മലയാള സിനിമയിലെ ഉറ്റ കൂട്ടുകാരികളാണ് അനു സിത്താരയും നിമിഷ സജയനും . സംസ്ഥാന പുരസ്കാരങ്ങൾ പ്രഖ്യാപിക്കുമ്പോൾ ഇരുവരും ഒന്നിച്ചുണ്ടായിരുന്നു .
സിനിമ ആവാര്‍ഡുകള്‍ പ്രഖ്യാപിച്ചുകൊണ്ട് മന്ത്രി വാര്‍ത്താസമ്മേളനം തുടങ്ങിയപ്പോള്‍ മുതല്‍ ഇരുവരുടെയും മുഖങ്ങളില്‍ ആകാംക്ഷയായിരുന്നു. സിനിമയിലെ ഏറ്റവും അടുത്ത കൂട്ടുകാര്‍ ആണ് ഇരുവരും. മികച്ച നടി നിമിഷ ആണെന്ന പ്രഖ്യാപനം വന്നതോടെ കെട്ടിപ്പിടിച്ച് നിമിഷയ്ക്ക് അനു മുത്തം നല്കി. പിന്നെ അഭിനന്ദന പ്രവാഹമായി.
മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് നിമിഷ പ്രതികരിച്ചു.ഇതുവരെ ചെയ്ത ജോലി അംഗീകരിക്കപ്പെട്ടതില്‍ സന്തോഷമുണ്ട്. ചോലയില്‍ ഒരു സ്കൂള്‍ കുട്ടിയുടെ വേഷമായിരുന്നു ചെയ്തത്. ഇതുവരെ ചെയ്തതില്‍ ഏറ്റവും ബുദ്ധിമുട്ടായി തോന്നിയത് ചോലയിലെ വേഷമാണ്. ഇനിയും കഠിനാധ്വാനം തുടരും. തരുന്ന ജോലി വൃത്തിയായി ചെയ്യുക മാത്രമാണ് ലക്ഷ്യം. മലയാളത്തില്‍ നല്ല കഥാപാത്രങ്ങള്‍ കിട്ടുന്നുണ്ടെന്നും നിമിഷ പറഞ്ഞു.
കുപ്രസിദ്ധപയ്യനിലെ പ്രകടനവും അംഗീകരിക്കപ്പെട്ടു. ആ സിനിമയില്‍ സഹതാരം കൂടിയാണ് അനു സിത്താര. അനുവിന്റെ ക്യപ്റ്റനാണ് പുരസ്കാരത്തിനായി അവസാനഘട്ടത്തില്‍ ഉണ്ടായിരുന്നത്.
anu sitharas happiness for nimisha sajayan’s award
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...