Connect with us

ആരതി കൃഷ്ണ ബിഗ്ബോസിലേക്ക്?മോശം അനുഭവം നേരിട്ടെന്ന് വെളിപ്പെടുത്തൽ ഡിപ്രഷൻ കാരണം ആത്മഹത്യക്ക് ശ്രമിച്ചു

Bigg Boss

ആരതി കൃഷ്ണ ബിഗ്ബോസിലേക്ക്?മോശം അനുഭവം നേരിട്ടെന്ന് വെളിപ്പെടുത്തൽ ഡിപ്രഷൻ കാരണം ആത്മഹത്യക്ക് ശ്രമിച്ചു

ആരതി കൃഷ്ണ ബിഗ്ബോസിലേക്ക്?മോശം അനുഭവം നേരിട്ടെന്ന് വെളിപ്പെടുത്തൽ ഡിപ്രഷൻ കാരണം ആത്മഹത്യക്ക് ശ്രമിച്ചു

ബിഗ് ബോസ് മലയാളം സീസൺ 5 മത്സരാർത്ഥികളെക്കുറിച്ചുള്ള ഊഹാപോഹങ്ങളും പ്രെഡിക്ഷൻ ലിസ്റ്റുകളുമെല്ലാം സോഷ്യൽ മീഡിയയിൽ എത്തുമ്പോൾ വലിയൊരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ഫിറ്റ്നെസ് ട്രൈനറായ ആരതി കൃഷ്ണ.ബോഡി ബിൽഡറായ ആരതിക്ക് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറെയാണ്. ഇപ്പോൾ താൻ ബിഗ്ബോസിലേക്കെത്തുന്നു എന്ന വാർത്തകൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.എന്നാൽ ഇപ്പോഴിതാ ഇത്തരം വാർത്തകളെ തള്ളി ആരതി കൃഷ്ണ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ആരതി കൃഷ്ണ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ബിഗ് ബോസിലേക്ക് ആരതിയെത്തുമെന്നു കേൾക്കുന്നുവെന്നും അതിൽ എന്തെങ്കിലും വാസ്തവമുണ്ടോ എന്നുമായിരുന്നു അവതാരകന്റെ ചോദ്യം.എന്നാൽ ഇതിന് ഇല്ലായെന്നായിരുന്നു താരത്തിന്റെ മറുപടി. തനിക്ക് ബിഗ്ബോസിൽ നിന്ന് വിളിയൊന്നും വന്നിട്ടില്ല എന്നാണ് ആരതി കൃഷ്ണ മറുപടി പറയുന്നത്. റൂമൽ ഞാനും കേട്ടിരുന്നു. പക്ഷെ എനിക്ക് അതിൽ താൽപര്യമില്ല. ബിഗ് ബോസിൽ എന്നല്ല, എനിക്ക് ടി വി ഷോകളിൽ ഒന്നും താൽപര്യം ഇല്ല. അതിന് കാരണവുമുണ്ട്. ആരേയും കുറ്റമായിട്ട് പറയുകയല്ല. നമുക്ക് അവരേയും കുറ്റമായിട്ട് പറയാൻ പറ്റില്ല.എനിക്ക് എന്റെ ലൈഫും നോക്കണം. ഒരു ജിമ്മുകാർ ഉദ്ഘാടനം ചെയ്യാൻ വിളിക്കുമ്പോൾ, ചിലപ്പോൾ ലോൺ എടുത്തിട്ടായിരിക്കും ജിം നടത്തുന്നത്. പക്ഷെ അവർ പോലും നമുക്ക് എത്ര പൈസ വേണമെങ്കിലും തന്ന് നമ്മളെ കൊണ്ടുപോകാൻ തയ്യാറാണ്. പക്ഷെ ഇത്രയും പൈസ കിട്ടുന്ന ടി വി ഷോകാർക്ക് അതിന് എന്തോ മടിയാണ്. നമ്മൾ ഒരു ദിവസമല്ല. ചിലപ്പോൾ രണ്ടോ മൂന്നോ ദിവസം ആണ് അവർക്ക് വേണ്ടി കളയുന്നത്.എന്നാൽ പോലും അവർക്ക് പൈസ തരാൻ ബുദ്ധിമുട്ടാണ്. അവർ വലിയ ആർട്ടിസ്റ്റുകൾക്ക് ഒരുപാട് പൈസ നൽകും. അങ്ങനെ ഒരു മോശം അനുഭവമുണ്ടായി എന്നും ആരതി കൃഷ്ണ പറയുന്നു. അതിനാലാണ് ടി വി പരിപാടികൾ താൽപര്യമില്ലാതെന്നും താരം വ്യകതമാക്കി.

