന് വെച്ചതെന്ന് സൂചനയുണ്ട്. മേനകയും വിവാഹമായതിനാൽ സിനിമയി നിന്നും ഇടവേളയെടുക്കാൻ കീർത്തിയോട് ആവശ്യപ്പെട്ടോയെന്നും ചോദ്യമുയരുന്നുണ്ട്.
