Connect with us

ഓടുന്ന ബസിന്റേയും ചിരിക്കുന്ന പെണ്ണിന്റേയും പുറകെ പോകരുതെന്ന് പറഞ്ഞിട്ടുണ്ട്, വെറുതെ ആയിരിക്കും അല്ലേയെന്ന് ജിഷിൻ, സഹതാരത്തിനൊപ്പമുള്ള പ്രണയം നിറഞ്ഞ റീൽസുമായി നടൻ

Malayalam

ഓടുന്ന ബസിന്റേയും ചിരിക്കുന്ന പെണ്ണിന്റേയും പുറകെ പോകരുതെന്ന് പറഞ്ഞിട്ടുണ്ട്, വെറുതെ ആയിരിക്കും അല്ലേയെന്ന് ജിഷിൻ, സഹതാരത്തിനൊപ്പമുള്ള പ്രണയം നിറഞ്ഞ റീൽസുമായി നടൻ

ഓടുന്ന ബസിന്റേയും ചിരിക്കുന്ന പെണ്ണിന്റേയും പുറകെ പോകരുതെന്ന് പറഞ്ഞിട്ടുണ്ട്, വെറുതെ ആയിരിക്കും അല്ലേയെന്ന് ജിഷിൻ, സഹതാരത്തിനൊപ്പമുള്ള പ്രണയം നിറഞ്ഞ റീൽസുമായി നടൻ

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരദമ്പതികളായിരുന്നു ജിഷിൻ മോഹനും വരദയും. ഇരുവരും പിരിഞ്ഞാണ് കഴിയുന്നതെന്നുള്ള വാർത്ത അടുത്തിടെയാണ് പുറത്തുവന്നത്. സീരിയൽ രംഗത്ത് ജിഷിന് സജീവമാകുമ്പോൾ യുട്യൂബ് ചാനലുമായി തിരക്കിലാണ് ഇപ്പോൾ വരദയും. ജിഷിനുമായുള്ള വേർപിരിയൽ വാർത്തകളിൽ നിറഞ്ഞപ്പോൾ വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് പ്രതികരിക്കാനില്ലെന്നായിരുന്നു വരദ പറഞ്ഞത്. ഇതുവരെ ഡിവോഴ്‌സായിട്ടില്ലെന്നും ആയാല്‍ അറിയിക്കാമെന്നായിരുന്നു ജിഷിന്‍ പ്രതികരിച്ചത്. ഇരുവരും പക്ഷെ ഇതുവരെ വിവാഹമോചിതരായിട്ടില്ല. അഭിപ്രായ വ്യത്യാസങ്ങളുള്ളതിനാൽ അകന്ന് കഴിയുന്നുവെന്ന് മാത്രം.

ജിഷിൻ പങ്കുവെച്ച പുതിയ സോഷ്യൽമീഡിയ പോസ്റ്റാണ് ഇപ്പോൾ ആരാധകർക്കിടയിൽ വൈറലാകുന്നത്. സഹതാരത്തിനൊപ്പമുള്ള പ്രണയം നിറഞ്ഞ റീൽസാണ് ജിഷിൻ പങ്കുവെച്ചത്. കാത്ത് വാക്ക്ലെ രണ്ട് കാതൽ എന്ന ചിത്രത്തിലെ നാൻ പിഴയ് എന്ന പാട്ടിനൊപ്പമായിരുന്നു ജിഷിന്റെ റീൽ. കന്യാദാനം സീരിയലിലെ കേന്ദ്ര കഥാപാത്രങ്ങളിലൊന്ന് അവതരിപ്പിക്കുന്ന ഐശ്വര്യയാണ് ജിഷിനൊപ്പം റീൽസിൽ അഭിനയിച്ചിരിക്കുന്നത്.

ഓടുന്ന ബസിന്റേയും ചിരിക്കുന്ന പെണ്ണിന്റേയും പുറകെ പോകരുതെന്ന് കൊച്ചി രാജാവിൽ കോമളൻ പറഞ്ഞിട്ടുണ്ട്. വെറുതെ ആയിരിക്കും അല്ലേ?’ എന്നാണ് റീൽസ് പങ്കിട്ട് ജിഷിൻ കുറിച്ചത്. ജിഷിന്റെ രസകരമായ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേർ ജിഷിന്റെ ക്യാപ്ഷനെ വെല്ലുന്ന കമന്റുമായി എത്തി. ‘ആ പുഞ്ചിരിയിൽ വീഴല്ലേ ചീരു… വിനയേട്ടൻ ഇപ്പൊ വരും അടുത്ത സംശയരോഗമായി…, പൊയ്ക്കോളൂ എല്ലിന്റെ എണ്ണം കൂടും പല്ലിന്റെ എണ്ണം കുറയും, കോമളൻ വെറുതെ പറഞ്ഞതാ ചേട്ടൻ ധൈര്യമായി പൊയ്ക്കോളൂ. ഐശ്വര്യയുടെ ഭർത്താവ് വന്നാൽ ഓടിക്കോ’ എന്നിങ്ങനെയെല്ലാമാണ് കമന്റുകൾ വന്നത്.

നാനൂറ് എപ്പിസോഡുകൾ പിന്നിട്ട് ജൈത്ര യാത്ര തുടരുന്ന സീരിയലാണ് സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന കന്യാദാനം. വില്ലനായും സഹനടനായുമെല്ലാം വളരെ വർഷങ്ങളായി മലയാള സീരിയലിൽ സജീവമാണ് ജിഷിൻ മോഹൻ. അമലയെന്ന പരമ്പരയിലൂടെയായി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരായി മാറിയതാണ് ജിഷിന്‍ മോഹനും വരദയും. നായികയെ സ്വന്തമാക്കിയ വില്ലനെന്നായിരുന്നു ജിഷിനെ ആരാധകർ വിശേഷിപ്പിച്ചത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top