Connect with us

ആഷിഖ് അബുവും റിമ കല്ലിങ്കലും വേർപിരിഞ്ഞോ?, പരസ്പരം അൺഫോളോ ചെയ്ത് താരങ്ങൾ!

Malayalam

ആഷിഖ് അബുവും റിമ കല്ലിങ്കലും വേർപിരിഞ്ഞോ?, പരസ്പരം അൺഫോളോ ചെയ്ത് താരങ്ങൾ!

ആഷിഖ് അബുവും റിമ കല്ലിങ്കലും വേർപിരിഞ്ഞോ?, പരസ്പരം അൺഫോളോ ചെയ്ത് താരങ്ങൾ!

നിരവധി ചിത്രങ്ങളിൽ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് റിമ കല്ലിങ്കൽ. അഭിനേത്രിയെന്ന നിലയിൽ കൈയ്യടി നേടുന്നത് പോലെ തന്നെ തന്റെ നിലപാടുകളുടെ പേരിലും റിമ ഒരുപാട് അഭിനന്ദനങ്ങൾ നേടിയിട്ടുണ്ട്. മലയാള സിനിമയിലെ സ്ത്രീകൂട്ടായ്മയായ ഡബ്ല്യുസിസിയുടെ മുന്നണി പോരാളികൾ ഒരാൾ കൂടിയാണ് റിമ കല്ലിങ്കൽ കുറച്ച് കാലമായി റിമ സിനിമയിൽ നിന്നും വിട്ട് നിൽക്കുകയാണ്.

സംവിധായകൻ ആഷിഖ് ആബുവാണ് താരത്തിന്റെ ഭർത്താവ്. നാളുകളായി പ്രണയത്തിലായിരുന്ന ഇരുവരും 2013ൽ ആണ് വിവാഹിതരായത്. എറണാകുളം കാക്കനാട് രജിസ്റ്റർ ഓഫീസിൽ വെച്ചാണ് ഇരുവരും വിവാഹിതരായത്. ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. പലപ്പോഴും ഇരുവരും തമ്മിലുള്ള യാത്രകളും റിമയുടെ തന്നെ ആഷിഖ് എടുത്ത ചിത്രങ്ങളും ഇരുവരും പങ്കുവെയ്ക്കാറുമുണ്ട്.

എന്നാൽ ഇപ്പോഴിതാ ഇരുവരും ഇൻസ്റ്റാ​ഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തിരിക്കുകയാണ്. ഇതോടെ ഇരുവരും തമ്മിൽ വേർപിരിഞ്ഞോ എന്നുള്ള സംശയമാണ് പ്രേക്ഷകരിൽ ഉയരുന്നത്. വിവാഹമോചനത്തിന്റെ ആദ്യ പടിയായി ആണ് പലപ്പോഴും സെലിബ്രിറ്റികൾ പരസ്പരം അൺഫോളോ ചെയ്യുന്നത്. മുമ്പും ഇത്തരത്തിൽ അൺഫോളോ ചെയ്ത പല താരങ്ങളും ദിവസങ്ങൾക്ക് ശേഷം വേർപിരിഞ്ഞുവെന്ന് ഔദ്യോ​ഗികമായി അറിയിച്ച് എത്താറുമുണ്ട്.

ഇപ്പോൾ ഇത്തരത്തിൽ റിമയും ആഷിഖും അൺഫോളോ ചെയ്യുമ്പോൾ പ്രേക്ഷകരുടെ സംശയവും കൂടുകയാണ്. എന്നാൽ തങ്ങൾ വേർപിരിയുന്നുവെന്ന് റിമയോ ആഷിഖോ പറഞ്ഞിട്ടില്ല. അതേസമയം, നേരത്തെയും റിമയും ആഷിഖും വേർപിരിഞ്ഞതായുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. റിമയുടെ പിറന്നാളിന് റിമയ്ക്കൊപ്പമുള്ള ഫോട്ടോയോ പിറന്നാൾ ആശംസയോ ഒന്നും ആഷിക് അബു പങ്കുവെച്ചിരുന്നില്ല.

