ഡബ്ല്യൂസിസിയെ പരോക്ഷമായി വിമര്‍ശിച്ച് ഫെഫ്കയുടെ ജനറല്‍ സെക്രട്ടറി സംവിധായകന് ബി ഉണ്ണികൃഷ്ണന്. കാരവാനിലിരുന്ന് ഫേസ്ബുക്കിലൂടെ സ്ത്രീവിമോചന പ്രസംഗം നടത്തുന്നവരല്ല ഫെഫ്കയിലുള്ളവരെന്ന് കൊച്ചിയില്‍ നടന്ന ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന് സംഗമത്തില്‍ ഉണ്ണികൃഷ്ണന് പറഞ്ഞു.
ഫെഫ്ക അടിസ്ഥാനപരമായി ഒരു തൊഴിലാളി സംഘടനയാണ്. തൊഴിലിടത്തിലിറങ്ങി സഹപ്രവര്‍ത്തകരുടെ ആശങ്കകള്‍ അകറ്റുന്നവരാണ് തങ്ങള്‍. ‘ഫെഫ്ക സ്ത്രീ വിരുദ്ധ നിലപാടുകളാണ് എടുക്കുന്നതെന്ന് പല തവണ വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്.
എന്നാല്‍ സൈബര്‍ സ്പെയിസിന്റെ സുഖ ശീതളമയിലിരുന്ന് സ്ത്രീവാദം പറയുന്നവരോ കാരവാനിലിരുന്ന് ഫെസ്ബുക്കിലൂടെ സ്ത്രീവിമോചന പ്രസംഗം നടത്തുന്നവരോ അല്ല ഞങ്ങള്‍.
തൊഴിലിടത്തിലിറങ്ങി ഞങ്ങളുടെ സഹപ്രവര്‍ത്തകരുടെ ആശങ്കകള്‍ അകറ്റുന്നവരാണ്. ഇവിടെ സ്ത്രീക്കോ പുരുഷനോ കറുപ്പിനോ വെളുപ്പിനോ സ്ഥാനമില്ല. തൊഴിലാളികളുടെ ആത്മാഭിമാനത്തിന്റെ പേരാണ് ഫെഫ്കയെന്നും അദ്ദേഹം പറഞ്ഞു.
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ നടനും ചിത്രത്തിന്റെ നിർമാതാവുമായ സൗബിൻ ഷാഹിറിനെയും മറ്റ് നിർമാതാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ച്...
മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും. സുരേഷ് ഗോപി തന്റെ അഭിനയ ജീവിതത്തിലൂടെയും രാഷ്ട്രീയ പ്രവേശനത്തിലൂടെയും ഏവർക്കും സുപരിചിതനാണ്....