Connect with us

ജാസി ഗിഫ്റ്റിൻ്റെ ശബ്ദത്തിൽ ഒരു യമണ്ടൻ പ്രേമ കഥയിലെ ആദ്യ വീഡിയോ ഗാനം എത്താൻ മണിക്കൂറുകൾ മാത്രം !ദുല്ഖറിന്റെ കളർഫുൾ ഗാനത്തിനായി കാത്തിരിക്കാം ..

Malayalam Breaking News

ഏപ്രിൽ 25 നു ഒരു യമണ്ടൻ പ്രേമകഥ റിലീസ് ചെയ്യുകയാണ്. ചിത്രത്തിലെ ആദ്യ ലിറിക്കൽ ഗാനത്തിന് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ഇന്ന് ഒരു യമണ്ടൻ പ്രേമകഥയുടെ ഗംഭീര ഓഡിയോ ലോഞ്ച് നടക്കുകയാണ് ദുബായ് ഇബ്നു ബത്തൂത്ത മാളിൽ . അതിനു പിന്നാലെ രാത്രി ഒൻപത് മണിക്ക് ആദ്യ വീഡിയോ ഗാനവും എത്തും. ദുൽഖർ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ദുൽഖറിനെ നീണ്ട കാലത്തിനു ശേഷം സ്‌ക്രീനിൽ കാണാൻ ആണ്.

മാത്രമല്ല , ജാസി ഗിഫ്റ്റ് ആണ് ഗാനം ആലപിക്കുന്നത് . സന്തോഷ് വർമയുടെ വരികൾക്ക് നാദിർഷ സംഗീതവും സാബു ഫ്രാൻസിസ് ഓർക്കസ്ട്രേഷനും നൽകുന്നു. എന്തായാലും കാത്തിരിപ്പ് ഒരു ആഘോഷ ഗാനത്തിലൂടെ അവസാനിക്കുകയാണെന്നാണ് ദുല്ഖര് ആരധകരുടെ പ്രതീക്ഷ . അതിനൊപ്പം തന്നെ ചിത്രം ക്ലീൻ യൂ സർട്ടിഫിക്കറ്റ് നേടി .

ബി സി നൗഫൽ ആണ് ചിത്രം സംവിധാനം. നിഖില വിമലും തീവണ്ടി ഫെയിം സംയുക്ത മേനോനുമാണ് ചിത്രത്തില്‍ നായികാ വേഷത്തിലെത്തുന്നത്.സൗബിന്‍ ഷാഹിര്‍, രമേശ് പിഷാരടി, ധര്‍മജന്‍ ബോള്‍ഗാട്ടി, സലിം കുമാര്‍, തിരക്കഥാകൃത്തുക്കളായ വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.നാദിര്‍ഷയാണ് ചിത്രത്തിന്റെ സംഗീതം ചെയ്യുന്നത്.

ഛായാഗ്രഹണം സുജിത് വാസുദേവും എഡിറ്റിങ്ങ് ജോണ്‍ കുട്ടിയും നിര്‍വ്വഹിക്കുന്നു. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയിരിക്കുന്ന ചിത്രം ആന്റോ ജോസഫാണ് നിര്‍മിക്കുന്നത്.മട്ടാഞ്ചേരിയും ഫോര്‍ട്ട്‌കൊച്ചിയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

oru yamandan premakadha first video song releasing today

More in Malayalam Breaking News

Trending

Recent

To Top