Connect with us

ആദ്യ സിനിമക്ക് പുരസ്‌കാരം കിട്ടിയെന്ന് കരുതി രണ്ടാമത്തെ ചിത്രത്തിന് സാമ്പത്തികം കിട്ടില്ല – ഗീതു മോഹൻദാസ്

Malayalam Breaking News

ആദ്യ സിനിമക്ക് പുരസ്‌കാരം കിട്ടിയെന്ന് കരുതി രണ്ടാമത്തെ ചിത്രത്തിന് സാമ്പത്തികം കിട്ടില്ല – ഗീതു മോഹൻദാസ്

ആദ്യ സിനിമക്ക് പുരസ്‌കാരം കിട്ടിയെന്ന് കരുതി രണ്ടാമത്തെ ചിത്രത്തിന് സാമ്പത്തികം കിട്ടില്ല – ഗീതു മോഹൻദാസ്

മലയാള സിനിമയിലെ നായിക സാന്നിധ്യമായിരുന്നു ഗീതു മോഹൻദാസ് . പിന്നീട് അവർ തന്റെ പ്രവർത്തന മേഖല സംവിധാനത്തിലേക്ക് മാറ്റി പുരസ്‌കാരങ്ങൾ വാരിക്കൂട്ടുകയാണ്.

നടിയുടെ രണ്ടാമത്തെ ചിത്രം മൂത്തോന്‍ നവംബറില്‍ തിയേറ്ററില്‍ എത്തും. സിനിമക്ക് വേണ്ടി സാമ്ബത്തികം കണ്ടെത്താന്‍ ഏറെ ബുദ്ധിമുട്ടാണെന്ന് നടി പറയുന്നു. ആദ്യ സിനിമയ്ക്ക് പുരസ്‌കാരം ലഭിച്ചെന്നുകരുതി അടുത്തതിനു സാമ്ബത്തികം കണ്ടെത്തുന്നത് അത്ര എളുപ്പമാകില്ലെന്നാണ് നടി പറയുന്നത്.

നിങ്ങള്‍ ഒരു സ്വതന്ത്ര സംവിധായകനോ സംവിധായികയോ ആണെങ്കില്‍ സിനിമ ചെയ്യുന്നതിനായി പണം കണ്ടെത്താന്‍ ഏറെ സമയമെടുക്കും. ലയേഴ്സ് ഡൈസ് മികച്ച അഭിപ്രായം നേടുകയും പുരസ്‌കാരങ്ങള്‍ ലഭിക്കുകയും ചെയ്തപ്പോള്‍ ഞാന്‍ കരുതി എന്റെ രണ്ടാമത്തെ സിനിമയ്ക്ക് പണംകണ്ടെത്തുന്നത് എളുപ്പമാകുമെന്ന്. പക്ഷേ, അങ്ങനെയുണ്ടായില്ല. നല്ല അഭിപ്രായം നേടിയെങ്കിലും ബോക്‌സ് ഓഫീസില്‍ പിടിച്ചുനില്‍ക്കാന്‍ സിനിമയ്ക്കായില്ല. അടുത്തതവണ അങ്ങനെയുണ്ടാവില്ലെന്നാണ് പ്രതീക്ഷ പ്രമുഖ വാര്‍ത്ത മാധ്യമത്തിനോട് സംസാരിക്കവെയാണ് നടി ഇക്കാര്യം തുറന്ന് പറഞ്ഞത്.

geethu mohandas about movies

More in Malayalam Breaking News

Trending

Recent

To Top