Connect with us

മലൈകയുടെ ഗ്ലാമറസ് വീഡിയോ വൈറല്‍; പ്രതികരണവുമായി കാമുകന്‍ അര്‍ജുന്‍ കപൂര്‍

Bollywood

മലൈകയുടെ ഗ്ലാമറസ് വീഡിയോ വൈറല്‍; പ്രതികരണവുമായി കാമുകന്‍ അര്‍ജുന്‍ കപൂര്‍

മലൈകയുടെ ഗ്ലാമറസ് വീഡിയോ വൈറല്‍; പ്രതികരണവുമായി കാമുകന്‍ അര്‍ജുന്‍ കപൂര്‍

ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് മലൈക അറോറ. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ തേരാ ഹി ഖയാല്‍ എന്ന വീഡിയോ ഗാനം പുറത്തിറങ്ങിയത്. ഗുരു രണ്‍ധാവ പാടിയ ഈ വീഡിയോ ഗാനത്തില്‍ അതീവ ഗ്ലാമറസായാണ് മലൈക എത്തുന്നത് ഒറ്റ ദിവസത്തില്‍ തന്നെ 6.4 മില്ല്യണ്‍ വ്യൂ ആണ് പാട്ടിന് ലഭിച്ചിരിക്കുന്നത്.

ഇപ്പോഴിതാ മലൈകയുടെ കാമുകന്‍ അര്‍ജുന്‍ കപൂര്‍ ഗാനത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ്. ചൊവ്വാഴ്ച താരം തന്റെ ഇന്‍സ്റ്റാഗ്രാമിലാണ് വീഡിയോ ഗാനത്തെക്കുറിച്ച് അഭിപ്രായ രേഖപ്പെടുത്തിയിരിക്കുന്നത്. ‘ഈ ഗാനം ഇഷ്ടപ്പെടൂ’ എന്നാണ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ മലൈകയെയും ഗുരുവിനെയും ടാഗ് ചെയ്ത് അര്‍ജുന്‍ പറയുന്നത്.

മ്യൂസിക് വീഡിയോയില്‍ 49 കാരനായ മലൈക അതീവ ഗ്ലാമറസായാണ് പ്രത്യക്ഷപ്പെടുന്നത്. ബോസ്‌കോ ലെസ്‌ലി മാര്‍ട്ടിസ് ആണ് ഈ ഗാനരംഗത്തിന്റെ കൊറിയോഗ്രാഫി നിര്‍വഹിച്ചിരിക്കുന്നത്. ടീ സീരിസാണ് നിര്‍മ്മാണം. അവരുടെ യൂട്യൂബ് അക്കൌണ്ടിലാണ് ഗാനം അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

മലൈക അറോറയും അര്‍ജുന്‍ കപൂറും 4 വര്‍ഷത്തിലേറെയായി ഡേറ്റിംഗിലാണ് എന്നത് ബോളിവുഡില്‍ ഒരു രഹസ്യമായ കാര്യമല്ല. ഇരുവരും പരസ്പരം തങ്ങളുടെ വര്‍ക്കുകളെ പ്രോത്സാഹിപ്പിക്കാറുണ്ട്. പലപ്പോഴും അവര്‍ സോഷ്യല്‍ മീഡിയയില്‍ പരസ്പരം അഭിനന്ദനങ്ങള്‍ അറിയിക്കാറുണ്ട്.

രണ്ട് മൂന്ന് ദിവസം മുന്‍പ് മലൈകയും അര്‍ജുനും ഒന്നിച്ച് നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്റര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. അര്‍ജുന്‍ കപൂറിന്റെതായി അവസാനമായി എത്തിയ ചിത്രം കുത്തെയാണ്. ഇത് വലിയ വിജയമൊന്നും നേടിയിരുന്നില്ല. ദി ലേഡി കില്ലര്‍ എന്നതാണ് അടുത്ത ചിത്രം.

ഭൂമി പെഡ്‌നേക്കറാണ് ഈ ചിത്രത്തിലെ നായിക.അതിന് ശേഷം മേരി പത്‌നി കാ റീമേക്കിലും അര്‍ജുന്‍ അഭിനയിക്കും. രണ്ട് സിനിമകളും ഈ വര്‍ഷം റിലീസ് ചെയ്‌തേക്കും. അതേ സമയം മലൈക അറോറയുടെതായി നിലവില്‍ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ മൂവിംഗ് വിത്ത് മലൈക എന്ന ലൈഫ് ഡോക്യൂമെന്ററി സ്ട്രീം ചെയ്യുന്നുണ്ട്.

More in Bollywood

Trending

Recent

To Top