സാരിയുടുത്ത ബോഡി ബിൽഡറായാണ് ആരതി വൈറലാകുന്നത്. ബൈക്ക് റൈഡിംഗിലും താൽപര്യമുള്ള ആരതി ബോഡി ബിൽഡിംഗ് മേഖലയിൽ സ്വന്തമായൊരു ഇടം കണ്ടെത്തിയിട്ടുണ്ട്. മിസ് പത്തനംതിട്ട, മിസ് കേരള ഫിറ്റ്‌നസ് തുടങ്ങിയ നിരവധി കിരീടങ്ങൾ ആരതി സ്വന്തമാക്കിയിട്ടുണ്ട്.ഈയിടക്ക് ആരതി ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ തനിക്ക് പറ്റിയ ഒരു ബെക്ക് അപകടത്തെക്കുറിച്ചും അതിന് ശേഷമുള്ള അതിജീവനത്തെക്കുറിച്ചും താരം പറയുന്നു. റൺവെ തെറ്റിച്ചു വന്ന കാറിടിച്ച് തെറിച്ചു പോയ ഞാൻ കാറിന് മുകളിൽ വീണ ശേഷം ഉരുണ്ട് താഴേക്ക് വീണു. വീണ പാടെ ചാടി എഴുന്നേറ്റു. കാലിനും നടുവിനും ഭയങ്കര വേദന. ശ്വാസമെടുക്കാനും പറ്റുന്നില്ല. ആശുപത്രിയിലെത്തിയപ്പോൾ ഡോക്ടർ പറഞ്ഞു, നട്ടെല്ലിന് പരുക്കുണ്ട്, കാലുകൾ തളർന്നു പോകാൻ സാധ്യതയുണ്ട്. വേഗം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് പോകൂവെന്ന്. ഭാഗ്യത്തിന് സുഷ്മ്‌നാനാഡിക്കു പരുക്കൊന്നും ഇല്ലായിരുന്നുവെന്നും ആരതി പറയുന്നു. പക്ഷെ നട്ടെല്ലിന് പരുക്കുണ്ട്. നടുവിന് ബെൽറ്റിട്ടു. കട്ടിലിൽ നിന്ന് എഴുന്നേൽക്കാനാകാതെ മാസങ്ങളോളം കിടന്ന കിടപ്പിൽ തന്നെ. അപകടം പറ്റിയതോടെ അച്ഛൻ എന്നോട് മിണ്ടാതായി. വെറുതെ കിടന്നിട്ട് കാര്യമില്ല നടുവിന് ബലം കൂടാനുള്ള വ്യായാമം ചെയ്യണമെന്ന് ഡോക്ടർ നിർദ്ദേശിച്ചു. അങ്ങനെ പതിയെ എഴുന്നേൽക്കാനും നിർക്കാനും നടക്കാനുമൊക്കെ തുടങ്ങി. എന്നാൽ രണ്ട് വർഷത്തേക്ക് കടുപ്പമുള്ള വ്യായാമം ഒന്നും ചെയ്യരുതെന്നായിരുന്നു ഡോക്ടറുടെ നിർദ്ദേശം.

