Malayalam Breaking News
മമ്മൂട്ടിയുടെ സർപ്രൈസ് എൻട്രിയിൽ ഞെട്ടി ആശാ ശരത് …ഗൃഹപ്രവേശനം അതി ഗംഭീരമാക്കി നടി!!!
മമ്മൂട്ടിയുടെ സർപ്രൈസ് എൻട്രിയിൽ ഞെട്ടി ആശാ ശരത് …ഗൃഹപ്രവേശനം അതി ഗംഭീരമാക്കി നടി!!!
മമ്മൂട്ടിയുടെ സർപ്രൈസ് എൻട്രിയിൽ ഞെട്ടി ആശാ ശരത് …ഗൃഹപ്രവേശനം അതി ഗംഭീരമാക്കി നടി!!!
മലയാളത്തിന്റെ അഭിമാന താരമായ മെഗാസ്റ്റാർ മമ്മൂട്ടി സഹതാരങ്ങൾക്ക് നല്‍കുന്ന പിന്തുണ എത്ര ശക്തമാണെന്ന് ഒരു സർപ്രൈസ് എൻട്രിയിലൂടെ തെളിയിച്ചിരിക്കുകയാണ്. നടി ആശ ശരത്തിന്റെ ഗൃഹപ്രവേശന ചടങ്ങിലാണ് മമ്മൂക്ക സർപ്രൈസ് ആയി എത്തിയത്. അപ്രതീക്ഷിതമായി ആശ ശരത്തിന്റെ വീട്ടിലേക്കെത്തി താരത്തെയും കുടുംബത്തെയും ഞെട്ടിച്ചിരിക്കുകയാണ് മമ്മൂട്ടി. ആശ ശരത് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ വിവരം അറിയിച്ചത്.
അടുത്ത കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത ഗൃഹപ്രവേശ ചടങ്ങിനിടയിലാണ് അതിഥിയായി മമ്മൂട്ടിയെത്തിയത്. ബാലഗോകുലമെന്ന് പേരിട്ടിരിക്കുന്ന വീടിന്റെ ഗൃഹപ്രവേശന ചടങ്ങായിരുന്നു കഴിഞ്ഞ ദിവസം. ചടങ്ങിന് ഇരട്ടിമധുരമായാണ് മമ്മൂക്കയുടെ വരവെന്ന് ആശ കുറിച്ചിട്ടുണ്ട്. അപ്രതീക്ഷിതമായ വരവിന് നന്ദി അറിയിച്ച താരം തങ്ങളുടെ ദിവസം ധന്യമായെന്നും പിന്തുണയ്ക്കും സ്‌നേഹത്തിനും നന്ദി അറിയിക്കുന്നുവെന്നും കുറിച്ചിട്ടുണ്ട്. ആശയ്ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം സന്തോഷത്തോടെ നില്‍ക്കുന്ന മെഗാസ്റ്റാറിന്റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്. മമ്മൂട്ടിക്കൊപ്പം ആന്റോ ജോസഫും ആശയുടെ വീട്ടിലേക്കെത്തിയിരുന്നു. ആശാ ശരത്തിന് ആശംസ നേര്‍ന്ന് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. വീടിനകത്തു നിന്നുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു.
ആശാ ശരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ബാലഗോകുലം’…A dream comes true….ഒരു സ്വപ്നസാഫല്യം എന്നൊക്കെ പറയുന്നത് പോലെ ഒരു വീട്….കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ഗൃഹപ്രവേശത്തിൽ യാദൃശ്ചികമായാണ് അതിഥിയായി മമ്മൂക്ക എത്തിയത്…. ഇരട്ടിമധുരം എന്ന പോലെ…..
Thank you so much Mammookka for the surprise visit… You made our day wonderful…Thank you everyone for the support and affection..
With love
Asha Sharath
housewarming of asha sharath
