Connect with us

‘പ്രേക്ഷകരുടെ സ്‌നേഹത്തില്‍ ഞങ്ങള്‍ മതിമറന്നു, അവര്‍ക്ക് വേണ്ടി പിന്നെയും പാടി’; സംഗീത പരിപാടി സ്റ്റേജില്‍ കയറി പോലീസ് നിര്‍ത്തിച്ചതിന് പിന്നാലെ പ്രതികരണവുമായി എആര്‍ റഹ്മാന്‍

News

കഴിഞ്ഞ ദിവസമായിരുന്നു എആര്‍ റഹ്മാന്റെ സംഗീത നിശ പൊലീസ് ഇടപെട്ട് തടഞ്ഞത്. ഇതിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് എആര്‍ റഹ്മാന്‍. തന്റെ ട്വിറ്റര്‍ പേജിലൂടെയായിരുന്നു അദ്ദേഹം ഈ സംഭവത്തെ കുറിച്ച് പറഞ്ഞത്.

‘ഇന്നലെ റോക്ക്സ്റ്റാര്‍ മൊമന്റ് ഉണ്ടായില്ലേ? ഞങ്ങളത് ചെയ്‌തെന്നാണ് ഞാന്‍ കരുതുന്നത്. പ്രേക്ഷകരുടെ സ്‌നേഹത്തില്‍ ഞങ്ങള്‍ മതിമറന്നു, അവര്‍ക്ക് വേണ്ടി പിന്നെയും പാടി. കൂടുതല്‍ നല്‍കാന്‍ ആഗ്രഹിച്ചു. അത്തരമൊരു അവിസ്മരണീയ സായാഹ്നത്തിന് പൂനെയ്ക്ക് ഒരിക്കല്‍ കൂടി നന്ദി’ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ലൈവ് കണ്‍സര്‍ട്ടില്‍ നിന്നുള്ള ഒരു വീഡിയോയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. പരിപാടിയിലേക്ക് പൊലീസ് ഉദ്യോഗസ്ഥന്‍ കന്നു വന്ന് നിര്‍ത്താന്‍ ആവശ്യപ്പെടുന്നതും, അവസാനിപ്പിക്കുകയാണ് എന്ന് എ ആര്‍ റഹ്മാന്‍ പറയുന്നതും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

രാത്രി പത്തിന് ശേഷം പരിപാടി തുടരാനാകില്ലെന്ന് വ്യക്തമാക്കിയാണ് പുനെ പൊലീസ് കഴിഞ്ഞ ദിവസം റഹ്മാന്റെ ഷോ നിര്‍ത്തിച്ചത്. പിന്നാലെ പുനെ പൊലീസ് എ ആര്‍ റഹ്മാനെ അധിക്ഷേപിച്ചു എന്നാരോപിച്ച് അദ്ദേഹത്തിന്റെ ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ രംഗത്തെത്തിയിരുന്നു. മഹാരാഷ്ട്ര പൊലീസിന്റെ നടപടി തെറ്റായിപ്പോയി എന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനം ഉയരുന്നത്.

ഓസ്‌കര്‍ അടക്കം നേടിയ ഒരു വ്യക്തിയെ വേദിയില്‍ കയറി അപമാനിക്കുന്നതിന് പകരം, പരിപാടി അവസാനിപ്പിക്കാന്‍ സംഘാടകരോട് പൊലീസിന് ആവശ്യപ്പെടാമിയിരുന്നു എന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. പൊലീസ് നടപടിക്ക് എതിരെ സംഘാടകരും രംഗത്തെത്തി. ഇത്തരത്തില്‍ ഷോ നിര്‍ത്തിക്കുന്നത് എ ആര്‍ റഹ്മാനോട് കാണിക്കുന്ന അപമര്യാദയാണ് എന്ന് ഇവന്റ് സംഘടിപ്പിച്ച ഹെരാംബ് ഷെല്‍കെ പറഞ്ഞു.

More in News

Trending