Connect with us

സ്വന്തം അഭിമാനം സംരക്ഷിക്കാനാണ് ജയസൂര്യയുടെ പേര് പുറത്തുപറഞ്ഞത്; ജയസൂര്യയുടെ സോഷ്യൽ മീഡിയ പോസ്റ്റിനെതിരെ പ്രതികരണവുമായി നടി!!

Malayalam

സ്വന്തം അഭിമാനം സംരക്ഷിക്കാനാണ് ജയസൂര്യയുടെ പേര് പുറത്തുപറഞ്ഞത്; ജയസൂര്യയുടെ സോഷ്യൽ മീഡിയ പോസ്റ്റിനെതിരെ പ്രതികരണവുമായി നടി!!

സ്വന്തം അഭിമാനം സംരക്ഷിക്കാനാണ് ജയസൂര്യയുടെ പേര് പുറത്തുപറഞ്ഞത്; ജയസൂര്യയുടെ സോഷ്യൽ മീഡിയ പോസ്റ്റിനെതിരെ പ്രതികരണവുമായി നടി!!

ലൈംഗികാതിക്രമം നടത്തി എന്നാരോപിച്ച് പ്രമുഖ നടന്മാര്‍ക്കെതിരെ ഗുരുതരമായ തുറന്ന് പറച്ചിലുകളാണ് സോഷ്യൽ മീഡിയയിലടക്കം ചർച്ചാവിഷയമാകുന്നത്. നടന്‍ ജയസൂര്യയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ കേട്ടാണ് ആരാധകരടക്കം ഏവരും ഞെട്ടിയത്.

സിനിമയിലെത്തിയ കാലം മുതല്‍ പ്രേക്ഷകരുടെ മനസില്‍ വലിയ സ്ഥാനം നേടിയെടുത്ത നടനാണ് ജയസൂര്യ. കഴിഞ്ഞ ദിവസം നടനെതിരെ പോലീസ് കേസും എടുത്തിരുന്നു. എന്നാൽ ഈ ആരോപണങ്ങളോടെല്ലാം പ്രതികരിച്ച് നടൻ ജയസൂര്യ ഇന്ന് പുലർച്ചെ സമൂഹ മാധ്യമത്തിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു.

തന്റെ പേരില്‍ ഉയര്‍ന്നത് വ്യാജ ആരോപണങ്ങള്‍ ആണെന്നാണ് നടൻ പറഞ്ഞത്. ഇപ്പോഴിതാ ജയസൂര്യയുടെ പോസ്റ്റിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പരാതിക്കാരിയായ നടി.

തന്റെ ആരോപണം സത്യവും വ്യക്തവുമാണെന്നും പരാതിയിൽ ഉറച്ചുനിൽക്കുന്നതായും അവർ എൻ.ഡി.ടി.വിയോട് പ്രതികരിച്ചു. തന്റെ ജീവിതത്തിൽ ആദ്യമായാണ് എഫ്.ഐ.ആർ ഫയൽ ചെയ്യുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

ജയസൂര്യക്കെതിരെ രണ്ട് നടിമാർ പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നൽകിയിരുന്നു. ഇതിലൊരാളാണ് ഇപ്പോൾ ജയസൂര്യയുടെ ഫെയ്സ്ബുക്ക് പോസ്റ്റിനെതിരെ രം​ഗത്തെത്തിയത്.

ഉയർന്ന ആരോപണങ്ങൾ തെറ്റാണെന്ന ജയസൂര്യയുടെ വാദം കള്ളമാണെന്ന് പരാതിക്കാരി പറഞ്ഞു. താൻ ഉയർത്തിയത് തെറ്റായ ആരോപണങ്ങളല്ലെന്നും അവർ പറഞ്ഞു. “വിഷയം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായപ്പോൾ ഞാൻ പണം വാങ്ങിയിട്ടാണ് ഇങ്ങനെയെല്ലാം പറയുന്നതെന്ന് ആരോപമണമുയർന്നു.

സ്വന്തം അഭിമാനം സംരക്ഷിക്കാനാണ് ജയസൂര്യയുടെ പേര് പുറത്തുപറഞ്ഞത്. ഞാൻ കേസ് അവസാനിപ്പിക്കുകയാണെങ്കിൽ അത് എനിക്ക് ഒരിക്കലും നല്ലതായി വരില്ല”, എന്നും അവർ വ്യക്തമാക്കി.

ഇന്ന് എന്റെ ജന്മദിനം, ആശംസകൾ നേർന്ന് സനേഹപൂർവ്വം കൂടെ നിന്ന എല്ലാവർക്കും നന്ദി. വ്യക്തിപരമായ ചില അത്യാവശ്യങ്ങൾ കാരണം കഴിഞ്ഞ ഒരു മാസത്തോളമായി കുടുംബസമേതം അമേരിക്കയിലാണ്.

