Malayalam
ഓടിച്ചുകൊണ്ടുപോകാൻ ഈസിയായത് ലക്ഷുവറി കാറിനേക്കാളും ദാമ്പത്യജീവിതം ആണ് , ദാമ്പത്യപ്രശ്നത്തി കുഴപ്പം സംഭവിക്കും, അതിന്റെ തെളിവാണത്; ദിലീപിന്റെ വീഡിയോ വീണ്ടും വൈറൽ
ഓടിച്ചുകൊണ്ടുപോകാൻ ഈസിയായത് ലക്ഷുവറി കാറിനേക്കാളും ദാമ്പത്യജീവിതം ആണ് , ദാമ്പത്യപ്രശ്നത്തി കുഴപ്പം സംഭവിക്കും, അതിന്റെ തെളിവാണത്; ദിലീപിന്റെ വീഡിയോ വീണ്ടും വൈറൽ
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ജനപ്രിയ നായകനാണ് ദിലീപ്. നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും സങ്കടപ്പെടുത്തിയും ദിലീപ് പ്രേക്ഷകരുടെ മനസിലേയ്ക്ക് ചേക്കേറുകയായിരുന്നു. തൊണ്ണൂറുകളുടെ തുടക്കത്തില്‍, സിനിമാ പാരമ്പര്യമൊന്നുമില്ലാതെ മലയാള സിനിമയിലേയ്ക്ക് കാലെടുത്ത് വെച്ച ഗോപാലകൃഷ്ണന്‍ എന്ന ആ ചെറുപ്പക്കാരന്റെ എക്കാലത്തെയും സ്വപ്നം സിനിമയായിരുന്നു.
കണ്ണടച്ചു തുറക്കും മുമ്പായിരുന്നു ഗോപാലകൃഷ്ണന്‍ എന്ന ദിലീപിന്റെ വളര്‍ച്ച. കലാഭവന്റെ മിമിക്രിവേദികളില്‍ നിന്ന് അയാള്‍ സഹസംവിധായകനും, സഹനടനും, നായകനും നിര്‍മ്മാതാവും പിന്നീട് സിനിമകളുടെ റിലീസിങ് വരെ തീരുമാനിക്കുന്ന ഉയരങ്ങളിലേയ്ക്കും പറന്നു.
ദിലീപിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും ഹരമാണ്. സോഷ്യൽ മീഡിയ വഴി വല്ലപ്പോഴും മാത്രമാണ് നടന്റെ വിശേഷങ്ങൾ വൈറലായി മാറുക. ജീവിതത്തിൽ ചില പ്രതിസന്ധികൾ ഉണ്ടായപ്പോൾ സിനിമയിൽ നിന്നും ഒരു ചെറിയ ഇടവേള എടുത്തു മാറി നിന്ന നടൻ ഇപ്പോൾ വീണ്ടും സൂപ്പർ ഹിറ്റുകൾ സമ്മാനിക്കാനുള്ള ഒരുക്കത്തിലാണ്. അഭിനയത്തിന് പുറമെ നിർമ്മാണ രംഗത്തും സജീവമാണ് ഇപ്പോൾ നടൻ. അടുത്തിടെ അനുജൻ അനൂപ് പദ്മനാഭന്റെ ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചതും ദിലീപ് തന്നെ ആയിരുന്നു. ഇപ്പോഴിതാ താരത്തിന്റെ രസകരമായ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
മീനാക്ഷി മഹാലക്ഷ്മി, കാവ്യാ ഇവർ മൂന്നുപേരുമാണ് എന്റെ ഭാഗ്യം, അല്ലെങ്കിൽ ഇവർ മൂന്നുപേരുമാണ് എന്റെ ഹീറോസ് ഇത് സമ്മതിക്കുന്നോ, ഇല്ലയോ എന്ന മൈക്കിന്റെ ചോദ്യത്തിന് മറുപടി നൽകുകയാണ് ദിലീപ്. ഒബ്ജെക്ഷൻ പറഞ്ഞാൽ എനിക്ക് വീട്ടിൽ കയറാൻ പറ്റില്ല. യെസ് എന്ന് പറഞ്ഞാൽ മറ്റു ഹീറോസ് പ്രശ്നം ഉണ്ടാക്കും ചോദ്യം മാറ്റിപിടിക്കാൻ പറ്റുമോ എന്ന് ദിലീപ് ചോദിക്കുമ്പോൾ ദാമ്പത്യപ്രശ്നത്തിനു കുഴപ്പം ആകും എന്നുള്ളതുകൊണ്ട് ചോദ്യം വിടുന്നു എന്ന് അവതാരകൻ പറയുന്നു.
