Connect with us

ബിഗ്ബോസ് ഇഷ്ടമല്ലെന്ന് ആര്യ, അങ്ങനെയായിരുന്നെങ്കിൽ ലാലേട്ടന്റെ വീട് കത്തിക്കും! കാത്തിരിക്കുന്നില്ലെന്ന് വെളിപ്പെടുത്തൽ

Bigg Boss

ബിഗ്ബോസ് ഇഷ്ടമല്ലെന്ന് ആര്യ, അങ്ങനെയായിരുന്നെങ്കിൽ ലാലേട്ടന്റെ വീട് കത്തിക്കും! കാത്തിരിക്കുന്നില്ലെന്ന് വെളിപ്പെടുത്തൽ

ബിഗ്ബോസ് ഇഷ്ടമല്ലെന്ന് ആര്യ, അങ്ങനെയായിരുന്നെങ്കിൽ ലാലേട്ടന്റെ വീട് കത്തിക്കും! കാത്തിരിക്കുന്നില്ലെന്ന് വെളിപ്പെടുത്തൽ

ബിഗ് ബോസ് രണ്ടാം സീസണിലെ മികച്ച മത്സരാര്‍ത്ഥികളിലൊരാളായിരുന്നു ആര്യ ബഡായി. ഏഷ്യാനെറ്റിൽ തന്നെ സംപ്രേഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് അടക്കമുള്ള ടെലിവിഷന്‍ ഷോകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയാണ് താരം.ബിഗ്ബോസ് സീസൺ 5 ന്റെ പ്രഖ്യാപനത്തോടെ ബിബി പ്രേക്ഷകർ ആവേശത്തിലാകുമ്പോഴും മുൻ സീസണിലെ മത്സരാർത്ഥികളുടെ പ്രതികരണങ്ങളാണ് ശ്രദ്ധ നേടുന്നത്.

ടെലിവിഷൻ- സ്റ്റേജ് ഷോകളിലൂടെ ആര്യയെ നേരത്തെ തന്നെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചതു കൊണ്ട് തന്നെ ടൈറ്റിൽ വിന്നറായി താരമെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു.എന്നാൽ അധ്യാപകനായ ഡോക്ടർ രജിത് കുമാറാണ് ആ സീസണിൽ ഏറ്റവും കൂടുതൽ ആരാധകരെ സൃഷ്ടിച്ചത്.ആര്യ ആരാധകർക്കൊപ്പം തന്നെ നിരവധി വിമർശകരെയും സമ്പാദിച്ചിരുന്നു.എന്നാൽ ഇപ്പോൾ ബിഗബോസ് ഷോയെക്കുെറിച്ച് ആര്യ നടത്തിയ പരാമർശം പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്. മുന്‍പ് ബിഗ് ബോസിനോട് വലിയ ഇഷ്ടം ഉണ്ടായിരുന്നെങ്കിലും അതിപ്പോള്‍ തനിക്ക് നഷ്ടപ്പെട്ടുവെന്നാണ് പുതിയ അഭിമുഖത്തില്‍ ആര്യ പറയുന്നത്.

സല്‍മാന്‍ ഖാനെ പോലെ അവതാരകനായ മോഹന്‍ലാല്‍ മാറിയാല്‍ അദ്ദേഹത്തിന്റെ വീട് വരെ ആളുകള്‍ കത്തിച്ചേക്കുമെന്നാണ് നടി ചൂണ്ടി കാണിക്കുന്നത്. ‘പണ്ട് ബിഗ് ബോസിനോട് ഉണ്ടായിരുന്ന ഇഷ്ടമൊന്നും ഇപ്പോഴെനിക്കില്ല. അതിന്റെ കാരണം അറിയില്ല. മലയാളം ബിഗ് ബോസാണ് എന്റെ പ്രധാന വിഷയം. ആളുകള്‍ അതിനെ കാണുന്ന രീതിയാണ് പ്രശ്‌നം. എല്ലാവരും ഇതൊക്കെ വളരെ വ്യക്തിപരമായി എടുക്കുകയാണ്. പിന്നെ പുറത്ത് ഇത് വലിയൊരു ബിസിനസായി മാറി. ചാനലിനെയോ ഷോയെ കുറിച്ചോ അല്ല ഞാന്‍ പറയുന്നത്. എത്രയോ വര്‍ഷമായി ഇതിങ്ങനെ നടക്കുന്നുണ്ട്. പക്ഷേ ഇത് നല്ലൊരു മാര്‍ക്കറ്റായി നമ്മുടെ ആളുകള്‍ മാറ്റി.പിആര്‍ വര്‍ക്കുകള്‍, യൂട്യൂബ് ചാനലുകള്‍ തുടങ്ങി വലിയൊരു മാര്‍ക്കറ്റായി ബിഗ് ബോസ് മാറി. ഷോ യിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ ബിഗ് ബോസില്‍ പോയാല്‍ തരംഗമായി മാറാന്‍ പറ്റുമെന്ന് അറിയാം. അതിന് എല്ലാം സെറ്റ് ചെയ്തിട്ടാണ് പോകുന്നത്.

അങ്ങനെ പബ്ലിസിറ്റി നേടിയവര്‍ ഒരുപാടാണ്’. ഇക്കാരണങ്ങൾ കൊണ്ട് പുതിയ സീസൺ സമയമുണ്ടെങ്കിൽ കാണും. അതിനായി കാത്തിരിക്കുന്നില്ലെന്നും ആര്യ പറയുന്നു. ബിഗ്‌ബോസ് കൊണ്ട് തനിക്ക് പ്രത്യേകിച്ച് മാറ്റമൊന്നും ഉണ്ടായില്ലെന്ന് നേരത്തെ ആര്യ പറഞ്ഞിരുന്നു. ഷോയ്ക്ക് മുമ്പ് എങ്ങനെയായിരുന്നോ അത് തന്നെയാണിപ്പോഴും എന്നായിരുന്നു ആര്യയുടെ പ്രതികരണം.പുറമെ കാണുന്നത് പോലെ അത്ര ബോള്‍ഡല്ലെന്നും വിഷമങ്ങളും മിസ്സിംഗുമൊക്കെ വരുമ്പോള്‍ കരയാറുണ്ടെന്നും ആര്യ കൂട്ടിച്ചേർത്തു.തന്റെ ആദ്യ വിവാഹത്തെക്കുറിച്ചും താരം ഒരു ടെലിവിഷൻഷോയില്‍ വച്ച് മനസ് തുറക്കുകയായിരുന്നു. സത്യസന്ധമായിട്ട് പറയുകയാണെങ്കില്‍ തന്റെ ഭാഗത്തായിരുന്നു തെറ്റെന്നാണ് ആര്യ പറയുന്നത്. ഇതിന് ശേഷം തന്റെ പ്രണയ നൈരാശ്യത്തെക്കുറിച്ചും ആര്യ വെളിപ്പെടുത്തി. തങ്ങൾ ഒരു ലിവിംഗ് റിലേഷനിലായിരുന്നുവെന്നാണ് ആര്യ പറയുന്നത്. ഒരു വര്‍ഷം ഡിപ്രഷനായിരുന്നുവെന്നും താരം പറയുന്നുണ്ട്.

More in Bigg Boss

Trending

Recent

To Top