Connect with us

100 കോടി ക്ലബില്‍ ഇടംനേടി ‘പൊന്നിയിന്‍ സെല്‍വന്‍ 2’; ‘സുന്ദര ചോളനെ’ തനിക്ക് നല്‍കിയതിന് മണിരത്‌നത്തിന് നന്ദി പറഞ്ഞ് പ്രകാശ് രാജ്

News

100 കോടി ക്ലബില്‍ ഇടംനേടി ‘പൊന്നിയിന്‍ സെല്‍വന്‍ 2’; ‘സുന്ദര ചോളനെ’ തനിക്ക് നല്‍കിയതിന് മണിരത്‌നത്തിന് നന്ദി പറഞ്ഞ് പ്രകാശ് രാജ്

100 കോടി ക്ലബില്‍ ഇടംനേടി ‘പൊന്നിയിന്‍ സെല്‍വന്‍ 2’; ‘സുന്ദര ചോളനെ’ തനിക്ക് നല്‍കിയതിന് മണിരത്‌നത്തിന് നന്ദി പറഞ്ഞ് പ്രകാശ് രാജ്

മണിരത്‌നത്തിന്റെ സ്വപ്ന ചിത്രം ‘പൊന്നിയിന്‍ സെല്‍വന്‍ 2’ റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വന്‍ ഹിറ്റിലേയ്ക്ക് നീങ്ങുകയാണ്. ‘പൊന്നിയന്‍ സെല്‍വന്‍’ ചിത്രത്തിന്റെ രണ്ടാം ഭാഗം 100 കോടി ക്ലബില്‍ ഇടംനേടിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നതും. ഈ വേളയില്‍ മണിരത്‌നത്തിന് നന്ദി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ പ്രകാശ് രാജ്.

മണിരത്‌നം സാറിന്റെ ചിത്രം ക്ലാസ്സിക്കാണ്. എനിക്കും അതില്‍ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വളരെ അഭിമാനം ഉണ്ട്. ‘സുന്ദര ചോളനെ’ തനിക്ക് നല്‍കിയതിന് നന്ദിയെന്നും പ്രകാശ് രാജ് എഴുതിയിരിക്കുന്നു. ‘സുന്ദര ചോളനെ’ന്ന കഥാപാത്രത്തെയാണ് പ്രകാശ് രാജ് ‘പൊന്നിയിന്‍ സെല്‍വനി’ല്‍ അവതരിപ്പിച്ചത്.

‘പൊന്നിയിന്‍ സെല്‍വന്‍’ ചിത്രത്തിന്റെ രണ്ടാം ഭാഗം തമിഴ്‌നാട്ടില്‍ നിന്ന് റിലീസിന് നേടിയിരിക്കുന്നത് 21.37 കോടി രൂപയാണ് എന്നായിരുന്നു റിപ്പോര്‍ട്ട്. കേരളത്തില്‍ വിജയ് ചിത്രം ‘വാരിസി’ന് തൊട്ടുപിന്നിലായി രണ്ടാം സ്ഥാനത്താണ് റിലീസ് കളക്ഷനില്‍ ‘പൊന്നിയിന്‍ സെല്‍വന്‍ 2’ ഇടംപിടിച്ചിരിക്കുന്നത്. ഓരോ പ്രദേശങ്ങള്‍ തിരിച്ച് ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

വിക്രം, കാര്‍ത്തി, ജയം രവി, ഐശ്വര്യ റായ് ബച്ചന്‍, തൃഷ കൃഷ്!ണന്‍, റഹ്!മാന്‍, പ്രഭു, ജയറാം, ശരത് കുമാര്‍, വിക്രം പ്രഭു, ബാബു ആനറണി, റിയാസ് ഖാന്‍, ലാല്‍, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയചിത്ര തുടങ്ങി ഇന്ത്യന്‍ സിനിമയിലെ തന്നെ നിരവധി പ്രമുഖ താരങ്ങള്‍ ഒരുമിച്ച് അണിനിരക്കുകയാണ് പൊന്നിയിന്‍ സെല്‍വനിലൂടെ മണിരത്‌നത്തിന്റെ ഫ്രെയ്മില്‍. ലൈക്ക പ്രൊഡക്ഷന്‍സും മദ്രാസ് ടാക്കീസും സംയുക്തമായി നിര്‍മ്മിച്ച ചിത്രമാണ് ‘പൊന്നിയിന്‍ സെല്‍വന്‍’.

തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് റിലീസ്. ബി ജയമോഹനും ഇളങ്കോ കുമാരവേലുമാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. എ ആര്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. ശ്രീകര്‍ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റര്‍. രവി വര്‍മ്മനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. പ്രൊഡക്ഷന്‍ ഡിസൈനര്‍ തോട്ട തരണി, വസ്ത്രാലങ്കാരം ഏക ലഖാനി എന്നിവരുമാണ്.

Continue Reading
You may also like...

More in News

Trending

Recent

To Top