Malayalam
നടി അപര്‍ണ ബാലമുരളിയ്ക്ക് യുഎഇ ഗോള്‍ഡന്‍ വിസ
നടി അപര്‍ണ ബാലമുരളിയ്ക്ക് യുഎഇ ഗോള്‍ഡന്‍ വിസ
നിരവധി ആരാധകരുള്ള നടിയാണ് അപര്‍ണ ബാലമുരളി. സോഷ്യല്‍ മീഡിയയില്‍ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ യുഎഇ ഗോള്‍ഡന്‍ വിസ സ്വന്തമാക്കിയിരിക്കുകയാണ് അപര്‍ണ ബാലമുരളി. ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റല്‍ സിഇഓ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നും താരം യുഎഇ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി.
‘സുരൈ പോട്ര്’ എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിനാണ് അപര്‍ണ ബാലമുരളിക്ക് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചത്. മഹേഷിന്റെ പ്രതികാരം എന്ന ശ്രദ്ധേയമായ വേഷത്തിലൂടെയാണ് അപര്‍ണ ശ്രദ്ധിക്കപ്പെടുന്നത്. ഇസിഎച്ച് ഡിജിറ്റല്‍ മുഖേനെ മലയാളികളുള്‍പ്പെടെ നിരവധി ചലച്ചിത്ര താരങ്ങള്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്.
അപര്‍ണ ബാലമുരളി നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം ‘നിതം ഒരു വാനം’ ആണ്. രാ കാര്‍ത്തികാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചത്. അശോക് സെല്വന് ആണ് ചിത്രത്തില്‍ നായകനായത്. റിതു വര്‍മ്മയും ശിവാത്മികയും മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
അതേസമയം, അപര്‍ണാ ബാലമുരളിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത മലയാള ചിത്രം ‘ഇനി ഉത്തരം’ ആണ്. ഏറെ അഭിനയപ്രാധാന്യമുള്ള കഥാപാത്രമായിരുന്നു ചിത്രത്തില്‍ അപര്‍ണാ ബാലമുരളിക്ക്. സുധീഷ് രാമചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്തത്. ഹരീഷ് ഉത്തമന്, സിദ്ധാര്‍ത്ഥ് മേനോന്, സിദ്ദിഖ്, ജാഫര്‍ ഇടുക്കി, ഷാജു ശ്രീധര്‍, ജയന് ചേര്‍ത്തല, ബിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. രഞ്ജിത് ഉണ്ണിയുടേതാണ് തിരക്കഥ, സംഭാഷണം.
