Malayalam Breaking News
മോഹൻലാൽ ചിത്രത്തിലെ ആദ്യരാത്രി രംഗം ഡബ്ബ് ചെയ്യാതെ ഭാഗ്യലക്ഷ്മി കരഞ്ഞുകൊണ്ട് ഇറങ്ങി പോയി !
മോഹൻലാൽ ചിത്രത്തിലെ ആദ്യരാത്രി രംഗം ഡബ്ബ് ചെയ്യാതെ ഭാഗ്യലക്ഷ്മി കരഞ്ഞുകൊണ്ട് ഇറങ്ങി പോയി !
By
ഡബ്ബിങ് ആർട്ടിസ്റ്റും അഭിനേത്രിയുമായ ഭാഗ്യലക്ഷ്മി ഒട്ടേറെ അനുഭവസമ്പത്തുള്ള ആളാണ് . എല്ലാ കാര്യങ്ങളോടും തുടക്കം മുതൽ പ്രതികരിക്കാറുള്ള ഭാഗ്യലക്ഷ്മി ഇപ്പോൾ പഴയ ഒരു മോഹൻലാൽ ചിത്രത്തിനെ കുറിച്ച് പങ്കു വയ്ക്കുകയാണ്.
ഭദ്രന്‍ സംവിധാനം ചെയ്തു ശങ്കര്‍-മോഹന്‍ലാല്‍ എന്നിവര്‍ അഭിനയിച്ച ‘എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു’ എന്ന ചിത്രത്തിലെ ഒരു സീന്‍ ഡബ്ബ് ചെയ്യുന്നതിനിടെ താന്‍ സംവിധായനോട് പിണങ്ങി ഡബ്ബിങ് സ്റ്റുഡിയോയില്‍ നിന്ന് ഇറങ്ങിപ്പോയ അനുഭവത്തെക്കുറിച്ചാണ് ഒരു ടിവി ചാനല്‍ അഭിമുഖത്തില്‍ ഭാഗ്യലക്ഷ്മി തുറന്നു പറഞ്ഞത്.
‘എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു എന്ന ചിത്രത്തില്‍ ഞാന്‍ കലാ രഞ്ജിനിയ്ക്ക് വേണ്ടിയാണു ഡബ്ബ് ചെയ്തത്. കലാ രഞ്ജിനിയുടെ നായിക കഥാപാത്രത്തിന്റെ ‘ആദ്യരാത്രി’ സീന്‍ ഡബ്ബ് ചെയ്തു കൊണ്ടിരിക്കുന്ന വേളയില്‍ ചിത്രത്തിന്റെ സംവിധായകന്‍ പറഞ്ഞു അതിന്റെ ഫീലില്‍ തന്നെ ആ രംഗം ഡബ്ബ് ചെയ്യണമെന്നു. എനിക്ക് അതില്‍ മടിയുണ്ടായിരുന്നു മുന്‍പ് ഞാന്‍ അങ്ങനെയൊരു രീതിയില്‍ ഒരു സിനിമയിലും ഡബ്ബ് ചെയ്തിട്ടുണ്ടായിരുന്നില്ല. ഡബ്ബിംഗില്‍ അത് ബാലന്‍സായി വരാതിരുന്നപ്പോള്‍ സംവിധായന്‍ എന്നെ ഒരു നുള്ള് നുള്ളി. അത് ചെറുതായി മുറിഞ്ഞു. ഞാന്‍ കരഞ്ഞു കൊണ്ട് ഡബ്ബിംഗ് മതിയാക്കി അവിടെ നിന്ന് ഇറങ്ങിപ്പോയി. പിന്നീട് ജിഎസ് വിജയനൊക്കെ ആശ്വാസവാക്കുകള്‍ പറഞ്ഞാണ് എന്നെ തിരിച്ചു കൊണ്ടുവന്നത്’.
bhagyalakshmi about dubbing experiences