Connect with us

അച്ഛനൊപ്പം വര്‍ക്ക് ചെയ്യുന്നത് വെല്ലുവിളി നിറഞ്ഞതായിരുന്നില്ല, തന്റെ ആദ്യ സംവിധാന അനുഭവങ്ങള്‍ പങ്കുവെച്ച് ആ്‌ര്യന്‍ ഖാന്‍

Bollywood

അച്ഛനൊപ്പം വര്‍ക്ക് ചെയ്യുന്നത് വെല്ലുവിളി നിറഞ്ഞതായിരുന്നില്ല, തന്റെ ആദ്യ സംവിധാന അനുഭവങ്ങള്‍ പങ്കുവെച്ച് ആ്‌ര്യന്‍ ഖാന്‍

അച്ഛനൊപ്പം വര്‍ക്ക് ചെയ്യുന്നത് വെല്ലുവിളി നിറഞ്ഞതായിരുന്നില്ല, തന്റെ ആദ്യ സംവിധാന അനുഭവങ്ങള്‍ പങ്കുവെച്ച് ആ്‌ര്യന്‍ ഖാന്‍

ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് ഷാരൂഖ് ഖാന്‍. അദ്ദേഹത്തിന്റെ മകന്‍ ആര്യന്‍ ഖാന്‍ സിനിമയിലേയ്ക്ക് എത്തിയില്ല എങ്കിലും നിരവധി ആരാധകരുണ്ട് താരപുത്രന്. അടുത്തിടെ ആര്യന്‍ സംവിധാന രംഗത്തേയ്ക്കും ചുവട് വെച്ചിരുന്നു. ഒരു ലക്ഷ്വറി സ്ട്രീറ്റ് വെയര്‍ ബ്രാന്‍ഡിന്‌റെ പരസ്യചിത്രത്തിന് വേണ്ടിയാണ് ഷാരൂഖ് ഖാനെ നായകനാക്കി ആര്യന്‍ സംവിധായകനായത്.

തന്റെ സംവിധാന അരങ്ങേറ്റം ഗംഭീരമാക്കിയെന്നാണ് താരപുത്രന് ലഭിക്കുന്ന പ്രതികരണങ്ങള്‍. ബോളിവുഡ് സിനിമലോകം ആരാധനയോടെ നോക്കിക്കാണുന്ന താരമാണ് ഷാരൂഖ്. അതുകൊണ്ടു തന്നെ താരത്തിനൊപ്പം പ്രവര്‍ത്തിക്കുക എളുപ്പമുള്ള കാര്യവുമല്ല. എന്നാല്‍ അച്ഛനൊപ്പം വര്‍ക്ക് ചെയ്യുന്നത് വെല്ലുവിളി നിറഞ്ഞതായിരുന്നില്ല എന്ന് പറയുകയാണ് ആര്യന്‍. ആദ്യ സംവിധാനത്തെ കുറിച്ച് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ആര്യന്റെ പ്രതികരണം.

അദ്ദേഹത്തിന്റെ അനുഭവപരിചയവും അര്‍പ്പണബോധവും സെറ്റിലെ എല്ലാവരുടെയും ജോലി എളുപ്പമാക്കുകയായിരുന്നു. അതുകൊണ്ട് തന്നെ ചിത്രീകരണം വെല്ലുവിളി നിറഞ്ഞതായിരുന്നില്ല. അദ്ദേഹം എല്ലാവരേയും വളരെയധികം ബഹുമാനിക്കുന്നു. സെറ്റില്‍ ആയിരിക്കുമ്പോള്‍, എപ്പോഴും കൂടുതല്‍ ശ്രദ്ധ അദ്ദേഹത്തിന് കൊടുക്കണമെന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു. അതിനാല്‍ എനിക്ക് അദ്ദേഹത്തില്‍ നിന്ന് പഠിക്കാനാകുന്ന ഒരു അവസരവും ഞാന്‍ നഷ്ടപ്പെടുത്തില്ല, എന്നും ആര്യന്‍ പറഞ്ഞു.

ഒരു അഭിനേതാവാകുന്നതിലും ആര്യനിഷ്ടം സംവിധാന മേഖലയാണെന്ന് ഷാരൂഖ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ക്യാമറയ്ക്ക് പിന്നിലുള്ള ജോലികള്‍ ചെയ്യാനാണ് ആര്യന് താല്പര്യം. എന്നാല്‍ മകളായ സുഹാന ഖാന്‍ അച്ഛന്റെ പാത തന്നെ പിന്തുടരുകയാണ്. സോയ അക്തര്‍ സംവിധാനം ചെയ്യുന്ന ‘ദ ആര്‍ച്ചീസി’ലൂടെ സിനിമ അരങ്ങേറ്റത്തിനൊരുങ്ങുകയാണ് സുഹാന. കൂടാതെ അടുത്തിടെ ഒരു അന്താരാഷ്ട്ര ബ്രാന്‍ഡ് താരപുത്രിയ്ക്ക് അംഗീകാരവും നല്‍കിയിരുന്നു.

More in Bollywood

Trending

Recent

To Top