Social Media
റോബിന്റെ വീട്ടിലേയ്ക്ക് വലത് കാലെടുത്ത് വെച്ച് ആരതി; വീഡിയോ വൈറൽ
റോബിന്റെ വീട്ടിലേയ്ക്ക് വലത് കാലെടുത്ത് വെച്ച് ആരതി; വീഡിയോ വൈറൽ
ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ ശ്രദ്ധേയനായ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസിന് മുമ്പ് മലയാളികൾക്ക് അത്ര പരിചിതനായിരുന്നില്ല റോബിൻ. എന്നാൽ ബിഗ് ബോസിലൂടെ റോബിൻ നേടിയെടുത്ത സ്വീകാര്യതയും ആരാധകവൃന്ദവും സമാനതകളില്ലാത്തതായിരുന്നു.
ഷോയിൽ നിന്നും പകുതിയ്ക്ക് വച്ച് പുറത്താക്കപ്പെട്ടുവെങ്കിലും നാലാം സീസണിൽ ഏറ്റവും വലിയ ചർച്ചയായി മാറാൻ റോബിന് സാധിച്ചിരുന്നു. ബിഗ് ബോസിന് ശേഷവും റോബിൻ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. വിവാദങ്ങളും എന്നും റോബിന് പിന്നാലെയുണ്ടായിരുന്നു. ബിഗ് ബോസിന് ശേഷമാണ് റോബിനും ആരതി പൊടിയും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. സോഷ്യൽ മീഡിയയിലെ ജനപ്രീയ താരങ്ങളാണ് ഇരുവരും.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു രണ്ടാളും ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ഇപ്പോഴിതാ റോബിന്റെ വീട്ടിലേയ്ക്ക് ആരതി ഗൃഹപ്രവേശം നടത്തുന്നതിന്റെ വീഡിയോയും വൈറലായിരിക്കുകയാണ്. മഞ്ഞ നിറത്തിലുള്ള ചുരിദാർ അണിഞ്ഞാണ് ആരതി എത്തിയത്. കറുപ്പ് നിറത്തിലുള്ള പാന്റ്സും ഷർട്ടുമായിരുന്നു റോബിന്റെ വേഷം.
അതേസമയം, ആദ്യം മുതലേ ഉള്ള ആഗ്രഹമായിരുന്നു വിവാഹം ഗുരുവായൂരിൽ വേണമെന്നത്, അത് സാധിച്ചു. അതിരാവിലെയാണ് ഞങ്ങൾ വന്നത്, എന്നിട്ടും ആളുകൾ എത്തിയിരുന്നു. നിങ്ങൾ എല്ലാവരുടെയും സ്നേഹവും അനുഗ്രഹവും എപ്പോഴും ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നുവെന്നാണ് വിവാഹ ശേഷം റോബിൻ പ്രതികരിത്ത ബിഗ് ബോസിൽ നിന്ന് ലക്ഷ്‌മി ചേച്ചി മാത്രമാണ് വന്നത്. വളരെ പ്രൈവറ്റ് ഫങ്ക്ഷൻ ആയിരുന്നു, അതുകൊണ്ട് അധികം പേരെ ക്ഷണിച്ചിട്ടില്ലെന്നും വിവാഹ ശേഷം റോബിൻ പറഞ്ഞു.
സന്തോഷമാണ്. 2022 ലാണ് ഞങ്ങൽ പരിചയപ്പെടുന്നത്. ഇത്രയും ഒരു സമയം കിട്ടിയത് കൊണ്ട് പരസ്പരം മനസിലാക്കാനും അങ്ങോട്ടും ഇങ്ങോട്ടുമുള്ള ഇഷ്ടം തിരിച്ചറിയാനുമൊക്കെ സാധിച്ചു. അത്രയും സമയമെടുത്ത് ആഗ്രഹിക്കുന്ന രീതിയിൽ വിവാഹം കഴിക്കാൻ സാധിച്ചതിൽ വലിയ സന്തോഷം എന്ന് ആരതിയും പറഞ്ഞു.
എനിക്ക് ഞാനായി തന്നെ ജീവിക്കണമെന്നാണ് ആഗ്രഹം. ആരതി എന്നെ മാറ്റാൻ ശ്രമിച്ചിട്ടില്ല. എന്റെ ബെറ്റർവേഷൻ കൊണ്ടുവരാനുള്ള ശ്രമമാണ്. തെറ്റുകൾ എല്ലാവർക്കും പറ്റും. ചില കാര്യങ്ങൾ നമ്മുക്ക് തന്നെ മാറ്റണമെന്ന തോന്നും. അങ്ങനെയുള്ള കാര്യങ്ങൾ മാറ്റിയെന്നല്ലാതെ മറ്റൊരു മാറ്റം ഇല്ല. ബഹളം വെയ്ക്കുന്ന സ്റ്റേജ് ഒക്കെ കഴിഞ്ഞു. ഞാൻ ഒറ്റക്ക് വന്ന ആളാണ്. എന്നെ മോട്ടിവേറ്റ് ചെയ്യാൻ ആരും ജീവിതത്തിൽ ഉണ്ടായിരുന്നില്ല. എനിക്ക് വേണ്ടി ഞാൻ തന്നെ ശ്രമിക്കണം. അങ്ങനെ ആളുകളിലേക്ക് റീച്ച് ചെയ്യാനുള്ള ശ്രമങ്ങളാണ് നടത്തിയത്.
ഇപ്പോൾ ഒരു മെഡിക്കൽ കമ്പനിയുടെ ബ്രാൻഡ് അമ്പാസിഡർ ആണ്. 5 വർഷത്തെ കോൺട്രാക്ട് ആണ്. അത് കഴിഞ്ഞ് മാത്രമേ സിനിമയുമായി മുന്നോട്ട് പോകൂ. നല്ലൊരു സിനിമ ചെയ്യണമെന്നാണ് ആഗ്രഹം. അതുകൊണ്ടാണ് സമയമെടുത്ത് സിനിമ ചെയ്യാൻ തീരുമാനിച്ചതെന്നും റോബിൻ പറഞ്ഞിരുന്നു.
വധുവിന്റെ വീട്ടുകാർ റോബിന് ആഡംബര കാറും ആഭരണങ്ങളുമെല്ലാം സ്ത്രീധനമായി നൽകുന്നതായി പ്രചരിച്ചിരുന്നു. എന്നാൽ അതിൽ ഒന്നും സത്യമില്ലെന്നും സ്ത്രീധനം വാങ്ങാതെയാണ് റോബിന്റെ വിവാഹമെന്നുമാണ് താരം തന്നെ പറഞ്ഞത്. വിവാഹശേഷം രണ്ട് വർഷം നീണ്ടുനിൽക്കുന്ന ഹണിമൂണാണ് ആരതിയും റോബിനും പ്ലാൻ ചെയ്തിരിക്കുന്നത്. രണ്ട് വർഷം കൊണ്ടും ഇരുവരും ചേർന്ന് ഇരുപത്തിയേഴിൽ അധികം രാജ്യങ്ങളിലേക്ക് യാത്ര നടത്തും. അതിനുള്ള ഒരുക്കങ്ങൾ ഇരുവരും നടത്തി കഴിഞ്ഞു. മാസങ്ങൾ ഇടവിട്ട് യാത്ര ചെയ്യുക എന്നതാണ് പ്ലാൻ. ആദ്യത്തെ യാത്ര അസൈർബൈജാനിലേക്കായിരിക്കും. ഫ്രീ ട്രിപ്പാണ് എന്നും റോബിൻ പറഞ്ഞിരുന്നു.
