Malayalam Breaking News
അനു സിത്താരയെ കുറിച്ച് അശ്ളീല പോസ്റ്റുമായി യുവാവ് – ഭർത്താവ് വിഷ്ണു രംഗത്ത് !
അനു സിത്താരയെ കുറിച്ച് അശ്ളീല പോസ്റ്റുമായി യുവാവ് – ഭർത്താവ് വിഷ്ണു രംഗത്ത് !
By
മലയാള സിനിമയിൽ ഇപ്പോൾ മുൻനിരയിലുള്ള നടിയാണ് അനു സിത്താര . കൈ നിറയെ ചിത്രങ്ങളുമായി സിനിമയിൽ അനു സജീവമായത് വിവാഹ ശേഷമാണ്. ഭർത്താവിന്റെ പിന്തുണയാണ് തന്റെ ശക്തി എന്ന് അനു സിത്താര മുൻപും വ്യക്തമാക്കിയിട്ടുണ്ട്.
ഇപ്പോൾ അനു സിത്തരയെ അപമാനിച്ച ആളിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ഭർത്താവ് വിഷ്ണു പ്രസാദ്. തന്റെ ഭാര്യ അനുസിത്താരയെ അപമാനിച്ചതിന്റെ പേരിലാണ് ഭർത്താവ് വിഷ്ണു രംഗത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്കിലെ ഒരു കുപ്രസിദ്ധ ഗ്രൂപ്പിൽ തന്റെ ഭാര്യ അനുസിത്താരയുടെ ഫോട്ടോ ദുരുപയോഗം ചെയ്ത് മോശമായ ഭാഷയിൽ സംസാരിച്ചു എന്നതിന്റെ പേരിലാണ് അദ്ദേഹം ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.
അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതാണ് എന്ന മുടന്തൻ ന്യായം പറയണ്ട എന്ന് അദ്ദേഹം പറയുന്നു. മോശം കമന്റ് പ്രചരിപ്പിച്ച വിഷ്ണു ജയകുമാർ എന്ന വ്യക്തി എസ്എഫ്ഐ- കാരനാണ്. ഇതിന് മുൻപും ഇതിന് സമാനമായ പ്രവർത്തികൾ ഈ ഗ്രൂപ്പിൽ നിന്നും ഉണ്ടായിട്ടുണ്ട്. മമ്മൂട്ടി നായകനാകുന്ന മാമാങ്കമാണ് അനുസിത്താരയുടെ ഏറ്റവും പുതിയ ചിത്രം.
anu sithara’s husband against facebook post about anusithara