Connect with us

ശരത്തേട്ടനെ മുന്നിലേക്ക് വിളിക്കുകയാണ് ചെയ്തത്, പക്ഷെ വന്നത് പിന്നിലേക്ക് തള്ളിയെന്നാണ്; മകളുടെ വിവാഹനിശ്ചയത്തിലെ ഫോട്ടോ! വിമർശനത്തിന് മറുപടിയുമായി ആശ ശരത്ത്

Actress

ശരത്തേട്ടനെ മുന്നിലേക്ക് വിളിക്കുകയാണ് ചെയ്തത്, പക്ഷെ വന്നത് പിന്നിലേക്ക് തള്ളിയെന്നാണ്; മകളുടെ വിവാഹനിശ്ചയത്തിലെ ഫോട്ടോ! വിമർശനത്തിന് മറുപടിയുമായി ആശ ശരത്ത്

ശരത്തേട്ടനെ മുന്നിലേക്ക് വിളിക്കുകയാണ് ചെയ്തത്, പക്ഷെ വന്നത് പിന്നിലേക്ക് തള്ളിയെന്നാണ്; മകളുടെ വിവാഹനിശ്ചയത്തിലെ ഫോട്ടോ! വിമർശനത്തിന് മറുപടിയുമായി ആശ ശരത്ത്

അടുത്തിടെയായിരുന്നു നടി ആശ ശരത്തിന്റെ മകളുടെ വിവാഹനിശ്ചയം നടന്നത്. വിവാഹ നിശ്ചയത്തില്‍ മലയാള സിനിമയിലെ മുന്‍നിര താരങ്ങളൊക്കെ എത്തിയിരുന്നു. ചടങ്ങിലെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിനിടെ ആശ ശരത്തിന്റേയും ഭര്‍ത്താവിന്റേയും ഒരു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

ഭര്‍ത്താവ് ശരത്തിനെ ആശ പിന്നിലേക്ക് തള്ളി മാറ്റുന്നവെന്ന തരത്തിലായിരുന്നു വീഡിയോ പ്രചരിച്ചത്. ഇതേക്കുറിച്ച് ഇപ്പോഴിതാ ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ആശ ശരത്ത് മനസ് തുറക്കുകയാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.

സിനിമയിലായത് കൊണ്ടാല്‍ തന്നെ ഉറപ്പായും ആളുകള്‍ ശ്രദ്ധിക്കും. രണ്ട് അഭിപ്രായമൊക്കെ പറയും. നിശ്ചയത്തിന്റെ വീഡിയോ വന്നപ്പോഴും ആളുകള്‍ അഭിപ്രായങ്ങള്‍ പറഞ്ഞിരുന്നു. അതൊക്കെ ശ്രദ്ധിക്കാറുണ്ടോ അതോ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയാണോ ചെയ്യാറുള്ളത്? എന്ന ചോദ്യത്തിനാണ് ആശ മറുപടി നല്‍കിയത്. ഞാനത് ഒരിക്കലും ശ്രദ്ധിക്കാറില്ല. ഇന്ന് ഇവിടെ വന്നപ്പോഴാണ് ഒന്നു രണ്ടു പേര്‍ പറഞ്ഞത്. ഇതിലൊന്നും ഒരു കാര്യവുമില്ലപ്പാ.

നമ്മളുടെ വീട്ടില്‍ നമ്മള്‍ എങ്ങനെയണെന്നും എങ്ങനെയാണ് ജീവിക്കുന്നതെന്നുമൊക്കെ നമ്മള്‍ക്ക് അറിയാവുന്ന കാര്യമല്ലേ. അത് നമ്മള്‍ ആരോടും ജസ്റ്റിഫൈ ചെയ്യേണ്ട കാര്യമില്ല. സത്യത്തില്‍ അവിടെ നടന്നത് എന്താണ്, ശരത്തേട്ടനെ മുന്നിലേക്ക് വിളിക്കുകയാണ് ചെയ്തത്. പക്ഷെ വന്നത് പിന്നിലേക്ക് തള്ളിയെന്നും. അതു മാത്രമല്ല, ഭാര്യ മുന്നില്‍ നടക്കണമോ ഭര്‍ത്താവ് മുന്നില്‍ നടക്കണമോ മകള്‍ മുന്നില്‍ നടക്കണമോ അച്ഛന്‍ മുന്നില്‍ നടക്കണമോ എന്നതൊക്കെ ഓരോരുത്തരുടേയും വ്യക്തിപരമായ കാര്യമാണ്. അതൊന്നും മറ്റുള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യമല്ല. ശ്രദ്ധിക്കുകയാണെങ്കില്‍ അവര്‍ അഭിപ്രായം പറയേണ്ട കാര്യമല്ല.

