Connect with us

നടി ഒറ്റക്ക് ആണെന്ന് അറിയില്ലായിരുന്നു… കുടുംബസമേതം ആണെന്ന് കരുതിയാണ് ഹോംസ്റ്റേ കൊടുത്തതെന്ന് മധുസൂദനൻ, നടനെ വെള്ളം കുടിപ്പിക്കാൻ അന്വേഷണ സംഘം! ഹോം സ്റ്റേയിൽ സംഭവിച്ചത്…

News

നടി ഒറ്റക്ക് ആണെന്ന് അറിയില്ലായിരുന്നു… കുടുംബസമേതം ആണെന്ന് കരുതിയാണ് ഹോംസ്റ്റേ കൊടുത്തതെന്ന് മധുസൂദനൻ, നടനെ വെള്ളം കുടിപ്പിക്കാൻ അന്വേഷണ സംഘം! ഹോം സ്റ്റേയിൽ സംഭവിച്ചത്…

നടി ഒറ്റക്ക് ആണെന്ന് അറിയില്ലായിരുന്നു… കുടുംബസമേതം ആണെന്ന് കരുതിയാണ് ഹോംസ്റ്റേ കൊടുത്തതെന്ന് മധുസൂദനൻ, നടനെ വെള്ളം കുടിപ്പിക്കാൻ അന്വേഷണ സംഘം! ഹോം സ്റ്റേയിൽ സംഭവിച്ചത്…

സിനിമാ താരത്തെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ പ്രതിയായ റിട്ടേർഡ് ഡി വൈ എസ് പിയും നടനുമായ മധുസൂദനന്‍റെ മൊഴി രേഖപ്പെടുത്തും. ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ബേക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിച്ചു. പരാതി കെട്ടിച്ചമച്ചതാണോ എന്നതടക്കമുള്ള കാര്യങ്ങളും അന്വേഷിക്കും.

ആല്‍ബത്തില്‍ അഭിനയിക്കാനെത്തിയ നടിയെ ഹോട്ടല്‍ മുറിയില്‍ വച്ച് മദ്യം കഴിക്കാന്‍ നിര്‍ബന്ധിച്ചെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചെന്നുമാണ് ബേക്കല്‍ ഡി വൈ എസ് പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. 28കാരിയായ യുവതിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. മദ്യം നിര്‍ബന്ധിപ്പിച്ച് കുടിപ്പിക്കുകയും. തന്റെ മുറിയിലേക്ക് വി മധുസൂദനന്‍ വരാന്‍ ആവശ്യപ്പെട്ടുവെന്നാണ് പരാതിയില്‍ പറയുന്നത്. ഇയാളില്‍ നിന്നുമുള്ള ശല്യം സഹിക്കവയ്യാതെയാണ് യുവതി രാത്രി തന്നെ പൊലീസില്‍ പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് ഐ പി സി 354ാം വകുപ്പ് പ്രകാരം കേസെടുക്കുകയായിരുന്നു.

ഒരു ആൽബത്തിൽ അഭിനയിക്കാന്‍ വേണ്ടിയാണ് കൊല്ലം സ്വദേശിയായ യുവതി കാസര്‍ഗോഡേക്ക് എത്തുന്നത്. ഈ നടിക്ക് താമസിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ ഒരു ഹോം സ്‌റ്റേ ഒരുക്കിയിരുന്നു. അവിടെ വച്ചാണ് മുന്‍ ഡി വൈ എസ് പി കൂടിയായ മധുസൂധനന്റെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റം ഉണ്ടായത്.മദ്യം നിര്‍ബന്ധിപ്പിച്ച് കുടിപ്പിക്കുകയും. തന്റെ മുറിയിലേക്ക് വി മധുസൂദനന്‍ വരാന്‍ ആവശ്യപ്പെട്ടുവെന്നാണ് പരാതിയില്‍ പറയുന്നത്. ഇയാളില്‍ നിന്നുമുള്ള ശല്യം സഹിക്കവയ്യാതെയാണ് യുവതി രാത്രി തന്നെ പൊലീസില്‍ പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് ഐ പി സി 354ാം വകുപ്പ് പ്രകാരം കേസെടുക്കുകയായിരുന്നു.കേസില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. വി മധുസൂദനന്‍ ഏതാനും ചില സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കൂടാതെ പൊലീസ് അസോസിയേഷന്റെ നേതൃസ്ഥാനം വഹിച്ചിട്ടുള്ള വ്യക്തി കൂടിയാണ്. യുവതിയുടെ വിശദമായ മൊഴി പൊലീസ് എടുത്തിട്ടുണ്ട്. 2020ല്‍ കണ്ണൂര്‍ വിജിലന്‍സ് ഡി വൈ എസ് പി ആയിരിക്കെയാണ് മധുസൂദനന്‍ വിരമിച്ചത്.

