Connect with us

ബിസ്‌ക്കറ്റ് കഴിക്കണമെങ്കില്‍ ലാലേട്ടന്‍ കമന്റിടണം; ഒടുക്കം കമന്റുമായി സാക്ഷാല്‍ മോഹന്‍ലാല്‍

Social Media

ബിസ്‌ക്കറ്റ് കഴിക്കണമെങ്കില്‍ ലാലേട്ടന്‍ കമന്റിടണം; ഒടുക്കം കമന്റുമായി സാക്ഷാല്‍ മോഹന്‍ലാല്‍

ബിസ്‌ക്കറ്റ് കഴിക്കണമെങ്കില്‍ ലാലേട്ടന്‍ കമന്റിടണം; ഒടുക്കം കമന്റുമായി സാക്ഷാല്‍ മോഹന്‍ലാല്‍

ഇന്‍സ്റ്റാഗ്രാമില്‍ താരംഗമായ പുതിയ ട്രെന്‍ഡിനൊപ്പം മലയാളികളുടെ സ്വന്തം ലാലേട്ടനും എത്തിയിരിക്കുകയാണ്. ഇഷ്ടതാരങ്ങളുടെ കമന്റുകള്‍ ആവശ്യപ്പെട്ട് ആരാധകര്‍ എത്തുന്ന റീലുകള്‍ വൈറലായി മാറുകയാണ്. പ്രിയപ്പെട്ട നടനോ നടിയോ കമന്റിട്ടാലേ താന്‍ പഠിക്കൂ അല്ലെങ്കില്‍ ഭക്ഷണം കഴിക്കൂ എന്നൊക്കെയാണ് ആരാധകര്‍ ഇന്‍സ്റ്റാഗ്രാം റീലുകളില്‍ ആവശ്യപ്പെടുന്നത്. അത്തരത്തില്‍ ഒരു വീഡിയോയില്‍ മോഹന്‍ലാലിന്റെ കമന്റും വന്നിരിക്കുകയാണ്.

ആരോമല്‍ എന്ന യുവാവ് പങ്കുവെച്ച വീഡിയോയ്ക്കാണ് മോഹന്‍ലാലും കമന്റിട്ടത്. ഈ ബിസ്‌ക്കറ്റ് കഴിക്കണമെങ്കില്‍ ലാലേട്ടന്‍ വീഡിയോയ്ക്ക് കമന്റിടണമെന്നായിരുന്നു ആവശ്യം.

കഴിക്ക് മോനേ, ഫ്രണ്ട്‌സിനും കൊടുക്കൂവെന്നായിരുന്നു താരത്തിന്റെ മറുപടി കമന്റ്. ഫേക്കാണെന്ന് വിചാരിച്ചുവെന്നും സംഭവം സത്യമാണെന്നും പറഞ്ഞ് ആരാധകരും കമന്റിട്ടതോടെ നിരവധി പേരുടെ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തു.

ഇതിന് മുമ്പും സോഷ്യല്‍ മീഡിയയില്‍ രസകരമായ ഇത്തരം റീലുകളും അതിനുള്ള മറുപടിയുമായി താരങ്ങളും എത്തിയിട്ടുണ്ട്. ഈ വീഡിയോയ്ക്ക് ടൊവിനോ തോമസ് കമന്റ് ചെയ്താലേ പഠിക്കൂ’ എന്ന പോസ്റ്റിന്, ‘പോയിരുന്ന് പഠിക്ക് മോനേ’ എന്നായിരുന്നു ടൊവിനോയുടെ മറുപടി. ബേസില്‍ ജോസഫ് കമന്റ് ചെയ്താല്‍ നാട്ടിലേക്കു വരാം എന്ന് വിദേശത്ത് ആറ് വര്‍ഷമായി ജോലി ചെയ്യുന്ന യുവാവിനുള്ള ബേസിലിന്റെ രസകരമായ മറുപടി ‘മകനേ മടങ്ങി വരൂ’ എന്നായിരുന്നു.

മലയാളത്തില്‍ മാത്രമല്ല ഇത് ട്രെന്‍ഡായത്. വിജയ് ദേവരകൊണ്ട വിഡിയോക്ക് കമന്റ് ചെയ്താല്‍ ഞങ്ങള്‍ പരീക്ഷയ്ക്ക് പഠിക്കാം എന്ന പോസ്റ്റിന്, പരീക്ഷയില്‍ 90 ശതമാനം മാര്‍ക്ക് നേടിയാല്‍ ഞാന്‍ നിങ്ങളെ നേരിട്ട് വന്ന് കാണാം എന്ന് വിജയ് ദേവരകൊണ്ടയും കമന്റ് ചെയ്തിരുന്നു.

More in Social Media

Trending

Recent

To Top