News
‘പ്രിയപ്പെട്ടവനേ..ഇന്ന് നിന്റെ പിറന്നാള്‍ ആണ്’; വിരാടിന് പിറന്നാള്‍ ആശംസകളുമായി അനുഷ്ക ശര്‍മ്മ
‘പ്രിയപ്പെട്ടവനേ..ഇന്ന് നിന്റെ പിറന്നാള്‍ ആണ്’; വിരാടിന് പിറന്നാള്‍ ആശംസകളുമായി അനുഷ്ക ശര്‍മ്മ
34ാം പിറന്നാള്‍ ആഘോഷിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി. താരത്തിന് പിറന്നാള്‍ ആശംസകളുമായി നിരവധി ആരാധകരാണ് രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ വിരാട് കോഹ്ലിയും അനുഷ്ക ശര്‍മയും ജീവിതത്തിലെ ഓരോ സന്തോഷ നിമിഷങ്ങളും സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോഴിതാ വിരാടിന് മനോഹരമായ ആശംസകളുമായി എത്തിയിരിക്കുകയാണ് ഭാര്യയും നടിയുമായ അനുഷ്ക ശര്‍മ്മ. പ്രിയതമന്റെ ഏറ്റവും രസകരമായ ചിത്രങ്ങള്‍ പങ്കുവെച്ചാണ് അനുഷ്ക ആശംസ നേര്‍ന്നത്.
‘പ്രിയപ്പെട്ടവനേ..ഇന്ന് നിന്റെ പിറന്നാള്‍ ആണ്. അതിനാല്‍ ഈ പോസ്റ്റിനായി നിന്റെ മികച്ച ആംഗിളുകളും ചിത്രങ്ങളുമാണ് ഞാന്‍ തിരഞ്ഞെടുത്തത്. എല്ലാ തരത്തിലും ഞാന്‍ നിന്നെ സ്നേഹിക്കുന്നുവെന്നാണ് അനുഷ്ക കുറിച്ചത്.
പിന്നാലെ നിരവധി പേരാണ് പോസ്റ്റിന് താഴെ ആശംസകളുമായെത്തിയത്. അതേസമയം, ട്വന്റി20 ലോകകപ്പില്‍ മികച്ച പ്രകടത്തിലൂടെ തിരിച്ചുവരവ് നടത്തിയ കോലിയെ അഭിനന്ദിച്ചുള്ള അനുഷ്കയുടെ പോസ്റ്റ് ഏറെ ചര്‍ച്ചയായിരുന്നു. നിലവില്‍ ഇന്ത്യന്‍ ടീമിനൊപ്പം ഓസ്ട്രേലിയയിലാണ് കോഹ്ലി.