റിമ തന്റെ സുഹൃത്തുക്കൾക്കൊപ്പം പിറന്നാൾ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. റിമയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിലും ആഷിഖ് അബു കമന്റ് ചെയ്യുകയോ ആഷിഖ് അബുവിനെ റിമ ടാ​ഗ് ചെയ്യുകയോ മെൻഷൻ ചെയ്യുകയോ ഒന്നും ചെയ്തിട്ടുമുണ്ടായിരുന്നില്ല. ഇതോടെയാണ് ഇരുവരും തമ്മലിൽ എന്തോ പ്രശ്‌നമുണ്ടെന്ന തരത്തിൽ വാർത്തകൾ പരന്നത്.

പിന്നാലെ റിമയും ആഷിഖ് അബുവും തമ്മിൽ വേർപിരിഞ്ഞെന്നും പ്രചരിച്ചിരുന്നു. എന്നാൽ അതിനെയെല്ലാം തള്ളിക്കളയുന്ന രീതിയിൽ ആഷിഖ് അബുവിന്റെ പിറന്നാൾ ദിനത്തിന് റിമ ഇൻസ്റ്റഗ്രാമിൽ ആശംസ അറിയിച്ചിരുന്നു. ‘ഏറ്റവും മികച്ചത് ഇനിയും വരാനിരിക്കുന്നു, ചീയേഴ്‌സ് പാർട്ട്ണർ’ എന്ന ക്യാപ്ഷനോടെ ആഷിഖിന്റെ ചെറുപ്പം തൊട്ടുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് റിമ പിറന്നാൾ ആശംസ ഇട്ടത്. അതോടെ അന്നത്തെ പ്രചാരണങ്ങൾക്ക് അറുതി വരികയായിരുന്നു.

2009ൽ ഡാഡി കൂൾ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേയ്ക്ക് ചുവട് വെച്ച വ്യക്തിയാണ് ആഷിഖ് അബു. തുടർന്ന് സാൾട്ട് ആൻഡ് പെപ്പർ, 22 ഫീമെയിൽ കോട്ടയം, ഡാ തടിയ, അഞ്ചു സുന്ദരികൾ, ഇടുക്കി ഗോൾഡ്, ഗാംഗ്‌സ്റ്റർ, റാണി പദ്മിനി, മായാനദി, വൈറസ്, ആണും പെണ്ണും ആന്തോളജി ഫിലിമിലെ ഒരു ചിത്രം, നീല വെളിച്ചം എന്ന് തുടങ്ങിയ ചിത്രങ്ങളാണ് ആഷിഖ് അബു സംവിധാനം ചെയ്തത്.

മഹേഷിന്റെ പ്രതികാരം പ്രൊഡ്യൂസ് ചെയ്തതും ആഷിഖ് അബുവാണ്. ഇപ്പോൾ പുതിയ സിനിമയായ റൈഫിൾ ക്ലബിന്റെ പണിപ്പുരയിലാണ് ആഷിഖ്. ചിത്രത്തിന്റെ പ്രൊഡ്യൂസറും ഛായാഗ്രഹണവും ആഷിഖ് തന്നെയാണ് നിർവഹിക്കുന്നത്. ചില സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട് ആഷിഖ്. തീവ്രം, അന്നയും റസൂലും, ഇയ്യോബിന്റെ പുസ്തകം, പറവ തുടങ്ങിയ ചിത്രങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്.

ശ്യാമ പ്രസാദിന്റെ ഋതുവിലൂടെയാണ് റിമ മലയാള സിനിമയിലേയ്ക്ക് എത്തിയത്. തുടർന്ന് കേരള കഫേ, നീലത്താമര, ഹാപ്പി ഹസ്ബൻഡ്‌സ്, സിറ്റി ഓഫ് ഗോഡ്, ഇന്ത്യൻ റുപ്പി, നിദ്ര, 22 ഫീമെയിൽ കോട്ടയം, അയാളും ഞാനും തമ്മിൽ തുടങ്ങി നിരവധി ശ്രദ്ധിക്കപ്പെട്ട സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

More in Malayalam

Trending

Recent

To Top