Malayalam
എത്രയോ ആള്‍ക്കാര്‍ ആഗ്രഹിക്കുന്ന അവസരമാണ് നിനക്ക് കിട്ടിയത്, കുറച്ച് ഇറിറ്റേഷനോടെയാണ് അന്നദ്ദേഹം ഇതേക്കുറിച്ച് സംസാരിച്ചത്; തുറന്ന് പറഞ്ഞ് ദിവ്യ പിള്ള
എത്രയോ ആള്‍ക്കാര്‍ ആഗ്രഹിക്കുന്ന അവസരമാണ് നിനക്ക് കിട്ടിയത്, കുറച്ച് ഇറിറ്റേഷനോടെയാണ് അന്നദ്ദേഹം ഇതേക്കുറിച്ച് സംസാരിച്ചത്; തുറന്ന് പറഞ്ഞ് ദിവ്യ പിള്ള
ഫഹദ് ഫാസില്‍ നായകനായ അയാള്‍ ഞാനല്ല എന്ന ചിത്രത്തിലൂടെയാണ് നടി ദിവ്യ പിള്ള അഭിനയ രംഗത്തെത്തിയത്. പിന്നീട് ഊഴത്തില്‍ പൃഥ്വിയുടെ നായികയായി അഭിനയിച്ചു. പല ടെലിവിഷന്‍ ഷോകളിലും അതിഥിയായും ദിവ്യ എത്താറുണ്ട് . ഗൾഫിൽ സെറ്റിൽഡാണ് ദിവ്യ പിള്ള. ഷെഫീക്കിന്റെ സന്തോഷം, ജയിലർ എന്നിവയാണ് ദിവ്യയുടേതായി റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ സിനിമകൾ.
ഇപ്പോഴിതാ പൃഥ്വിരാജിനോട് സംസാരിച്ചതിന് ശേഷം തന്റെ കാഴ്ചപ്പാട് മാറി മറിഞ്ഞെന്ന് തുറന്ന് പറയുകയാണ് നടി
രണ്ട് മാസം ലീവെടുത്താണ് ഞാന്‍ ഊഴത്തില്‍ അഭിനയിച്ചത്. ലാപ്ടോപ്പും എടുത്തായിരുന്നു ലൊക്കേഷനിലേക്ക് പോയത്. രാവിലെ കുറച്ച് ജോലി ചെയ്യാനുണ്ടായിരുന്നു. ഞാന്‍ റിപ്പോര്‍ട്ട് അയച്ചാലേ അവിടെയുള്ളവര്‍ക്ക് ജോലി ചെയ്യാനാവുമായിരുന്നുള്ളൂ. ജീത്തു ജോസഫ്- പൃഥ്വിരാജ് കൂട്ടുകെട്ടിലെ സിനിമയില്‍ അഭിനയിക്കുന്നതിന്റെ സന്തോഷമുണ്ടായിരുന്നു. അതില്‍ കുറച്ചൊക്കെ അഹങ്കാരവുമുണ്ടായിരുന്നു. സ്വയം ഒരും അഭിമാനം തോന്നിയിരുന്നു. അതിന് നന്നായി വര്‍ക്ക് ചെയ്യാനുണ്ട്. അത് പ്രൗഡ് മൊമന്റ് തന്നെയായിരുന്നു.
ലൊക്കേഷനില്‍ ഞാന്‍ ലാപ് വെച്ച് ജോലി ചെയ്യുന്നതെല്ലാം പൃഥ്വിരാജ് കാണുന്നുണ്ടായിരുന്നു. എത്രയോ ആള്‍ക്കാര്‍ ആഗ്രഹിക്കുന്ന അവസരമാണ് നിനക്ക് കിട്ടത്. അത് നീ എങ്ങനെയാണ് ഇത്ര ഈസിയായി കാണുന്നത്. കുറച്ച് ഇറിറ്റേഷനോടെയായാണ് അന്നദ്ദേഹം ഇതേക്കുറിച്ച് സംസാരിച്ചത്.
അതിന് മുന്‍പ് വരെ സിനിമയെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് വേറെയായിരുന്നു. സാധാരണക്കാര്‍ റിലാക്സേഷന് വേണ്ടിയാണല്ലോ സിനിമ കാണുന്നത്. എന്റെ മനസിലും അങ്ങനെയായിരുന്നു. സിനിമയെക്കുറിച്ചോ മേക്കിങ്ങിനെക്കുറിച്ചോ ഒന്നും എനിക്ക് വലിയ ധാരണയുണ്ടായിരുന്നില്ല. അന്നെനിക്ക് അറിയാവുന്ന മലയാള നടന്‍മാരിലൊരാള്‍ പൃഥ്വിരാജായിരുന്നു. ദിവ്യ പറഞ്ഞു.
