Social Media
എനിക്ക് ആങ്‌സൈറ്റിയും ഡിപ്രഷനുമാണ്… ആരോടെങ്കിലും എനിക്ക് സംസാരിക്കണം; ആരതിയ്ക്ക് ഇത് എന്ത് പറ്റിയെന്ന് പ്രേക്ഷകര്‍
എനിക്ക് ആങ്‌സൈറ്റിയും ഡിപ്രഷനുമാണ്… ആരോടെങ്കിലും എനിക്ക് സംസാരിക്കണം; ആരതിയ്ക്ക് ഇത് എന്ത് പറ്റിയെന്ന് പ്രേക്ഷകര്‍
ബിഗ് ബോസ് മലയാളം സീസണ്‍ നാലിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. അദ്ദേഹത്തിന്റെ ഭാവി വധുവെന്ന പേരിലാണ് നടിയും സംരംഭകയുമായ ആരതി പൊടിയെ മലയാളികള്‍ ശ്രദ്ധിച്ച് തുടങ്ങിയത്. ബിഗ് ബോസ് ഷോയില്‍ നിന്നും ഇറങ്ങിയ റോബിനെ അഭിമുഖം ചെയ്യാന്‍ പോയിതായിരുന്നു ആരതി. അവിടെ വെച്ചാണ് ഇരുവരും ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും സുഹൃത്തുക്കളാകുന്നതും.
ഇരുവരും ചേര്‍ന്നുള്ള അഭിമുഖം വൈറലായതോടെ ഇരുവരും നല്ല ജോഡികളാണെന്ന തരത്തില്‍ ഗോസിപ്പുകള്‍ വന്നു. അപ്പോഴേയ്ക്കും ആരതിയും റോബിനും പ്രണയത്തിലായിരുന്നു. പിന്നീട് വീട്ടുകാരുടെ സമ്മതം കൂടി ലഭിച്ചതോടെ വിവാഹിതരാകാമെന്ന് താരങ്ങള്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ അതിഗംഭീരമായാണ് ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്. ഈ വരുന്ന ജൂണില്‍ വിവാഹവും തീരുമാനിച്ചിരിക്കുകയാണ്.
എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്ന് തുടങ്ങി. ഇരുവരുടെയും സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ തന്നെയാണ് കാരണം. പൊതുവെ ഒരുമിച്ചുള്ള ഓരോ നിമിഷത്തിന്റെയും വീഡിയോയും ഫോട്ടോയും സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുന്നവരായിരുന്നു ഇരുവരും. പരസ്പരം പോസ്റ്റുകള്‍ക്ക് കമന്റ് ചെയ്യുമ്പോള്‍ പോലും പ്രണയം നിറഞ്ഞ വാക്കുകളാല്‍ ആ കമന്റ് സമ്പന്നമായിരിക്കും.
എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇതില്‍ എല്ലാം വലിയ മാറ്റങ്ങള്‍ ഉണ്ടായി. മാത്രമല്ല ആരതി പൊടി റോബിനെ സോഷ്യല്‍മീഡിയയില്‍ റോബിനെ അണ്‍ഫോളോ ചെയ്യുകയും ചെയ്തു. ഇതോടെയാണ് ഇരുവരുടെയും പ്രണയ ജീവിതത്തില്‍ എന്താണ് സംഭവിച്ചതെന്ന സംശയം ആരാധകര്‍ക്ക് തോന്നി തുടങ്ങിയത്. ആരതിയുമായി പ്രണയത്തിലായശേഷം കൊച്ചിയില്‍ ഒരു ഫ്‌ലാറ്റെടുത്ത് താമസിക്കുകയായിരുന്നു റോബിന്‍.
എന്നാല്‍ കഴിഞ്ഞ ദിവസം ആ ഫ്‌ലാറ്റും കൊച്ചി നഗരവും ഉപേക്ഷിച്ച് റോബിന്‍ സ്വന്തം നാടായ തിരുവനന്തപുരത്തേയ്ക്ക് ഷിഫ്റ്റ് ചെയ്തു. ഇപ്പോഴിതാ ആരതി ഇന്‍സ്റ്റഗ്രാം സോറിയില്‍ പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്. എനിക്ക് ആങ്‌സൈറ്റിയും ഡിപ്രഷനുമാണ്… ആരോടെങ്കിലും എനിക്ക് സംസാരിക്കണം എന്ന് എഴുതിയ പ്ലക്കാര്‍ഡ് പിടിച്ച് തിരക്കുള്ള വീതിയില്‍ നില്‍ക്കുന്ന ചെറുപ്പക്കാരന്റെ വീഡിയോയാണ് ആരതി സ്‌റ്റോറിയായി പങ്കിട്ടത്.
