നിനക്കല്ലേലും നിന്റെ വീട്ടുകാരാ വലുതെന്ന് എനിക്കറിയാം…ഒടുവില്‍ ഞാന്‍ മണ്ടനാകും;വിവാഹ വാര്‍ഷിക ദിനത്തില്‍ അശ്വതിയുടെ ഫേസ് ബുക് കുറിപ്പ് വൈറൽ
രജിസ്റ്റര്‍ മാരേജിന്റെ ഫോട്ടോ ഫ്രെയിം ചെയ്താല്‍ ഒരു രസോണ്ടാവൂല്ല എന്ന് പറഞ്ഞ അനുഭവം പങ്കുവയ്ക്കുകയാണ് അശ്വതി. ഒപ്പം ഇത്തിരി കാത്തിരുന്നിട്ടായാലും വീട്ടുകാര്‍ സമ്മതിച്ച് കല്യാണം കഴിച്ചതിന്റെ സന്തോഷവും താരം പങ്കുവയ്ക്കുന്നുണ്ട്. മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ അവതാരകയാണ് അശ്വതി ശ്രീകാന്ത്. മികച്ചൊരു എഴുത്തുകാരി കൂടിയായ അശ്വതി തന്റെ വിവാഹ വാര്‍ഷിക ദിനത്തില്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. പ്രണയവിവാഹമായിരുന്നു അശ്വതിയുടേതും ശ്രീകാന്തിന്റേതും.
അശ്വതിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ…
വീട്ടുകാര്‍ സമ്മതിച്ചിട്ട് കല്യാണം നടക്കുമെന്നു ഒരു പ്രതീക്ഷയുമില്ലാതിരുന്ന കാലത്ത് കാമുകന്റെ ക്ളീഷേ ചോദ്യം: ഞാന്‍ വിളിച്ചാ നീ ഇറങ്ങി വരുവോ?
കണ്ണില്‍ ചോരയില്ലാത്ത കാമുകി: ഇല്ല ??
കാമുകന്: നിനക്കല്ലേലും നിന്റെ വീട്ടുകാരാ വലുതെന്ന് എനിക്കറിയാം…ഒടുവില്‍ ഞാന്‍ മണ്ടനാകും (അന്ന് ‘ശശി’ പ്രയോഗം നിലവില്‍ വന്നിരുന്നില്ല)
കാമുകി: ഓഹ്, അതല്ലെന്ന്… എനിക്ക് മേക്കപ്പ് ഒക്കെ ഇട്ട് കല്യാണ സാരിയൊക്കെ ഉടുത്തൊരു ഫോട്ടോ എടുക്കണം. രജിസ്റ്റര്‍ മാരേജിന്റെ ഫോട്ടോ ഫ്രെയിം ചെയ്താല്‍ ഒരു രസോണ്ടാവൂല്ല ??
കാമുകന് : ??????
കൊല്ലം കുറെ കാത്തിരുന്നെങ്കിലും വീട്ടുകാര്‍ കല്യാണം അടിപൊളിയാക്കി തന്നു. ആഗ്രഹം പോലെ കല്യാണ ഫോട്ടോയുമെടുത്തു, ഫ്രെയിമും ചെയ്തിട്ട് ഇന്ന് കൊല്ലം ഏഴായി. പക്ഷേ അത് തൂക്കാന്‍ ഭിത്തിയേല് എങ്ങാന്‍ ആണിയടിച്ചാല്‍ വിവരമറിയും ന്ന് അച്ഛന് പറഞ്ഞിട്ടുണ്ട്. അല്ലേലും അച്ഛന് സമ്മതിക്കാതെ ഞാന്‍ ഒന്നും ചെയൂല്ലല്ലോ ??
aswathy sreekanth- wedding anniversary
