നടി നിമിഷ സജയന് പിന്നാലെ നടി അപര്‍ണ്ണ ബാലമുരളിയും നികുതി വെട്ടിപ്പ് കുരുക്കില്‍
നടി നിമിഷ സജയന് പിന്നാലെ നടി അപര്‍ണ്ണ ബാലമുരളിയും നികുതി വെട്ടിപ്പ് കുരുക്കില്‍ . തമിഴ് സിനിമയിലെ അഭിനയത്തിന് ഈ വര്‍ഷത്തെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയിട്ടുള്ള നടിയാണ് അപര്‍ണ്ണ ബാലമുരളി. അഞ്ച് വര്‍ഷത്തെ വരുമാനം മറച്ചുവെച്ച് അപര്‍ണ ബാലമുരളി 16,49,695 രൂപ നികുതി വെട്ടിച്ചതായാണ് സംസ്ഥാന ജി എസ് ടി വിഭാഗം കണ്ടെത്തിയിരിക്കുന്നത്.ഇത് സംബന്ധിച്ച സമന്‍സ് കൈപ്പറ്റിയതിന് പിന്നാലെ നികുതി അടക്കാം എന്ന് അപര്‍ണ്ണ ബാലമുരളി അറിയിച്ചു എന്നാണ് സംസ്ഥാന ജി എസ് ടി വിഭാഗം വ്യക്തമാക്കുന്നത്. കഴിഞ്ഞ മാസമാണ് നടി നിമിഷ സജയന് എതിരേയും സമാന ആരോപണം വന്നത്. സിനിമാ താരങ്ങള്‍ പലപ്പോഴും നേരിടുന്ന ആരോപണങ്ങളില്‍ ഒന്നാണ് നികുതി തട്ടിപ്പ്. സൂപ്പര്‍താരങ്ങള്‍ക്ക് വരെ ഇത്തരം ആരോപണങ്ങളില്‍ നിന്ന് രക്ഷ നേടാനായിട്ടില്ല. ഇതിനിടയിലാണ് തെന്നിന്ത്യയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത് കൊണ്ടിരിക്കുന്ന നടി അപര്‍ണ്ണ ബാലമുരളിയും നികുതി വെട്ടിപ്പ് കുരുക്കില്‍ കുടുങ്ങിയിരിക്കുകയാണ്.
2017 മുതല്‍ 2022 വരെ ഉള്ള കാലയളവില്‍ 91 ലക്ഷത്തോളം രൂപയുടെ വരുമാനം അപര്‍ണ ബാലമുരളി മറച്ച് വെച്ചു എന്നാണ് കണ്ടെത്തല്‍. സംസ്ഥാന ജി എസ് ടി വിഭാഗം ആണ് വരുമാനം മറച്ച് വെച്ച അപര്‍ണ് ബാലമുരളി നികുതി വെട്ടിപ്പ് നടത്തി എന്ന് കണ്ടെത്തിയത് എന്നാണ് റിപ്പോര്‍ട്ട്.
ബി ജെ പി വക്താവ് സ്ഥാനത്ത് നിന്നും അടുത്തിടെ പുറത്താക്കിയ സന്ദീപ് വാര്യര്‍ ആയിരുന്നു നിമിഷ സജയന് എതിരെ നികുതി വെട്ടിപ്പ് ആരോപണം ഉന്നയിച്ചിരുന്നത്. നിമിഷ സജയന് ഒരു കോടി പതിനാല് ലക്ഷത്തിലധികം രൂപയുടെ വരുമാനം ഒളിപ്പിച്ച് വച്ചതായി സംസ്ഥാന ജി എസ് ടി ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തി എന്നായിരുന്നു സന്ദീപ് വാര്യര്‍ പറഞ്ഞത്. 20.65 ലക്ഷം രൂപയുടെ നികുതി നിമിഷ സജയന് വെട്ടിച്ചു എന്നായിരുന്നു ആരോപണം.
നിമിഷ സജയന്റെ തട്ടിപ്പ് സംബന്ധിച്ച് ഇന്റലിജന്‍സ് വിവരം ലഭിച്ച ജി എസ് ടി വകുപ്പ് അവര്‍ക്ക് സമന്‍സ് നല്കി. പിന്നീട് നിമിഷയുടെ അമ്മ ആനന്ദവല്ലി എസ് നായര്‍ കേസില്‍ ഹാജരാവുകയും ചെയ്തു. വരുമാനം രേഖപ്പെടുത്തിയതില്‍ പിശക് സംഭവിച്ചതായി അമ്മ സമ്മതിച്ചു എന്നും സന്ദീപ് വാര്യര്‍ പറഞ്ഞിരുന്നു. നേരത്തെ സുരേഷ് ഗോപി, ഫഹദ് ഫാസില്‍ എന്നിവരും നികുതി വെട്ടിപ്പില്‍ കുടുങ്ങിയിരുന്നു.
മഹേഷിന്റെ പ്രതികാരത്തിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് അപർണ ബാല മുരളി;ഒരു സെക്കൻഡ് ക്ലാസ് യാത്ര എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളത്തിരയിലേക്ക് ചുവട് വച്ചത്. അഭിനയത്തിലെന്നതിലുപരി അപർണ്ണ മികച്ച ഒരു ഗായിക കൂടിയാണ്. മലയാളത്തിലെ മുൻ നിര യുവതാരങ്ങളോടൊപ്പം ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ അഭിനയിക്കാനുള്ള ഭാഗ്യം താരത്തെ തേടി എത്തുകയും ചെയ്തു.
തൻറെ ഈ ആദ്യ ചിത്രത്തിലൂടെ തന്നെ ആരാധകരുടെ ശ്രദ്ധ കവരാൻ അപർണയ്ക്ക് ആയി. ഒരുപാട് പ്രശംസയും ഈ കഥാപാത്രത്തിന് അപർണ്ണയെ തേടിയെത്തി. പിന്നീടങ്ങോട്ട് ഇൻഡസ്ട്രിയിൽ സജീവമാണ് അപർണ. ഇപ്പോൾ മലയാളവും കടന്ന് തമിഴിൽ എത്തി നിൽക്കുന്നു താരം.
ഇനി ഉത്തരം’ ആണ് അപർണയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ത്രില്ലർ ഇൻവസ്റ്റിഗേഷൻ ജോണറിൽ ഉൾപ്പെട്ട ചിത്രം ഒക്ടോബർ ഏഴിനായിരുന്നു റിലീസ് ചെയ്തത്. സീ5 എന്ന ഓൺലൈൻ പ്ലാറ്റ്ഫോമിൽ വരും ദിവസങ്ങളിൽ ചിത്രം സ്ട്രീം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്ത ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാകുമെന്ന സൂചനയും അണിയറ പ്രവർത്തകർ നൽകുന്നുണ്ട്.
