News
ദുല്‍ഖര്‍ സല്‍മാന്‍ പിന്മാറിയതിന് പിന്നാലെ ജയംരവിയും!!!; മണിരത്‌നത്തിന്റെ തഗ് ലൈഫില്‍ ഇനിയെത്തുന്നത് ഇവര്‍
ദുല്‍ഖര്‍ സല്‍മാന്‍ പിന്മാറിയതിന് പിന്നാലെ ജയംരവിയും!!!; മണിരത്‌നത്തിന്റെ തഗ് ലൈഫില്‍ ഇനിയെത്തുന്നത് ഇവര്‍
തെന്നിന്ത്യന്‍ സിനിമാലോകം ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മണിരത്‌നം കമല്‍ഹാസന്‍ കൂട്ടുകെട്ടിന്റെ തഗ് ലൈഫ്. വന്‍താരനിര തന്നെ അണിനിരക്കുന്ന ചിത്രത്തില്‍ നിന്ന് ദുല്‍ഖറിന് പിന്നാലെ ഒരു നടന്‍ കൂടി പിന്മാറിയിരിക്കുകയാണ്. ചിത്രത്തില്‍ നിന്ന് നടന്‍ ജയം രവിയാണ് ഒടുവില്‍ പിന്‍മാറിയത്.
ഡേറ്റ് ക്ലാഷ് കാരണമാണ് ജയം രവിയും ചിത്രത്തില്‍ നിന്ന് പിന്മാറിയത്. ഇതോടെ ചിത്രത്തിലേക്ക് നിവിന്‍ പോളിയെയും അരവിന്ദ് സ്വാമിയെയും പരിഗണിച്ചുവെന്നതാണ് പുതിയ വാര്‍ത്ത. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. സംവിധായകന്‍ മണിരത്‌നവുമായുള്ള ദീര്‍ഘകാല ബന്ധം കണക്കിലെടുത്ത് അരവിന്ദ് സ്വാമിയെ പരിഗണിക്കുന്ന കാര്യത്തില്‍ ഉറപ്പുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
ചിത്രത്തില്‍ നിന്ന് ദുല്‍ഖര്‍ പിന്മാറിയതോടെ ചിമ്പുവിനാണ് ആ വേഷം ലഭിച്ചിരിക്കുന്നത്. മറ്റു സിനിമകളുടെ തിരക്കുകള്‍ കാരണമാണ് ദുല്‍ഖറും ചിത്രത്തില്‍ നിന്ന് പിന്മാറിയത്.
തൃഷ, ഗൗതം കാര്‍ത്തിക്, ഐശ്വര്യ ലക്ഷ്മി, ജോജു ജോര്‍ജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആര്‍.മഹേന്ദ്രന്‍, ശിവ അനന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.