Malayalam
ഞാൻ ഒരിക്കലും പറഞ്ഞാൽ കേൾക്കുന്ന മകളായിരുന്നില്ല, രക്ഷിതാക്കൾ പറഞ്ഞിട്ട് കേൾക്കാത്തതിന്റെ കുറെ കുഴപ്പങ്ങൾ എനിക്കുണ്ടായിട്ടുണ്ട്; ശ്രദ്ധ നേടി എലിസബത്തിന്റെ വാക്കുകൾ
ഞാൻ ഒരിക്കലും പറഞ്ഞാൽ കേൾക്കുന്ന മകളായിരുന്നില്ല, രക്ഷിതാക്കൾ പറഞ്ഞിട്ട് കേൾക്കാത്തതിന്റെ കുറെ കുഴപ്പങ്ങൾ എനിക്കുണ്ടായിട്ടുണ്ട്; ശ്രദ്ധ നേടി എലിസബത്തിന്റെ വാക്കുകൾ
ഇപ്പോൾ പ്രേക്ഷകർക്കേറെ പ്രിയങ്കരിയാണ് എലിസബത്ത് ഉദയൻ. ആദ്യ കാലങ്ങളിൽ ട്രോളത്തി എന്ന നിലയിൽ ആണ് എലിസബത്ത് പരിചിത ആയിരുന്നത്. നടനെ താൻ അങ്ങോട്ട് പ്രൊപ്പോസ് ചെയ്തത് ആണെന്നും താൻ ആണ് വിവാഹത്തിലേയ്ക്ക് നിർബന്ധിച്ചതെന്നുമെല്ലാം എലിസബത്ത് തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.
കരൾ മാറ്റി വെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ബാല വിധേയനയപ്പോൾ ബാലയ്ക്കൊപ്പം കൂട്ടായി നിന്നത് എലിസബത്ത് ആയിരുന്നു. അന്ന് പലപ്പോഴും ബാലയുടെ വിശേഷങ്ങളെല്ലാം പങ്കുവെച്ച് എലിസബത്ത് എത്താറുണ്ടായിരുന്നു. എന്നാൽ ഇതിനെല്ലാം ശേഷം ബാലയ്ക്കൊപ്പമുള്ള ചിത്രങ്ങളോ വീഡിയോകളോ എന്തിന് ബാലയെ കുറിച്ച് പോലും എലിസബത്ത് സംസാരിക്കാറില്ല.
ബാലയുടെ നാലാം വിവാഹശേഷം മുൻഭാര്യയായ എലിസബത്തിന്റെ പ്രതികരണമറിയാനായിരുന്നു എല്ലാവരുടെ നോക്കിയിരുന്നത്. എന്നാൽ ആത്മവിശ്വസത്തോടെ ചിരിക്കുന്ന ഒരു ചിത്രമാണ് എലിസബത്ത് പങ്കുവെച്ചിരുന്നത്. പിന്നാലെ കഴിഞ്ഞ ദിവസം പങ്കുവെച്ച വീഡിയേയും വൈറലായി മാറിയിരുന്നു. കുറെ വാർത്തകൾ കേട്ടപ്പോൾ വീഡിയോ ഇടണോ വേണ്ടയോ എന്നൊക്കെയുള്ള വിഷമത്തിലായിരുന്നു താൻ.
എന്നാൽ ഇതിനെക്കുറിച്ചൊന്നും പറയാൻ തനിക്ക് താൽപര്യമില്ലെന്നും പറഞ്ഞ എലിസബത്ത് തന്റെ ഒരു പേഷ്യന്റിന് സുഖമായ കാര്യമാണ് പങ്കുവെക്കുന്നത്. എനിക്ക് കുറച്ചു സങ്കടം ഒക്കെ ഉണ്ടായിരുന്നു പക്ഷെ ഞാൻ ഇപ്പോൾ ഹാപ്പിയാണെന്നും എലിസബത്ത് പുതിയ. വീഡിയോയിലൂടെ പറഞ്ഞിരുന്നു.
പിന്നാലെ എലിസബത്തിന്റെ പഴയ വീഡിയോ വൈറലായിരുന്നു. എൻ പി ഡി അഥവാ നാർസിസിസ്റ്റിക് പേഴ്സണാലിറ്റി ഡിസോഡർ എന്ന രോഗാവസ്ഥയെ കുറിച്ച് എലിസബത്ത് പറയുന്ന വീഡിയോയാണ് വൈറലായത്. പിന്നാലെ ബാലയെയും ചേർച്ച് വെച്ചായിരുന്നു ചർച്ചകൾ. എലിസബത്ത് എല്ലാ സൂചനയും മുന്നേ തന്നിരുന്നുവെന്നാണ് ഇപ്പോൾ പലരും പറയുന്നത്.
