Connect with us

ജ്യേഷ്‌ഠ സഹോദരന്റെ ഭാര്യയായ ജ്യോതികയുമായി കാർത്തിയുടെ ആദ്യ ചിത്രം ;സംവിധാനം ജീത്തു ജോസഫ്!!!

Malayalam Breaking News

ജ്യേഷ്‌ഠ സഹോദരന്റെ ഭാര്യയായ ജ്യോതികയുമായി കാർത്തിയുടെ ആദ്യ ചിത്രം ;സംവിധാനം ജീത്തു ജോസഫ്!!!

ജ്യേഷ്‌ഠ സഹോദരന്റെ ഭാര്യയായ ജ്യോതികയുമായി കാർത്തിയുടെ ആദ്യ ചിത്രം ;സംവിധാനം ജീത്തു ജോസഫ്!!!

കാർത്തി നായകനാവുന്ന പുതിയ ചിത്രത്തിൽ ജ്യോതികയും ഒരു പ്രധാന വേഷത്തിലെത്തുന്നു. ആദ്യമായാണ് ഇവർ ഒരു ചിത്രത്തിൽ ഒരുമിച്ചഭിനയിക്കുന്നത്.ജീത്തു ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ജീവിതത്തില്‍ ജ്യേഷ്‌ഠ സഹോദരന്റെ ഭാര്യയായെങ്കില്‍, വെള്ളിത്തിരയില്‍ ജ്യോതിക കാര്‍ത്തിയുടെ സ്വന്തം സഹോദരിയാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദ്യ തമിഴ് ചിത്രത്തില്‍ കാര്‍ത്തിയുടെ മൂത്ത സഹോദരിയുടെ വേഷമാണ് ജ്യോതികയ്ക്ക്. ഇരുവരും സിനിമയില്‍ ഒന്നിച്ചെത്തുന്നു എന്ന വാര്‍ത്ത സിനിമാലോകം സന്തോഷത്തോടെ വരവേറ്റിരുന്നു. ഇരുവരും കട്ടപ്പ സത്യരാജിന്റെ മക്കളായാണെത്തുക. ഇവരുടെ കഥാപാത്രങ്ങള്‍ ഇങ്ങനെയാണെന്നതിന് സ്ഥിരീകരിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്. ആദ്യമായാണ് ജ്യോതികയും സൂര്യയുടെ അനുജന്‍ കാര്‍ത്തിയും ഒന്നിച്ചഭിനയിക്കുന്നത്. ഒരു കുടുംബ ചിത്രമായാവും ഇത് തിയേറ്ററുകളില്‍ എത്തുക.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദ്യ തമിഴ് ചിത്രത്തിലാണ് കാര്‍ത്തിയുടെ മൂത്ത സഹോദരിയുടെ വേഷത്തില്‍ ജ്യോതിക എത്തുന്നത്. ഇരുവരും സത്യരാജിന്റെ മക്കളായിട്ടാണ് എത്തുക. ആദ്യമായിട്ടാണ് കാര്‍ത്തിയും ജ്യോതികയും ഒരുമിച്ച്‌ അഭിനയിക്കുന്നത്.ഇഷ്ടതാരങ്ങള്‍ ഒരുമിച്ചെത്തുന്നുവെന്ന വാര്‍ത്ത ആരാധകര്‍ ഏറെ സന്തോഷത്തോടെയാണ് കേട്ടത്. 2006ലായിരുന്നു സൂര്യയുടെയും ജ്യോതികയുടെയും വിവാഹം. വിവാഹ ശേഷം സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേളയെടുത്ത ജ്യോതിക 2015 ല്‍ മലയാള ചിത്രം ഹൗ ഓള്‍ഡ് ആര്‍ യൂവിന്റെ തമിഴ് പതിപ്പിലൂടെ സിനിമാ ജീവിതത്തിലേക്ക് തിരിച്ചെത്തി.

karthi and jyothika together in a now tamil movie

More in Malayalam Breaking News

Trending