Connect with us

വിഷ്ണു ഭയങ്കര തമാശക്കാരനാണ്, എന്തെങ്കിലും സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ അതില്‍ കയറി കൗണ്ടര്‍ പറഞ്ഞ് ഇംപ്രസ് ചെയ്യിക്കും; അനുശ്രീയുടെ വാക്കുകൾ വീണ്ടും വൈറൽ

Malayalam

വിഷ്ണു ഭയങ്കര തമാശക്കാരനാണ്, എന്തെങ്കിലും സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ അതില്‍ കയറി കൗണ്ടര്‍ പറഞ്ഞ് ഇംപ്രസ് ചെയ്യിക്കും; അനുശ്രീയുടെ വാക്കുകൾ വീണ്ടും വൈറൽ

വിഷ്ണു ഭയങ്കര തമാശക്കാരനാണ്, എന്തെങ്കിലും സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ അതില്‍ കയറി കൗണ്ടര്‍ പറഞ്ഞ് ഇംപ്രസ് ചെയ്യിക്കും; അനുശ്രീയുടെ വാക്കുകൾ വീണ്ടും വൈറൽ

മിനിസ്ക്രീൻ താരം അനുശ്രീയുടെ ദാമ്പത്യ ജീവിതം വാർത്തകളിൽ നിറഞ്ഞതാണ്. അനുശ്രീയും ഭർത്താവ് വിഷ്ണുവും ഇപ്പോള്‍ പിരിഞ്ഞിരിക്കുകയാണ്. തന്റെ അമ്മയുടെ കൂടെയാണ് അനുശ്രീയും മകനുമുള്ളത്. തന്റെ യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങളൊക്കെ പങ്കുവെക്കാറുണ്ട്.

വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്നായിരുന്നു ക്യാമറാമാന്‍ വിഷ്ണുവിനെ അനുശ്രീ വിവാഹം കഴിച്ചത്. തങ്ങളുടെ ദാമ്പത്യ ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ച് അനുശ്രീ തന്നെ സോഷ്യല്‍ മീഡിയയിലൂടെ തുറന്നു പറഞ്ഞിരുന്നു. . മകന്റെ നൂല് കെട്ടിന് വിഷ്ണു ഇല്ലാതെ വന്നതോടെയാണ് ഇരുവര്‍ക്കുമിടയിലെ പ്രശ്‌നങ്ങള്‍ സോഷ്യല്‍ മീഡിയയുടേയും ചര്‍ച്ചയായി മാറിയത്. ഇതിനിടെ ഇപ്പോഴിതാ മറ്റൊരു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

തങ്ങളുടെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെ അനുശ്രീ സംസാരിക്കുന്ന വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്. വീഡിയോയില്‍ അനുശ്രീ പറയുന്നത് വിഷ്ണുവാണ് തന്നെ ആദ്യം പ്രൊപ്പോസ് ചെയ്തത് എന്നാണ്. പുറകെ നടന്നു വീഴ്ത്തുകയായിരുന്നുവെന്ന് വേണമെങ്കില്‍ പറയാമെന്നാണ് അനുശ്രീ പറയുന്നത്. കുറേ നാള്‍ പുറകെ നടന്നു. എന്നാല്‍ പിന്നെ വിഷ്ണു പുറകെ നടക്കുന്നത് നിര്‍ത്തിയെന്നും അനുശ്രീ പറയുന്നു. പിന്നീട് വിളിയും കാര്യങ്ങളുമൊന്നും ഉണ്ടായില്ല. അല്ലെങ്കില്‍ തന്നെയും താന്‍ വേണ്ട എന്ന് പറഞ്ഞതിനാല്‍ വിളിക്കില്ലായിരുന്നുവെന്നും പക്ഷെ മനസില്‍ ഇഷ്ടമുണ്ടെന്നും അനുശ്രീ പറയുന്നു. പുള്ളി പുറകെ നടന്നു ക്ഷീണിച്ചുവെന്നാണ് വൈറലായി മാറുന്ന വീഡിയോയില്‍ അനു പറയുന്നത്. താന്‍ വേണ്ട എന്നു പറഞ്ഞതിനാല്‍ തന്നെ കിട്ടൂല എന്നായിരുന്നു വിഷ്ണുവിന്റെ ചിന്തയെന്നും അനു പറയുന്നു.

എന്നാല്‍ പിന്നീട് അരയന്നങ്ങളുടെ വീട്ടിലേക്ക് വന്നതോടെ കൂടുതല്‍ സംസാരിക്കാന്‍ തുടങ്ങി. വിഷ്ണു ഭയങ്കര തമാശക്കാരനാണെന്നും എന്തെങ്കിലും സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ അതില്‍ കയറി കൗണ്ടര്‍ പറഞ്ഞ് ഇംപ്രസ് ചെയ്യിക്കാന്‍ ഒക്കെ നോക്കുന്നയാളാണെന്നും അനുശ്രീ പറയുന്നുണ്ട്. കൂടുതല്‍ സംസാരിച്ചപ്പോള്‍ തങ്ങള്‍ ഒരേ വേവ് ലെങ്ത് ആണെന്ന് മനസിലായെന്നും അനുശ്രീ പറയുന്നു.

അതേസമയം തങ്ങളുടെ അടുപ്പത്തെക്കുറിച്ച് അമ്മ നേരത്തെ തന്നെ അറിഞ്ഞിരുന്നുവെന്നാണ് അനുശ്രീ പറയുന്നത്. പിന്നെ താന്‍ തന്നെ അമ്മയോട് പറഞ്ഞുവെന്നും താരം വ്യക്തമാക്കുന്നത്. സംഭവം അറിഞ്ഞതോടെ അമ്മ ഫോണ്‍ വാങ്ങിവച്ചുവെന്നും താരം പറയുന്നുണ്ട്. ഇന്ത്യന്‍ സിനിമ ഗ്യാലറിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അനുശ്രീ മനസ് തുറന്നത്. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

More in Malayalam

Trending

Recent

To Top