Tamil
മകളുടെ പിറന്നാൾ ചിത്രങ്ങൾ പങ്കുവെച്ച് അസിൻ!
മകളുടെ പിറന്നാൾ ചിത്രങ്ങൾ പങ്കുവെച്ച് അസിൻ!
By
‘നരേന്ദ്രൻ മകൻ ജയകാന്തൻ വക’ എന്ന മലയാളം ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്തേയ്ക്ക് കാലെടുത്തുവെച്ച താരമാണ് അസിൻ.പിന്നീട് തമിഴിലും ബോളിവുഡിലും മൊക്കെയായി താരം സജീവമായി.ഇപ്പോൾ അഭിനയ രംഗത്ത് അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ തന്റെ പുതിയ പുതിയ ചിത്രങ്ങൾ അസിൻ പങ്കുവെക്കാറുണ്ട്.ഇപ്പോളിതാ ഏറ്റവും പുതിയതായി താരം പങ്കുവെച്ചിരിക്കുന്നത് തന്റെ മകളുടെ പിറന്നാൾ ചിത്രങ്ങളാണ്.
രണ്ടാമത്തെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം ആഘോഷിച്ചത്. മകളായ അറിന്റെ ഇഷ്ടം പരിഗണിച്ചായിരുന്നു കേക്കും വസ്ത്രങ്ങളുമൊക്കെ തിരഞ്ഞെടുത്തത്. നീല നിറത്തിലുള്ള ഉടുപ്പണിഞ്ഞ് മാലാഖയെപ്പോലെയായിരുന്നു താരപുത്രി പിറന്നാള്‍ ആഘോഷിച്ചത്. അക്വ തീമിലായിരുന്നു അലങ്കാരങ്ങള്‍. ഡോള്‍ഫിനും നീല ബലൂണുകളും നീരാളി രൂപത്തിലുള്ള കേക്കുമായിരുന്നു അസിനും ഭര്‍ത്താവും മകള്‍ക്കായി തിരഞ്ഞെടുത്തത്.
2016 ലാണ് അസിന്‍ മൈക്രോമാക്‌സ് സഹസ്ഥാപകനായ രാഹുല്‍ ശര്‍മ്മയെ വിവാഹം കഴിക്കുന്നത്. നടന്‍ അക്ഷയ് കുമാറിന്റെ അടുത്ത സുഹൃത്താണ് രാഹുല്‍. ഹൗസ് ഫുള്‍ 2 ന്റെ പ്രമോഷന്‍ പരിപാടിയ്ക്കിടെയാണ് അസിനും രാഹുലും തമ്മില്‍ കാണുന്നത്. ഈ സൗഹൃദം വിവാഹത്തിലെത്തി. 2017 ലാണ് അസിനും രാഹുലിനും മകള്‍ പിറന്നത്.
asin celebrates her daughter birthday photos