ഹോം സ്റ്റേയിൽ താമസിപ്പിച്ച് ബിയർ കുടിക്കാൻ പ്രേരിപ്പിക്കുകയും തന്‍റെ മുറിയിൽ കിടക്കണമെന്നാവശ്യപ്പെടുകയും ചെയ്തതായി യുവതി ബേക്കൽ ഡി വൈ എസ് പിക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മോശമായി സംസാരിച്ചെന്നും പരാതിയിൽ പറയുന്നുണ്ട്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കാസർകോട് ബേക്കൽ പൊലീസ് കേസ് സിനിമ നടൻ കൂടിയായ റിട്ടേർഡ് ഡി വൈ എസ് പി മധുസൂദനെതിരെ കേസെടുത്തത്. എന്നാൽ ആൽബത്തിൽ അഭിനയിക്കാൻ എത്തിയ യുവതി തനിക്കെതിരെ നൽകിയത് വ്യാജ പരാതിയാണെന്ന് മുൻ ഡിവൈ.എസ്.പി വി മധുസൂദനൻ പറഞ്ഞു. കാഞ്ഞങ്ങാട് സ്വദേശിയാണ് താമസിക്കാൻ മുറി വേണമെന്ന് ആവശ്യപ്പെട്ട് കല്ല്യോട്ടെ വീട്ടിൽ എത്തിയത്. നടി ഒറ്റക്ക് ആണെന്ന് അറിയില്ലായിരുന്നു. കുടുംബസമേതം ആണെന്ന് കരുതിയാണ് ഹോംസ്റ്റേ കൊടുത്തത്. ഏഴര മണിയോടെ ഭക്ഷണം വേണമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഭക്ഷണം എത്തിച്ചു നൽകി. ഒറ്റക്കാണെങ്കിൽ അവിടെ എ.സി മുറിയുണ്ട് അവിടെ കിടന്നോ എന്ന് പറഞ്ഞിരുന്നു. എന്നാൽ തന്നെ മുറിയിലേക്ക് ക്ഷണിച്ചു എന്ന് തെറ്റിദ്ധരിച്ച്,ഇവർ എന്നോട് മോശമായി പെരുമാറിയെന്ന് ആരോപിച്ചു പരാതി നൽകി. എനിക്കെതിരെയുള്ള ശത്രുക്കളാണ് കേസെടുക്കാൻ ശ്രമിച്ചതിന് പിന്നിലെന്ന് സംശയിക്കുന്നതായി മധുസൂദനൻ പറയുന്നത്.

തൊണ്ടിമുതലും ദൃക്‌സാക്ഷിയുമുള്‍പ്പെടെ നിരവധി സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ നടനായിരുന്നു. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി മധുസുദനന്‍ സിനിമയിലുണ്ട്. അന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, കക്ഷി അമ്മിണിപ്പിള്ളയിലേയും കഥപാത്രങ്ങള്‍ പ്രേക്ഷക ശ്രദ്ധനേടിയിരുന്നു.

More in News

Trending

Recent

To Top