സിനിമയിൽ നല്ല തിരക്കഥയ്ക്ക് ഒപ്പം അജുവർഗീസും മമ്ത മോഹൻദാസും കൂടി ഉണ്ടെങ്കിൽ പടം ഹിറ്റ് ആകുമെന്ന് ഞാൻ വിശ്വസിക്കുന്നു എന്നതായിരുന്നു അടുത്ത ചോദ്യം. എന്നാൽ താൻ ഒരിക്കലും വിശ്വസിക്കുന്നില്ല നല്ലൊരു പ്രൊഡ്യൂസറും, സംവിധായകനും ഉണ്ടെങ്കിൽ മാത്രമേ സിനിമ വിജയിക്കൂ. രാമ ലീല വിജയിച്ചില്ലായിരുന്നു എങ്കിൽ സിനിമയിൽ ബ്രേയ്ക്ക് ആയേനെ എന്നും ജനപ്രിയ നടൻ പറയുന്നു. എന്നെ സ്നേഹിക്കുന്നവർ എന്റെ കൂടെ നിൽക്കുന്നുണ്ട് എന്നതിന്റെ തെളിവാണ് തന്റെ തിരിച്ചുവരവെന്നും നടൻ പറയുന്നുണ്ട്.
സിനിമയിൽ പിടിച്ചു നില്ക്കാൻ വിനയവും ജനപിന്തുണയും വേണോ എന്ന ചോദ്യത്തിന് അതെ, ഒപ്പം ദൈവാനുഗ്രഹവും വേണം എന്നും ദിലീപ് പറയുന്നു. സിനിമയിൽ ഞാൻ നോ പറഞ്ഞു ഒരുപാട് ആളുകളെ ശത്രുക്കൾ ആക്കിയിട്ടുണ്ട്, യെസ് പറഞ്ഞും ശത്രുക്കൾ ഉണ്ടായിട്ടുണ്ടെന്നും ദിലീപ് വീഡിയോയിൽ പറയുന്നു. കഥ പറയുമ്പോഴുള്ള തള്ളുകൾ കേട്ട് അതിൽ ചെന്ന് നല്ല പണി വാങ്ങിച്ചിട്ടുണ്ട് എന്നും എനിക്ക് പറ്റാത്ത കഥാപാത്രങ്ങൾ മറ്റു നടന്മാർക്കും കൊടുത്തിട്ടുണ്ട്. എനിക്ക് കഥാപാത്രങ്ങൾ തന്ന നടൻമാർ ഉണ്ടെന്നും ദിലീപ് പറഞ്ഞു.
ചെയ്യുമ്പോൾ സമാധാനം ആക്ടിങ് ആണെന്നും നിർമ്മാണം കാശ് കൈയ്യിൽ നിന്നും പോകുന്ന കാര്യം ആണെന്നും നടൻ പറയുന്നു. ജീവിതത്തിൽ കൂടുതൽ വിശ്വാസം സിനിമയിലെ സുഹൃത്തുക്കളെയും, സിനിമയ്ക്ക് പുറത്തുള്ള സുഹൃത്തുക്കളെയും ആണെന്നും നടൻ പറയുന്നുണ്ട്. സിനിമയുടെ പരാജയവും വിവാദങ്ങളും ഒരുപോലെ വേദനിപ്പിച്ചുവെന്നും ദിലീപ് പറഞ്ഞു. സംഘടനയിലെ വെറും മെമ്പർ ആയിരിക്കാൻ ആണ് ഇഷ്ടം ഭാരവാഹി ആകുന്നതിനോട് താത്പര്യമില്ലെന്നും മൈക്കിനോടായി ദിലീപ് പറയുന്നു.
കഴിക്കാൻ എളുപ്പം വിവാഹമോ ബോൺ ലെസ്സ് ചില്ലി ചിക്കനോ എന്ന ചോദ്യത്തിന് ബോൺ ലെസ് ചില്ലി ചിക്കൻ ആണ് എന്നുള്ള മറുപടിയാണ് ദിലീപ് നൽകിയത്. ഓടിച്ചുകൊണ്ടുപോകാൻ ഈസിയായത് ലക്ഷുവറി കാറിനേക്കാളും ദാമ്പത്യജീവിതം ആണെന്നും നടൻ പറയുന്നു. കാർ എങ്ങാനും ഇനി പറഞ്ഞു പോയാൽ തിരിച്ചു വീട്ടിലേക്ക് ചെല്ലാൻ പറ്റത്തില്ല അല്ലെ എന്ന് അവതാരകൻ ചോദിക്കുമ്പോൾ ഇല്ലേ എന്ന മറുപടിയാണ് നടൻ നൽകിയത്. രാവിലെ എണീക്കുമ്പോൾ കണ്ണിൽ ഉടക്കുന്ന കാഴ്ച എന്താണ് എന്ന് ചോദിക്കുമ്പോൾ “ഒന്ന് എഴുന്നേൽക്ക് ചേട്ടാ ചായ കുടിയ്ക്ക്, സമയം ഒൻപതു മണി ആയി എന്ന് പറഞ്ഞു”, കൊണ്ട് കൂടെ ഉള്ള പയ്യനെ ആണ് താൻ ആദ്യം കാണുന്നതെന്നും നടൻ പറഞ്ഞു.