ഇതിനിടയിലാണ് തീർത്തും അപ്രതീക്ഷിതമായി എനിക്ക് നേരെ രണ്ട് വ്യാജ പീ ഡന ആരോപണങ്ങൾ ഉണ്ടാകുന്നത്. സ്വാഭാവികമായും മറ്റേതൊരു വ്യക്തിയെയും പോലെ എന്നെയും അത് തകർത്തു.

എന്റെ കുടുംബാംഗങ്ങളെ അഗാധമായ ദുഃഖത്തിലാഴ്ത്തി. എന്നെ ചേർത്ത് നിർത്തിയ ഓരോരുത്തർക്കും അത് വല്ലാത്തൊരു മുറിവായി, വേദനയായി. മരവിപ്പുകൾക്ക് ഒടുവിൽ ഞാൻ നിയമ വിദഗ്ധരുമായി കൂടിയാലോചനകൾ നടത്തി. ഇനിയുള്ള കാര്യങ്ങൾ അവർ തീരുമാനിച്ചു കൊള്ളും.

ഇത്തരം വ്യാജ ആരോപണങ്ങൾ ആർക്കു നേരെയും എപ്പോൾ വേണമെങ്കിലും ഉന്നയിക്കാം. മനഃസാക്ഷി ഇത്തിരി പോലും ബാക്കിയാവരുത് എന്നേയുള്ളൂ. പീ ഡനം പോലെ തന്നെ വേദനാജനകമാണ് വ്യാജ പീ ഡന ആരോപണം നേരിടേണ്ടി വരുന്നതും എന്ന് ഓർക്കുന്നത് നന്ന്. സത്യം ചെരുപ്പ് ധരിക്കുമ്പോഴേക്കും നുണ ലോകസഞ്ചാരം പൂർത്തിയാക്കും എന്നാണല്ലോ.

എങ്കിലും അന്തിമ വിജയം സത്യത്തിനായിരിക്കും എന്ന് സുനിശ്ചിതമാണ്…ഇവിടത്തെ ജോലികൾ കഴിഞ്ഞ ഉടൻ ഞാൻ തിരിച്ചെത്തും. നിരപരാധിത്വം തെളിയാൻ ഉള്ള നിയമപോരാട്ടം തുടരും. നമ്മുടെ നീതിന്യായ വ്യവസ്ഥതിയിൽ ഞാൻ പൂർണമായും വിശ്വസിക്കുന്നു. ഈ ജന്മദിനം ഏറ്റവും ദുഃഖപൂർമാക്കിയതിന്, അതിൽ പങ്കാളിയായവർക്ക് നന്ദി.’

”പാപം ചെയ്യാത്തവർ കല്ലെറിയട്ടെ…പാപികളുടെ നേരെ മാത്രം”…- എന്നായിരുന്നു ജയസൂര്യയുടെ കുറിപ്പ്.

അതേസമയം, ഓഗസ്റ്റ് 28നാണ് നടനെതിരെ ആദ്യം ലൈംഗിക പീഡന കേസ് രജിസ്റ്റർ ചെയ്തത്. 2008-ല്‍ ബാലചന്ദ്ര മേനോന്‍ സംവിധാനംചെയ്ത ചിത്രത്തിന്റെ സെക്രട്ടേറിയറ്റിലെ സെറ്റില്‍വെച്ച് ജയസൂര്യ കടന്നുപിടിച്ചെന്ന് ആരോപിച്ചാണ് കൊച്ചി സ്വദേശിനിയായ നടി ആദ്യം പരാതിയുമായി രംഗത്ത് വന്നത്.

പ്രത്യേക അന്വേഷണസംഘം നടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. അതിന് പിന്നാലെ മറ്റൊരു നടിയുടെ പരാതിയെ തുടർന്ന് 48 മണിക്കൂറിനകം രണ്ടാമത്തെ ലൈംഗിക പീഡ നക്കേസ് കൂടി ജയസൂര്യയ്ക്കെതിരെ രജിസ്റ്റർ ചെയ്തു.

2012-2013 കാലത്ത് തൊടുപുഴയിലെ സിനിമാ സെറ്റിൽ വെച്ച് ലൈംഗികാതിക്രമം നടത്തി എന്നാണ് മറ്റൊരു നടിയുടെ പരാതി. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ജയസൂര്യക്ക് എതിരെ കേസെടുത്തത്. സെക്ഷന്‍ 354, 354 A, 509 എന്നീ വകുപ്പുകളാണ് ജയസൂര്യക്കെതിരെ ചുമത്തിയിരിക്കുന്നത്. ലൈംഗികാതിക്രമം, സ്ത്രിത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾക്കൊപ്പമാണ് ജാമ്യമില്ലാ വകുപ്പും ചുമത്തിയിരിക്കുന്നത്.

More in Malayalam

Trending