സ്‌റ്റോറി കണ്ടതോടെ ആരതി എന്തോ വലിയ മാനസിക വിഷമം അനുഭവിക്കുന്നതായി ആരാധകര്‍ക്കും മനസിലായി. പൊതുവെ ഇത്തരത്തിലുള്ള വേദന നിറഞ്ഞ പോസ്റ്റുകളൊന്നും പങ്കുവെക്കാത്തയാളാണ് ആരതി. ചിരിച്ച മുഖത്തോടെയല്ലാതെ ആരതിയെ കാണാന്‍ കഴിയില്ല. അത്രത്തോളം പോസിറ്റിവിറ്റിയോടെ നടക്കുന്ന പെണ്‍കുട്ടിക്ക് ഈ ചുരുങ്ങിയ ദിവസത്തിനുള്ളില്‍ എന്ത് സംഭവിച്ചുവെന്നതാണ് ആരാധകരും ചര്‍ച്ച ചെയ്യുന്നത്.
റോബിനുമായുള്ള പ്രശ്‌നങ്ങളൊന്നും പരിഹരിക്കപ്പെട്ടില്ലേയെന്ന ചോദ്യവും ആരാധകരില്‍ നിന്നും ഉയരുന്നുണ്ട്. ഫാഷന്‍ ഡിസൈനിങ് പഠിച്ചിട്ടുള്ള ആരതി, പൊടീസ് എന്റെ ബൊട്ടീക്കിന്റെ ഉടമയാണിപ്പോള്‍. സെലിബ്രിറ്റികള്‍ക്ക് അടക്കം ആരതിയുടെ പൊടീസ് വസ്ത്രം ഡിസൈന്‍ ചെയ്ത് കൊടുക്കാറുണ്ട്. സ്വന്തം അധ്വാനത്തിലൂടെയാണ് ആരതി ഇന്ന് കാണുന്ന സാമ്രാജ്യം കെട്ടിപടുത്തത്. പൊടീസിന് പുതിയ കെട്ടിടം തുടങ്ങുന്നതിന് എല്ലാ പ്രവൃത്തികളിലും സഹായിയായി റോബിനുമുണ്ടായിരുന്നു.
കല്യാണം കഴിഞ്ഞിട്ട് പൊടിയുമായി ദുബായില്‍ സെറ്റിലാവും. കാരണം കല്യാണം കഴിഞ്ഞാല്‍ പൊടിക്കും ഗോള്‍ഡന്‍ വിസ കിട്ടും. പുള്ളിക്കാരിയൊരു വലിയ ഡിസൈനറാണ്. പുള്ളിക്കാരിയുമായി അസോസിയേറ്റ് ചെയ്ത് ഒരു ഇന്റര്‍നാഷണല്‍ ബ്രാന്‍ഡിങ്ങ് ചെയ്യണമെന്ന് ആഗ്രഹമുണ്ട് എന്നായിരുന്നു റോബിന്‍ അടുത്തിടെ വിവാഹശേഷം ആരതിയുമായി ചേര്‍ന്ന് നടപ്പിലാക്കാന്‍ പോകുന്ന കാര്യങ്ങള്‍ വിവരിച്ച് പറഞ്ഞത്.
ബിഗ് ബോസ് ഹൗസിലായിരുന്നപ്പോള്‍ റോബിന്‍ ദില്‍ഷയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. ഇരുവരും പുറത്ത് വരുമ്പോള്‍ വിവാഹിതരാകുമെന്നാണ് പ്രേക്ഷകര്‍ കരുതിയിരുന്നത്. പക്ഷെ അത് നടന്നില്ലെന്ന് മാത്രമല്ല പലവിധ പ്രശ്‌നങ്ങളാല്‍ ദില്‍ഷയും റോബിനും സൗഹൃദം പോലും അവസാനിപ്പിച്ചു. ഇപ്പോഴും ആരതിയ്ക്കും റോബിനും ഇടയിലുള്ള പ്രശ്‌നങ്ങള്‍ എന്താണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍.