പക്ഷെ ചെയ്യരുത് എന്ന് കേട്ടാൽ അത് ചെയ്യാൻ തോന്നുമെന്നാണ് ആരതി പറയുന്നത്. അങ്ങനെ യൂട്യൂബ് നോക്കി ചില വ്യായാമങ്ങൾ പഠിച്ചു. ബോട്ടിലിൽ വെള്ളം നിറച്ച് തലയ്ക്കു മുകൡലൂടെ കറക്കിയെടുത്തു കൈകൾക്കുള്ള വ്യായാമം ചെയ്യാൻ തുടങ്ങി. അച്ഛന്റെ കടയിൽ തൂക്കം നോക്കുന്ന കട്ടി അടിച്ചു മാറ്റി. കിണറ്റിലെ കപ്പി സീലിങ്ങിൽ തൂക്കിയ ശേഷം ആ വെയ്റ്റ് കെട്ടിത്തൂക്കി. അതായിരുന്നു ആരതിയുടെ ആദ്യത്തെ വെയ്റ്റ് ട്രെയിനിങ് ഉപകരണം. പിന്നെ അഞ്ച് കിലോയുടെ രണ്ട് ഡംബൽസ് വാങ്ങി. അതിന് ശേഷം ആരതി ജിമ്മിൽ ചേരുകയായിരുന്നു. പിന്നെയൊക്കെ ചരിത്രമാണെന്നും താരം കൂട്ടിച്ചേർത്തു.

തനിക്ക് ജീവിതത്തിൽ നേരിടേണ്ടി വന്ന ഡിപ്രഷനെക്കുറിച്ചും ആരതി പങ്കുവെക്കുന്നുണ്ട്.എട്ടാം ക്ലാസ് വരെ പഠിപ്പിസ്റ്റായിരുന്ന എനിക്ക് കൂട്ടുകാരൊന്നും ഇല്ലായിരുന്നു. ആരുമായും ജെൽ ആകാൻ പറ്റാതെ ഒറ്റയ്ക്ക് ഇരിക്കുന്നതാണ് ഇഷ്ടം. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ 88 ശതമാനം മാർക്ക് വാങ്ങിയെങ്കിലും തട്ടിമുട്ടിയാണ് പ്ലസ് ടു പാസായത്. പറമ്പിൽ മാർക്രിസോസ്റ്റം കോളേജിൽ ബിഎ ലിറ്ററേച്ചറിന് ചേർന്ന കാലത്ത് ഒരു നല്ല സുഹൃത്തിനെ കിട്ടി. പ്രിയപ്പെട്ട ആ ടീച്ചറോട് ഇമോഷണലി വളരെ അറ്റാച്ച്ഡ് ആയി. ചില കാരണങ്ങളെ തുടർന്ന് ആ സൗഹൃദം അഴസാനിച്ചതാണ് അന്നത്തെ ഡിപ്രഷന് കാരണമെന്നാണ് ആരതി പറയുന്നത്. ഒറ്റയ്ക്ക് ഇരിക്കുമ്പോൾ ഓരോ ചിന്തകൾ വരും. സമ്മർദ്ദവും ശൂന്യതയും സഹിക്കാനാകാതെ ചായയിൽ ടോയ്‌ലറ്റ് ക്ലീനർ ചേർത്തു കുടിച്ചു. ഗുളികകൾ വിഴുങ്ങിയും ഞരമ്പ് മുറിച്ചുമൊക്കെ മരിക്കാൻ നോക്കി. ചോര കണ്ട് തലകറങ്ങിയതല്ലാതെ ഒന്നും പറ്റിയില്ല. ഒറ്റയ്ക്കാണെന്ന ചിന്ത മറികടക്കാനാണ് ഉർവശി എന്ന പഗ്ഗിനെ വാങ്ങിയത്. അതോടെ ജീവിതം മാറിയെന്നും ആരതി പറയുന്നു. ഡിസ്റ്റന്റായി എംഎ ലിറ്ററേച്ചർ പഠിച്ചു. ആ കാലത്ത് തന്നെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്ൽ എംഎസ്.സിയും ബ്രിട്ടീഷ് എംബിഎയും ചെയ്തു. ഉർവശി എന്ന ടാറ്റു ചെയ്യുന്നിടത്ത് വരെയെത്തി ആ ഇഷ്ടം. പിന്നെ ലാബ്രഡോർ അടക്കം പല ബ്രീഡുകളിലുള്ള പത്തു പട്ടികളെ വാങ്ങി. അവയെ ബ്രീഡിങ് ചെയ്തു കിട്ടിയ കാശു കൂട്ടിവച്ചാണ് ബൈക്ക് വാങ്ങിയതെന്നും ആരതി പറയുന്നു.

Continue Reading
You may also like...

More in Bigg Boss

Trending

Recent

To Top