Tamil
പന്നി , നിന്നെ പട്ടി പോലും തിരിഞ്ഞു നോക്കില്ലടാ – അശ്ളീല കമന്റിനു ഖുശ്ബുവിൻ്റെ മറുപടി !
പന്നി , നിന്നെ പട്ടി പോലും തിരിഞ്ഞു നോക്കില്ലടാ – അശ്ളീല കമന്റിനു ഖുശ്ബുവിൻ്റെ മറുപടി !
By
കേരളത്തിൽ ദീപാവലി അത്ര ആഘോഷമല്ലെങ്കിലും തമിഴ്‌നാട്ടിലും ബോളിവുഡിലുമൊക്കെ സജീവ ആഘോഷമാണ് . ബോളിവുഡിലെ ദീപാവലി പാർട്ടി വലിയ വാർത്ത ആയിരുന്നു . ദീപാവലി ആശംസകളുമായി രംഗത്ത് എത്തിയിരുന്നു നടി ഖുശ്‌ബു . മകൾക്കൊപ്പമുള്ള ചിത്രം പങ്കു വച്ചാണ് ഖുശ്‌ബു ദീപാവലി ആശംസിച്ചത് .
മകള്‍ അനന്ദിത സുന്ദറിനൊപ്പമുള്ള ചിത്രങ്ങളാണ് നടി ട്വീറ്റ് ചെയ്തത്. ചിത്രങ്ങള്‍ക്ക് ചുവടെ അശ്ലീലഭാഷയില്‍ കമന്റിട്ടയാള്‍ക്ക് നടി നല്‍കിയ ചുട്ട മറുപടിയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ തരംഗമാവുന്നത്.
കമന്റില്‍ ക്ഷുഭിതയായ ഖുശ്ബു അയാള്‍ക്കുള്ള ചുട്ട മറുപടി ട്വീറ്റിലൂടെ തന്നെ നല്‍കി. ട്വിറ്ററിലെ അശ്ലീല കമന്റും അയാളുടെ അക്കൗണ്ടും പിന്‍വലിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഖുശ്ബുവിന്റെ മറുപടി ട്വീറ്റ് വൈറലായി കൊണ്ടിരിക്കുകയാണ്.
‘പന്നി ..ആദ്യം നിന്റെ മുഖം പോയി കണ്ണാടിയില്‍ നോക്കടാ. പട്ടി പോലും തിരിഞ്ഞ് നോക്കില്ല’ എന്നാണ് ഖുശ്ബു പ്രതികരിച്ചത്. കുട്ടികളെ കുറിച്ച് ഇങ്ങനെ സംസാരിക്കരുത് എന്ന് മുന്നറിയിപ്പുമായി രാധിക ശരത്കുമാറും എത്തി .
khushbu replied to negative comments
