Malayalam Breaking News
ആ കാര്യത്തിൽ ഇപ്പോള്‍ ഭയങ്കര ദാരിദ്ര്യമാണ്..ആ ചേട്ടന് സൂപ്പര്‍ ആണല്ലോ’ എന്ന് എനിക്ക് തോന്നിയിട്ടും കാര്യമില്ല – അനുശ്രീ
ആ കാര്യത്തിൽ ഇപ്പോള്‍ ഭയങ്കര ദാരിദ്ര്യമാണ്..ആ ചേട്ടന് സൂപ്പര്‍ ആണല്ലോ’ എന്ന് എനിക്ക് തോന്നിയിട്ടും കാര്യമില്ല – അനുശ്രീ
By
റിയാലിറ്റി ഷോയിലൂടെയാണ് അനുശ്രീ സിനിമ രംഗത്തേക്ക് എത്തിയത് . ഇപ്പോൾ കൈ നിറയെ ചിത്രങ്ങളുമായി നടി സജീവമാണ്.തനിക്ക് പ്രണയ ലേഖനങ്ങൾ കിട്ടാത്തതിനെ കുറച്ച് പങ്കു വയ്ക്കുകയാണ് അനുശ്രീ ഇപ്പോൾ .
പ്രണയത്തിന്റെ കാര്യം ചിന്തിക്കുമ്ബോള്‍ വല്ലാത്ത ഒരു സങ്കടമാണ് തനിക്ക് ഉണ്ടാകുന്നതെന്ന് അനുശ്രീ പറയുന്നു . സിനിമ നടിയായതില്‍ പിന്നെ പ്രേമ ലേഖനം ലഭിക്കാറില്ലെന്നും അനുശ്രീ പറയുന്നു .അടുത്തിടെ ഒരു നാലാം ക്ളാസ്സിലെ പയ്യന് തനിക്ക് ഒരു ലവ് ലെറ്റര്‍ സമ്മാനിച്ചുവെന്നും അത് താന്‍ സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്നും വൈകാതെ തന്നെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുമെന്നും അനുശ്രീ ഒരു എഫ് എം ചാനലിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.
‘പ്രണയത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ ഭയങ്കര ദാരിദ്ര്യമാണ്. സിനിമ നടിയായതിനാല്‍ പ്രണയ ലേഖനങ്ങള്‍ ഒന്നും ലഭിക്കാറില്ല. അടുത്തിടെ ഒരു സ്കൂളില്‍ പോയപ്പോള്‍ നാലാം ക്ലാസില്‍ പഠിക്കുന്ന ഒരു പയ്യന് എനിക്ക് ഒരു ലവ് ലെറ്റര്‍ തന്നിരുന്നു. അത് ഞാന്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ട് ‘ആ ചേട്ടന് സൂപ്പര്‍ ആണല്ലോ’ എന്ന് എനിക്ക് തോന്നിയിട്ടും കാര്യമില്ല. അവരൊക്കെ എന്നെ അനുശ്രീ എന്ന നടിയായി മാത്രേ കാണുള്ളൂ. അതോണ്ട് റൊമാന്‍സ് ഒന്നും ആര്‍ക്കും എന്നോട് ഇപ്പോള്‍ ഇല്ല. .മോശം ഉദ്ദേശമാണ് ചിലര്‍ക്ക് ഉള്ളതെങ്കില്‍ അത് കൃത്യമായി പിടി കിട്ടും. ‘ഉണ്ടോ ഉറങ്ങിയോ’ എന്നൊക്കെ സ്റ്റെപ് സ്റ്റെപ് ആയിട്ട് ചോദ്യമെത്തും. ഞാന്‍ ഉണ്ടിട്ടു ഉറങ്ങിക്കോളാം അതിനു നിങ്ങള്‍ക്കു എന്താണെന്ന് ചോദിച്ചാല്‍ അവിടെ തീരും എല്ലാം. അനുശ്രീ പറയുന്നു.
anusree about loveletters
