Actress
ദുബായ് പോലെയും കേരളം പോലെയും എനിക്ക് പ്രിയപ്പെട്ടതാണ് മുംബൈയും; ആശാ ശരത്
ദുബായ് പോലെയും കേരളം പോലെയും എനിക്ക് പ്രിയപ്പെട്ടതാണ് മുംബൈയും; ആശാ ശരത്
കഴിഞ്ഞ 30 വര്‍ഷമായുള്ള ബന്ധമാണ് മുംബൈ നഗരവുമായി തനിക്കുള്ളതെന്ന് പ്രശസ്ത നടിയും നര്‍ത്തകിയുമായ ആശാ ശരത്. ഒരുപാട് നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച നഗരമാണ് മുംബൈയെന്നും താരം പറഞ്ഞു.
മുംബൈയില്‍ സംഘടിപ്പിച്ച മുളുണ്ട് നായര്‍ വെല്‍ഫെയര്‍ സോസൈറ്റി രജത ജൂബിലിയുടെ ആഘോഷവേളയില്‍ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മുംബൈ ജീവിതത്തെ കുറിച്ച് താരം പങ്കുവച്ചത്.
‘ഇപ്പോള്‍ എന്റെ ജീവന് തുടിക്കുന്നത് മുംബൈയിലാണ്. കാരണം മകള്‍ ഉത്തര ഇന്ന് മുംബൈയിലാണുള്ളത്. ദുബായ് പോലെയും കേരളം പോലെയും എനിക്ക് പ്രിയപ്പെട്ടതാണ് മുംബൈയും. ഞാനും ഒരു പ്രവാസിയാണ്. നാടും വീടുമൊക്കെ വിട്ടു നില്‍ക്കുമ്പോഴാണ് നാട് ശരിക്കും മിസ്സ് ആകുന്നത്.
സിനിമാ ലോകത്ത് എത്തുമെന്ന് ഒരിക്കലും വിചാരിച്ചിട്ടില്ല. എല്ലാം അപ്രതീക്ഷിതമായി സംഭവിച്ചതാണ്. നിങ്ങള്‍ എല്ലാവരുടെയും സ്നേഹമാണ് എനിക്ക് എന്നും പ്രചോദനമാകുന്നത്. ഇങ്ങനൊരു ചടങ്ങില്‍ വരാന്‍ സാധിച്ചതിലും പങ്കെടുക്കാന്‍ കഴിഞ്ഞതിലും നന്ദി അറിയിക്കുന്നു.
ഒരു സംഘടന എത്ര വര്‍ഷം പൂര്‍ത്തിയാക്കി എന്നതിലല്ല മറിച്ച് കടന്ന് പോയ വര്‍ഷങ്ങള്‍ എന്തൊക്കെ ചെയ്തു എന്നതിലാണ് പ്രസക്തി. ആ കാര്യത്തില്‍ മുളുണ്ട് നായര്‍ വെല്‍ഫെയര്‍ സോസൈറ്റിക്ക് അഭിമാനിക്കാം. കാരണം ഒരുപാട് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ അവര്‍ ചെയ്തുവെന്നും ആശാ ശരത് പറഞ്ഞു.
