പെൺപിള്ളേർ ഭർത്താവിനെ അല്ലെങ്കിൽ വീട്ടുകാരെ ആശ്രയിച്ച് ജീവിക്കണമെന്ന രീതി മാറി, അവർക്ക് അവരുടേതായ സ്റ്റാന്റുണ്ട്, കാഴ്ചപ്പാടുകളുണ്ട്; അനുശ്രീ പറഞ്ഞത് കേട്ടോ?
പെൺപിള്ളേർ ഭർത്താവിനെ അല്ലെങ്കിൽ വീട്ടുകാരെ ആശ്രയിച്ച് ജീവിക്കണമെന്ന രീതി മാറി, അവർക്ക് അവരുടേതായ സ്റ്റാന്റുണ്ട്, കാഴ്ചപ്പാടുകളുണ്ട്; അനുശ്രീ പറഞ്ഞത് കേട്ടോ?
പെൺപിള്ളേർ ഭർത്താവിനെ അല്ലെങ്കിൽ വീട്ടുകാരെ ആശ്രയിച്ച് ജീവിക്കണമെന്ന രീതി മാറി, അവർക്ക് അവരുടേതായ സ്റ്റാന്റുണ്ട്, കാഴ്ചപ്പാടുകളുണ്ട്; അനുശ്രീ പറഞ്ഞത് കേട്ടോ?
സോഷ്യൽ മീഡിയയിൽ സജീവമാണ് മിനിസ്ക്രീൻ താരം അനുശ്രീ. ക്യാമറാമാനായ വിഷ്ണുവിനെയാണ് അനുശ്രീ വിവാഹം കഴിച്ചത്. ഇരുവരുടേതും പ്രണയ വിവാഹമായിരുന്നു. എന്നാൽ ആ ദാമ്പത്യത്തിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. ഒരു വര്‍ഷത്തിനുള്ളില്‍ ദാമ്പത്യം അവസാനിപ്പിക്കുന്ന അവസ്ഥയിലേക്കാണ് നടി എത്തിയത്. നിലവിൽ നടിയ്ക്ക് ഒരു യൂട്യൂബ് ചാനലുണ്ട്. ചാനലിലൂടെ വിശേഷങ്ങൾ എല്ലാം പങ്കിടാറുണ്ട്.
തനിക്ക് വലിയ ചിലവുകളൊന്നും ഇല്ലായിരുന്നുവെന്നും വിഷ്ണുവിന്റെ വീട്ടുകാരുടെ സാമ്പത്തിക പ്രശ്നങ്ങൾ തങ്ങളുടെ കുടുംബത്തെ ബാധിക്കുകയായിരുന്നുവെന്നുമാണ് അനുശ്രീ പറഞ്ഞത്. ഇപ്പോൾ ഭർത്താക്കന്മാരെ കുറിച്ചും കേരളത്തിലെ ആളുകളുടെ ചിന്താഗതിയെ കുറിച്ചും അനുശ്രീ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ഒരു അഭിമുഖത്തിലായിരുന്നു അനുശ്രീയുടെ വെളിപ്പെടുത്തൽ.
‘കേരളം എനിക്ക് ഇഷ്ടമാണ്. പക്ഷെ കേരളത്തിലെ ആളുകളുടെ മൈൻഡ് സെറ്റ് മാറ്റേണ്ടതായിട്ടുണ്ട്. അത് അവർ തന്നെ ചിന്തിച്ച് മാറ്റേണ്ടതാണ്. കാലം മാറി പഴയതുപോലെ അല്ല. ഇതിപ്പോൾ 2020 ആണ്. അതുകൊണ്ട് തന്നെ പെൺപിള്ളേർ ഭർത്താവിനെ അല്ലെങ്കിൽ വീട്ടുകാരെ ആശ്രയിച്ച് ജീവിക്കണമെന്ന രീതി മാറി.’ ‘പെണ്ണുങ്ങൾക്ക് അവരുടേതായ സ്റ്റാന്റുണ്ട്. അവർക്ക് അവരുടെ കാഴ്ചപ്പാടുകളുണ്ട്. അതിന് വേണ്ടി അവരെ ഫ്രീയായി വിടുക’ അനുശ്രീ പറഞ്ഞു.
2005 മുതൽ അഭിനയരംഗത്ത് സജീവമായ അനുശ്രീ ഇതുവരെ അമ്പതോളം സീരിയലുകളിൽ അഭിനയിച്ചുകഴിഞ്ഞു. ഓമനത്തിങ്കൾ പക്ഷി എന്ന സീരിയലിൽ ആൺകുട്ടിയായി വേഷമിട്ടുകൊണ്ടാണ് മിനി സ്‌ക്രീനിലേക്ക് അനുശ്രീ അരങ്ങേറിയത്. ശ്രീമഹാഭാഗവതം, പാദസരം, ഏഴുരാത്രികൾ, അമല, അരയന്നങ്ങളുടെ വീട്, മഞ്ഞിൽ വിരിഞ്ഞപൂവ് തുടങ്ങിയ സീരിയലുകളിലെ കഥാപാത്രങ്ങളും അനുശ്രീയ്ക്ക് ഏറെ പ്രേക്ഷകശ്രദ്ധ നേടികൊടുത്തവയാണ്. സീ കേരളം ചാനലിൽ സംപ്രേഷണം ചെയ്യുന്ന പൂക്കാലം വരവായി എന്ന പരമ്പരയിൽ അഭിനയിച്ചുകൊണ്ടിരിക്കവെയാണ് അനുശ്രീ വിവാഹിതയായത്.
നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആദിവാസി മത്സ്യത്തൊഴിലാളികൾക്ക് മീൻ വലകളും ലൈഫ് ജാക്കറ്റുകളും സൗജന്യമായി എത്തിച്ചു. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ്...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന വിവാദ ചിത്രമാണ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കൾ സമർപ്പിച്ച ഹർജി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...