അത് കേള്‍ക്കണമോ വേണ്ടയോ എന്നത് നമ്മളുടെ തീരുമാനമാണ്. സത്യം പറഞ്ഞാല്‍ ഞാന്‍ അതൊന്നും ശ്രദ്ധിച്ചിട്ടുണ്ടായിരുന്നില്ലെന്നാണ് ആശ പറയുന്നത്. സത്യം പറഞ്ഞാല്‍ ഈ ട്രോളുകളൊക്കെ തീര്‍ത്തും അണ്‍റിലേറ്റഡ് ആയിരുന്നു. എന്‍ഗേജ്‌മെന്റിന്റെ സന്തോഷവും ആഘോഷവുമൊക്കെയായിരുന്നു ഞങ്ങളുടെ മനസില്‍. പക്ഷെ ഇങ്ങനെത്തൊരു ചര്‍ച്ചകളും മറ്റും കണ്ടു. പാട്രിയാര്‍ക്കിയെക്കുറിച്ചൊക്കെ കണ്ടു. ആ മാറ്റം നല്ലതാണെന്ന് മകളും പറയുന്നുണ്ട്. വളരെ ചെറിയൊരു ചടങ്ങായിരുന്നു. അടുത്ത സുഹൃത്തുക്കളും കുടുംബവും മാത്രമുള്ളൊരു ചടങ്ങായിരുന്നു. എല്ലാവരും വന്നതിലും പിന്തുണച്ചതിലും സന്തോഷമുണ്ട്. കല്യാണം കുറേക്കൂടി വലുതാക്കാമെന്നും ഇത് ചെറുതായി ചെയ്യാമെന്നുമാണ് കരുതിയത്. പക്ഷെ ഇത് വലുതായിപ്പോയെന്നാണ് വിവാഹ നിശ്ചയത്തെക്കുറിച്ച് ആശ പറയുന്നത്.

കുങ്കുമപ്പൂവ് എന്ന സീരിയലിലൂടെ മിനി സ്‌ക്രീനിലും ബിഗ് സ്ക്രീനിലും തന്റേതായ ഇടം സ്ഥാപിച്ചെടുത്ത നടിയാണ് ആശ ശരത്ത്. ചെറുതും വലുതമായ നിരവധി കഥാപാത്രങ്ങളെ നടി മലയാളികൾക്ക് സമ്മാനിച്ചിട്ടുണ്ട്. ദൃശ്യം പരമ്പരയടക്കം തന്റെ പ്രകടന മികവുകൊണ്ട് ആശ ശരത്ത് കയ്യടി നേടിയ സിനിമകള്‍ ഒരുപാടുണ്ട്. നടിയുടെ മകളും അഭിനയരംഗത്തേക്ക് അടുത്തിടെയാണ് എത്തുന്നത്. അമ്മയും മകളും ഒരു ചിത്രത്തിൽ എത്തുന്ന എന്ന പ്രത്യേകതയും ആശയുടെ പുത്തൻ ചിത്രമായ ഖദ്ദയ്ക്കുണ്ട്. അഭിനയത്തിന് പുറമെ റിയാലിറ്റി ഷോ വിധി കര്‍ത്താവുമാണ് ഇന്ന് ആശ ശരത്ത്. ഏഷ്യാനെറ്റിലെ ഡാന്‍സിംഗ് സ്റ്റാര്‍സിന്റെ വിധി കര്‍ത്താവാണ് ആശ. ഈയ്യടുത്താണ് ഷോ ആരംഭിച്ചത്.

More in Actress

Trending

Recent

To Top