Connect with us

പണി നിര്‍ത്തി സൂക്ഷിച്ചു വീട്ടിലിരിക്കണമെന്നുണ്ട്; അപ്പോള്‍ നിങ്ങളൊക്കെ ഈ വേസ്റ്റ് എന്തോ ചെയ്യും

Malayalam

പണി നിര്‍ത്തി സൂക്ഷിച്ചു വീട്ടിലിരിക്കണമെന്നുണ്ട്; അപ്പോള്‍ നിങ്ങളൊക്കെ ഈ വേസ്റ്റ് എന്തോ ചെയ്യും

പണി നിര്‍ത്തി സൂക്ഷിച്ചു വീട്ടിലിരിക്കണമെന്നുണ്ട്; അപ്പോള്‍ നിങ്ങളൊക്കെ ഈ വേസ്റ്റ് എന്തോ ചെയ്യും

കൊറോണ പടർന്ന് പിടിക്കുന്ന സാഹചര്യത്തൽ വീട്ടിൽ സുരക്ഷതമായി ഇരിക്കണമെന്ന നിർദേശമാണ് സർക്കാർ മുന്നോട്ട് വെക്കുന്നത്. നമ്മൾ സുരക്ഷിതമായി ഇരിക്കുമ്പോഴും സ്വന്തം സുരക്ഷ നോക്കാതെയും തൊഴിലെടുക്കാന്‍ വിധിക്കപ്പെട്ട ചിലരുണ്ട്. ഇവരെ മറക്കരുതെന്ന് സംവിധായകന്‍ അരുണ്‍ ഗോപി. ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് അരുണ്‍ ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്

അരുണിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ഇന്ന് ഫ്‌ളാറ്റില്‍ വേസ്റ്റ് എടുക്കാന്‍ വന്ന ചേച്ചിയെ കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞു കൊറോണ കാലമാണ് സൂക്ഷിക്കണേ.. അവരെന്നെ നോക്കി അര്‍ത്ഥഭംഗമായി ഒന്ന് ചിരിച്ചു ആ ചിരിയുടെ പിന്നാമ്പുറത്തു പറയാന്‍ പലതുമുണ്ടെന്നു അപ്പോള്‍ തന്നെ പിടികിട്ടി, അതുകൊണ്ടു തന്നെ ചോദിച്ചു…

എന്തെ പറഞ്ഞത് ഇഷ്ട്ടായില്ലേ..?? ഉടന്‍ മറുപടി വന്നു ‘അയ്യോ അതുകൊണ്ടല്ല പണി നിര്‍ത്തി സൂക്ഷിച്ചു വീട്ടിലിരിക്കണമെന്നുണ്ട് അപ്പോള്‍ നിങ്ങളൊക്കെ ഈ വേസ്റ്റ് എന്തോ ചെയ്യും.. അത് ആലോചിക്കുമ്പോള്‍ വീട്ടിലിരിപ്പ് ഉറയ്ക്കില്ല..! പെട്ടെന്ന് എടുത്തിട്ട് പോകാന്നു വെച്ചാല്‍.. എല്ലാരും വീട്ടിലായതു കൊണ്ട് സാധാരണയുടെ മൂന്നു ഇരട്ടിയ വേസ്റ്റ്…’ പിന്നെ ഒന്നും പറയാതെ ഒരു ദേവതയെ പോലെ അവര്‍ ലിഫ്റ്റിലേക്കു കയറി..!

ഇതില്‍ക്കൂടുതല്‍ എന്ത് പറയാന്‍ നമ്മുക്കായി ചിന്തിക്കുന്ന ആയിരങ്ങള്‍ പുറത്തുള്ളത് കൊണ്ട് മാത്രമാണ് നമ്മള്‍ സുരക്ഷിതരായി അകത്തിരിക്കുന്നതു..! വേസ്റ്റ് പാടില്ല എന്നല്ല വേസ്റ്റില്‍ പോലും ചിലര്‍ നമ്മളോട് കാണിക്കുന്ന കരുതലുണ്ട്..! അവരേയും ഓര്‍ക്കുക

arun gopi

Continue Reading
You may also like...

More in Malayalam

Trending

Recent

To Top