എന്നാൽ ഇപ്പോഴിതാ എലിസബത്തിന്റെ പഴയ വീഡിയോകൾ തന്നെ വീണ്ടും ചർച്ചയാകുകയാണ്. ആളുകൾ നിരന്തരം ഒരു കാര്യത്തെക്കുറിച്ച് ചോദിക്കുന്നുണ്ടെങ്കിലും അതേക്കുറിച്ച് വ്യക്തമായ ഉത്തരം നൽകാൻ എനിക്ക് അറിയില്ലെന്നാണ് വീഡിയോയിൽ എലിസബത്ത് പറയുന്നത്. ചെറുപ്പത്തിൽ ഒരു കൂട്ടുകാരി പറഞ്ഞത് പോലെ വല്ല ഇരുമ്പ് കൊണ്ടാണോ എന്നെ ഉണ്ടാക്കിയതെന്ന് തോന്നുന്നു.
കുറേതവണയായി ഓരോ കുഴിയിലും പ്രശ്നങ്ങളിലുമൊക്കെ വീഴാൻ തുടങ്ങിയിട്ട്. മൊത്തത്തിൽ അങ്ങട് രക്ഷപ്പെടുന്നുമില്ല. എന്നാലും മോശമല്ലാത്ത രീതിയിൽ വന്ന് നിൽക്കുന്നുമുണ്ട്. ഒന്നിലും എനിക്ക് വ്യക്തമായ ഉത്തരമോ ക്ലാരിറ്റിയോ ഇതുവരെ ലഭിച്ചിട്ടില്ല. എനിക്ക് തന്നെ എന്നെ പറഞ്ഞ് മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. എങ്കിലും കാര്യങ്ങൾ കുഴപ്പമില്ലാതെ പോകുന്നു.
എന്ത് തെറ്റ് ചെയ്തിട്ടാണ് എന്നെ ഇതിലൂടെയൊക്കെ കടത്തി വിടുന്നതെന്ന് ഞാൻ ദൈവത്തോട് ചോദിക്കാറുണ്ട്. ഓരോ തവണ ഇത്തരത്തിൽ കടന്ന് പോകുമ്പോഴും വീണ്ടും വലിയ കുഴപ്പമില്ലാതെ എഴുന്നേറ്റ് നിൽക്കാൻ സാധിക്കുന്നുണ്ട്. ഒരു ഇരുമ്പ് പടച്ചട്ട പോലെ വീട്ടുകാർ എനിക്ക് സംരക്ഷണം തീർത്ത് നിൽക്കുന്നുണ്ട്. അത് വലിയ കാര്യമാണ്. അവർ എല്ലാകാലത്തും അങ്ങനെ തന്നെയായിരിക്കും.
ഞാൻ ഒരിക്കലും പറഞ്ഞാൽ കേൾക്കുന്ന മകളായിരുന്നില്ല. ഒരു നല്ല മകൾ എന്ന് ഒരിക്കലും പറയാൻ സാധിക്കില്ല. ഞാൻ നല്ലതായിരുന്നുവെന്ന വിശ്വാസം എനിക്ക് തന്നെ ഉണ്ടായിരുന്നു. നല്ല സുഹൃത്തായിരുന്നു, ആരേയും ഉപദ്രവിച്ചിട്ടില്ല എന്ന് തുടങ്ങിയ എന്റേതായ യോഗ്യതകൾ എനിക്ക് പറയാനുണ്ട്. എന്നാൽ രക്ഷിതാക്കളെ കാണുമ്പോൾ എനിക്ക് എപ്പോഴും ഒരു കുറ്റബോധമാണ്.
രക്ഷിതാക്കൾ പറഞ്ഞിട്ട് കേൾക്കാത്തതിന്റെ കുറെ കുഴപ്പങ്ങൾ എനിക്കുണ്ടായിട്ടുണ്ട്. എന്നിട്ടും അവർ ഇപ്പോഴും എന്റെ കൂടെ നിൽക്കുന്നു. അവർ എന്നെ ഒരിക്കലും ഇട്ടിട്ട് പോയിട്ടില്ല. എല്ലാ കാര്യത്തിലും കൂടെ നിൽക്കുന്നു. ഇനിയും അത് അങ്ങനെ തന്നെയായിരിക്കും. ജീവിതത്തിലെ പോരാട്ടങ്ങളിൽ ഞാൻ വിജയിച്ചു. എന്നെ തളർത്താനായിട്ടില്ലെന്നും എലിസബത്ത് വീഡിയോയിൽ പറയുന്നു. എലിസബത്തിന്റെ വീട്ടുകാർക്ക് ബാലയുമായുള്ള വിവാഹത്തിന് സമ്മതമല്ലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.