Connect with us

നാല് ലക്ഷം കടം ഉണ്ടന്ന് പറഞ്ഞു, ഉടൻ തന്നെ ആ പണം അവർക്ക് നൽകി; താൻ കണ്ടതിൽ വച്ച് ഏറ്റവും ദയയും കരുതലുമുള്ള വനിതയാണ് നയൻതാര; വിഘ്നേഷിന്റെ അമ്മയുടെ വാക്കുകൾ ശ്രദ്ധ നേടുന്നു

Malayalam

നാല് ലക്ഷം കടം ഉണ്ടന്ന് പറഞ്ഞു, ഉടൻ തന്നെ ആ പണം അവർക്ക് നൽകി; താൻ കണ്ടതിൽ വച്ച് ഏറ്റവും ദയയും കരുതലുമുള്ള വനിതയാണ് നയൻതാര; വിഘ്നേഷിന്റെ അമ്മയുടെ വാക്കുകൾ ശ്രദ്ധ നേടുന്നു

നാല് ലക്ഷം കടം ഉണ്ടന്ന് പറഞ്ഞു, ഉടൻ തന്നെ ആ പണം അവർക്ക് നൽകി; താൻ കണ്ടതിൽ വച്ച് ഏറ്റവും ദയയും കരുതലുമുള്ള വനിതയാണ് നയൻതാര; വിഘ്നേഷിന്റെ അമ്മയുടെ വാക്കുകൾ ശ്രദ്ധ നേടുന്നു

നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ സൂപ്പര്‍ നായികയാണ് നയന്‍താര. ജയറാം നായകനായി എത്തിയ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാറായി തിളങ്ങി നില്‍ക്കുകയാണ് നടി. സോഷ്യല്‍ മീഡിയയില്‍ നയന്‍താര സജീവമല്ലെങ്കിലും വിഘ്‌നേഷ് വളരെ സജീവമാണ്. ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അടുത്തിടെയാണ് നയൻ‌താര ഒരമ്മയായത്. വാടാ ഗർഭത്തിലൂടെയാണ് ഇരട്ട കുഞ്ഞുങ്ങൾക്ക് ജന്മം നല്കിയത്

ഇപ്പോഴിതാ നയൻതാരയെ വാനോളം പുകഴ്ത്തുന്ന വിഘ്നേശിന്റെ അമ്മ മീന കുമാരിയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

താൻ കണ്ടതിൽ വച്ച് ഏറ്റവും ദയയും കരുതലുമുള്ള വനിതയാണ് നയൻതാരയെന്ന് മീനാ കുമാരി പറഞ്ഞു. ബുദ്ധിമുട്ട് പറഞ്ഞ് ആരെത്തിയാലും അവരെ സഹായിക്കാൻ ഒരു മടിയും കാണിക്കാത്ത ആളാണ് നയൻതാരയെന്നും അവർ പറയുന്നു. യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മീന കുമാരി തന്റെ മരുമകൾ നയൻതാരയെ പ്രശംസ കൊണ്ട് മൂടിയത്.

വിഘ്നേഷിന്റെ അമ്മയുടെ വാക്കുകൾ ഇങ്ങനെ

എന്റെ മകൻ ഒരു മികച്ച സംവിധായകനും മരുമകൾ നയൻതാര മികച്ച അഭിനേത്രിയുമാണ്. രണ്ടുപേരും കഠിനാധ്വാനികളാണ്. നയൻതാരയുടെ വീട്ടിൽ എട്ട് ജോലിക്കാരാനാണ് ഉള്ളത്. നാല് സ്ത്രീകളും നാല് പുരുഷന്മാരും. ഒരിക്കൽ അവരിൽ ഒരു സ്ത്രീ, നാല് ലക്ഷം രൂപ കടം ഉള്ളതിനാൽ ജീവിതം ശരിക്കും ബുദ്ധിമുട്ടുകയാണെന്ന് നയൻതാരയോട് പറഞ്ഞു. നയൻതാര ഉടൻ തന്നെ ആ പണം അവർക്ക് നൽകി. കടങ്ങളെല്ലാം ഉടൻതന്നെ തീർക്കണമെന്നും അവരോടു പറഞ്ഞു. ഒരു വീട്ടുജോലിക്കാരിക്ക് ഇത്രയും തുക പെട്ടെന്ന് എടുത്തു നൽകണമെങ്കിൽ അവർക്ക് വിശാലമായ ഒരു ഹൃദയവും മനസ്സലിവും ഉള്ള ആളായിരിക്കണം. മാത്രമല്ല ആ സ്ത്രീ അതിനർഹയാണ്. കാരണം രണ്ട് മൂന്ന് വർഷമായി ആ വീട്ടിൽ ജോലി എടുക്കുന്നവരാണ് അവർ. ഒരിക്കൽ നയൻതാരയുടെ അമ്മ സ്വന്തം കയ്യിലെ സ്വർണവള അവർക്ക് ഊരി നൽകിയിരുന്നു.

അതേസമയം, ​ഗോൾഡ് എന്ന നയൻതാരയുടെ മലയാളി സിനിമ നാളെ റിലീസ് ചെയ്യുകയാണ്. പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അല്‍ഫോണ്‍സ് പുത്രൻ ആണ്. ‘പ്രേമ’ത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ലൗ ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിന് ശേഷം നയൻതാര അഭിനയിക്കുന്ന മലയാള സിനിമ കൂടിയാണ് ​ഗോൾഡ്.

More in Malayalam

Trending

Recent

To Top